Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപും പള്‍സർ സുനിയും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് പിന്നിൽ ഒരു സാക്ഷിയുണ്ട്... ദിലീപും പള്‍സർ സുനിയും ഒരു ഷൂട്ടിങ് സ്ഥലത്ത് വെച്ച് ഒരുമിച്ച് സംസാരിക്കുന്നത് കണ്ട ആ വ്യക്തി കേസിലെ നിർണായക സാക്ഷി! ബാലചന്ദ്രകുമാറിന്റെ വിസ്താരം സംബന്ധിച്ച തീരുമാനം കോടതിയില്‍ നിന്നും ഉടനുണ്ടാകും

08 MARCH 2023 11:03 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാല്‍ നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് നേരത്തെ തന്നെ നിരീക്ഷിച്ച ഹൈക്കോടതി സുനിയുടെ ആവശ്യം തള്ളുകയായിരുന്നു. കേസ് നീണ്ടുപോവുകയാണെങ്കില്‍ ഹൈക്കോടതിയില്‍ ജാമ്യം തേടാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്. അതേസമയം കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം സംബന്ധിച്ച തീരുമാനം കോടതിയില്‍ നിന്നും ഉടനുണ്ടാവും. അസുഖ ബാധിതനായതിനാല്‍ എറണാകുളത്തെ കോടതിയില്‍ എത്താന്‍ സാധിക്കില്ലെന്ന് പ്രോസിക്യുഷന്‍ വ്യക്തമാക്കിയതിനാല്‍ ഓണ്‍ലൈന്‍ വഴി അദ്ദേഹത്തിന്റെ സാക്ഷി വിസ്താരം തുടരാനാണ് സാധ്യത.

അതേസമയം കമ്മീഷനെ വെക്കുന്നതിന് പകരം വെർച്വല്‍ വിചാരണയാണ് കോടതിയില്‍ നിന്നുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറയുകയാണ് റിട്ട. എസ്പി ജോർജ് ജോസഫ്. ആദ്യത്തെ കുറ്റപത്രത്തില്‍ മുപ്പത് ശതമാനത്തോളം തെളിവുകള്‍ മാത്രമേ കൊടുക്കാന്‍ സാധിച്ചെങ്കിലും തുടരന്വേഷണത്തിന് ശേഷം തെളിവുകളുടെ കൂമ്പാരമാണ് കോടതിയിലെത്തിയത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. സെക്ഷന്‍ 39 ഇന്ത്യന്‍ തെളിവ് നിയമം അനുസരിച്ച് ഫോണിലെ ചാറ്റുകളുടേയും മറ്റും ചെറിയൊരു അംശം കോടതിയില്‍ എത്തിയാലും ആ തെളിവ് കോടതി അംഗീകരിക്കും. അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാർ തെളിവുകളുടെ മുഴുവന്‍ ഭാഗവും കോടതിയില്‍ എത്തിക്കേണ്ടതില്ല. നല്‍കിയ കാര്യങ്ങള്‍ തന്നെ തെളിവുകളായി സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ല. അതേസമയം ദിലീപും പള്‍സർ സുനിയും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റിങാണെന്നാണ് രാഹുല്‍ ഈശ്വർ ഉള്‍പ്പടേയുള്ളവർ വാദിക്കുന്നത്. എന്നാല്‍ അതിനൊരു സാക്ഷിയുണ്ട്. ദിലീപും പള്‍സർ സുനിയും ഒരു ഷൂട്ടിങ് സ്ഥലത്ത് വെച്ച് ഒരുമിച്ച് സംസാരിക്കുന്നത് കണ്ടയാളാണ് സാക്ഷി. മറ്റ് പല കാര്യങ്ങള്‍ക്കും തെളിവുകളുണ്ടെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു. ഫോട്ടോ വ്യാജമാണെന്ന് വാദിക്കാമെങ്കിലും ഇവർ തമ്മില്‍ പരിചയമുള്ളതിന് സാക്ഷികളുണ്ട്. മഞ്ജു വാര്യറോട് ആ ചോദ്യം ചോദിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നമുക്ക് വ്യക്തതയില്ല.

പള്‍സർ സുനി ജയിലില്‍ കിടക്കുമ്പോള്‍ തന്നെ എട്ടാം പ്രതിയുമായി ബന്ധപ്പെടാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കിലും മറ്റ് പലരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബാലചന്ദ്രകുമാർ എന്ന സംവിധായകന്‍ തെളിവുകളുമായി പുറത്ത് വരുന്നതിന് മുമ്പ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ജാമ്യം നേടി പുറത്തായിരുന്നു. ആ സന്ദർഭത്തില്‍ അദ്ദേഹം എന്തൊക്കെയായിരുന്നു കാണിച്ച് കൂട്ടിയത്. അതിനെക്കുറിച്ചെല്ലാം നമുക്ക് മനസ്സിലായത് ബാലചന്ദ്രകുമാർ തെളിവുകളുമായി മുന്നോട്ട് വന്നപ്പോഴാണ്. ജാമ്യത്തില്‍ നില്‍ക്കുന്ന ഒരു പ്രതി ഏതൊക്കെ വഴികളിലൂടെ തെളിവ് നശിപ്പിക്കുന്നുവെന്ന് പൊതുജനം കണ്ടു. കേസ് അന്വേഷണത്തില്‍ ഇടപെടില്ല, സാക്ഷികളെ സ്വാധീനിക്കില്ല തുടങ്ങിയ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുക. അത് ലംഘിച്ച ഒരു പ്രതി എങ്ങനെയാണ് ഇപ്പോഴും ജാമ്യത്തില്‍ നില്‍ക്കുക എന്നുള്ളത് ഒരു പ്രഹേളികയായി തുടരുകയാണ്. ഇത് നമ്മളെയെല്ലം അതിശയപ്പെടുത്തി.

ബാലചന്ദ്രകുമാർ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങള്‍ എട്ടാം പ്രതിയുടെ കൈകളില്‍ എത്തപ്പെട്ടുവെന്നും അവർ കണ്ടുവെന്നും പറയുന്നു. ആ തെളിവുകള്‍ മാറ്റിമറിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍ ബാലചന്ദ്രകുമാർ ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വിട്ടു. അതുകൊണ്ടാണ് ഈ കേസ് ഇപ്പോള്‍ ഈരീതിയില്‍ പോവുന്നത്. നേരത്തേയുള്ള പബ്ലിക് പ്രോസിക്യൂട്ടർമാർ ആവശ്യത്തിനുള്ള വിവരങ്ങള്‍ കോടതിയില്‍ എത്തിക്കാതിരുന്നത് കൊണ്ട് വിചാരണ കോടതി ജഡ്ജിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം എന്ന് കരുതുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രശനമില്ല. മൂന്നാമത്തെ പബ്ലിക്ക് പ്രോസിക്യൂട്ടർ വന്നപ്പോള്‍ കോടതി വളരെ അലർട്ടാണ്. കോടതിയുടെ സംശയങ്ങള്‍ അപ്പോള്‍ തീർത്തു കൊടുക്കുന്നുണ്ട്. കോടതി ഇതെല്ലാം റിക്കാർഡ് ചെയ്യുന്നുണ്ട്. ഈ കേസില്‍ നടിക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends