Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പള്‍സർ സുനിക്ക് സാക്ഷികളുടെ മൊഴി മാറ്റാന്‍ സാധിച്ചില്ലെങ്കിലും പുറത്തുള്ള മറ്റ് പലർക്കും ഇയാളുടെ മൊഴി തന്നെ മാറ്റാനുള്ള കഴിവുണ്ട്... ഇയാള്‍ കാണാതാവുന്നതിനോ മരിച്ച് പോവുന്നതിനോ തന്നെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല! കൂടുതൽ തുറന്ന് പറച്ചിലുമായി സംവിധായകന്‍ പ്രകാശ് ബാരെ...

08 MARCH 2023 08:05 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാല്‍ നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് നേരത്തെ തന്നെ നിരീക്ഷിച്ച ഹൈക്കോടതി സുനിയുടെ ആവശ്യം തള്ളുകയായിരുന്നു.

കേസ് നീണ്ടുപോവുകയാണെങ്കില്‍ ഹൈക്കോടതിയില്‍ ജാമ്യം തേടാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്. അതേസമയം പള്‍സർ സുനി ജാമ്യം നേടി പുറത്തിറങ്ങുകയാണെങ്കില്‍ ഒട്ടനവധി അപകടസാധ്യതകള്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ പ്രകാശ് ബാരെ.

ജയിലിൽ നിന്നും പുറത്തിറങ്ങുന്ന പള്‍സർ സുനിക്ക് സാക്ഷികളുടെ മൊഴി മാറ്റാന്‍ സാധിച്ചില്ലെങ്കിലും പുറത്തുള്ള മറ്റ് പലർക്കും ഇയാളുടെ മൊഴി തന്നെ മാറ്റാനുള്ള കഴിവുണ്ട്. ഇയാള്‍ കാണാതാവുന്നതിനോ മരിച്ച് പോവുന്നതിനോ തന്നെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും പ്രകാശ് ബാരെ പറയുന്നു. ഈ ഒരു പ്രതിയുടെ കാര്യം എടുത്ത് നോക്കിയാല്‍ എത്രയാളുകള്‍ ഇദ്ദേഹത്തിന് ജാമ്യം കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ പോലും അത് പറയുമെന്ന് തോന്നുന്നില്ല. അത്രക്ക് ക്രൂരമായ കാര്യമാണ് ചെയ്തിരിക്കുന്നത്. വളരെ ശക്തമായ തെളിവും പ്രതിക്കെതിരായുണ്ട്. ചെയ്ത പ്രവർത്തിയുടെ വീഡിയോ കോടതിയിലുണ്ട്. അതിജീവിതയുടെ മൊഴിയും വളരെ ശക്തമാണെന്നും പ്രകാശ് ബാരെ പറയുന്നു.

കേസിലെ വിചാരണ നീളുന്നു എന്നൊരു സംഭവം ഇനി നമ്മുടെ മുന്നിലില്ല. കാര്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനി ഏതാനും മാസങ്ങള്‍ കൂടിയേ ഉള്ളു. ആ സാഹചര്യത്തില്‍ ഇത്രയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒരു റിലീസ് ഇപ്പോള്‍ ഉണ്ടായാല്‍ അത് കേസിനെ സാരമായ രീതിയില്‍ ബാധിക്കുമെന്ന് കോടതിക്ക് വ്യക്തമായിട്ടുണ്ട്.

പള്‍സർ സുനിയുടെ ആദ്യത്തെ ജാമ്യാപേക്ഷയല്ല ഇത്. മാനസിക രോഗി എന്ന നിലിയിലടക്കം പുറത്ത് കൊണ്ടുവരാനുള്ള ശ്രമം ഉണ്ടായി. പുറത്തിറങ്ങി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും കേസിന്റെ സാഹചര്യം മാറാനിടയുണ്ട്. കോടതിയില്‍ നിന്ന് തന്നെ വളരെ നല്ല തീരുമാനമാണ്.

കോടതിയിലേക്ക് വരുമ്പോഴും പോവുമ്പോഴും പോലും എട്ടാംപ്രതിയുടെ ആളുകള്‍ എങ്ങനെയൊക്കെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതിനെ സംബന്ധിച്ചാണ് നമ്മുടെയൊക്കെ ആശങ്കയെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർത്തു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ സാക്ഷികളെ വിസ്ത്രിക്കുന്ന സാഹചര്യത്തിൽ ഇനിയും വിചാരണ നടപടികൾ നീണ്ട് പോയേക്കാനാണ് സാധ്യത. വിചാരണക്ക് കൂടുതൽ സമയം തേടി വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഇനി സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവരെയാണ് വിസ്തരിക്കാൻ ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends