Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടിൽ വച്ച് നിർത്താതെ മഞ്ഞ ഛർദ്ദിച്ചു: ആംബുലൻസ് വിളിച്ച് വരുത്തിയത് സഹായി: ബാലയെ ആശുപത്രിയിൽ എത്തിച്ചത് ഈ അവസ്ഥയിൽ ...

08 MARCH 2023 11:18 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നടൻ ബാലയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു താരമെന്ന് റിപ്പോർട്ടുകൾ. വീട്ടിൽ വച്ച് മഞ്ഞ നിർത്താതെ ഛർദ്ദിച്ചു. ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി. ആംബുലൻസ് വീട്ടിലേയ്ക്ക് വരുത്തിച്ചാണ് ബാലയെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. ആംബുലൻസിൽ കയറാൻ കൂട്ടാക്കാതിരുന്ന ബാല ബഹളമുണ്ടാക്കിയതായും ഒപ്പമുള്ളവർ പറയുന്നു. വീട്ടിൽ ആകെ ഛർദ്ദിച്ച് അവശനായി കണ്ടെത്തുകയായിരുന്നു ബാലയെ. ബാലയുടെ സഹായിയാണ് ആംബുലൻസ് സഹായം ആവശ്യപ്പെട്ട് അമൃത ആശുപത്രിയിലേയ്ക്ക് വിളിച്ചത്.

ഇതേ തുടർന്ന് ആംബുലൻസ് വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷാ മരുന്നുകള്‍ ബാലയ്ക്ക് നല്‍കിയിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ രണ്ടു ദിവസം വരെ കാത്തിരിക്കേണ്ടി വരും. കരള്‍ രോഗ ചികില്‍സയുടെ ഭാഗമായി ബാല കഴിഞ്ഞാഴ്ചയും ആശുപത്രിയിലെത്തിരുന്നു. എന്നാൽ ചികിത്സയിലുള്ള ബാലയുടെ പേരിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു.

ആശുപത്രിയില്‍ കിടക്കുന്നതിനിടെ മകളെ കാണണമെന്ന ആഗ്രഹം ബാല പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ ഭാര്യ അമൃത സുരേഷ്, മകള്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ബാലയെ കണ്ടിരുന്നു. കൂടാതെ ബാലയുടെ സഹോദരന്‍ സംവിധായകന്‍ ശിവയും ചായാഗ്രാഹകന്‍ വെട്രിയും ഇന്ന് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. ഉണ്ണി മുകുന്ദനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നടന്‍ വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചിരുന്നു.

 

ഈ സമയത്ത് ബാല എല്ലാവരോടും സംസാരിച്ചിരുന്നു. ബാലയ്ക്ക് നിലവില്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് എന്‍ എം ബാദുഷ അറിയിച്ചിരുന്നു. നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും സഹോദരന്‍ ശിവ ഹോസ്പിറ്റല്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ഒഫീഷ്യല്‍ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കണമെന്ന് ബാദുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

നടി മോളി കണ്ണമാലിയുമായുള്ള വീഡിയോയാണ് അവസാനമായി ബാലയുടേതായി പുറത്തുവന്നത്. മോളി കണ്ണമാലി അസുഖ ബാധിതയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വേളയില്‍ ബാല സാമ്പത്തികമായി സഹായിച്ചിരുന്നു. ഇതിന്റെ നന്ദി അറിയിക്കാനാണ് അവര്‍ എത്തിയത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ബാല ഛർദ്ദിച്ച് അവശനാവുകയും, കടുത്ത വയറുവേദനയിൽ പുളഞ്ഞ താരത്തെ ആശുപത്രിയിൽ എത്തിച്ചതും. തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു.

'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി.

ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായും ബാല അരങ്ങേറ്റം കുറിച്ചു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും ബാലയും തമ്മില്‍ ഉണ്ടായ വിവാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends