Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ പെറ്റമ്മയെക്കാളും എന്റെ ജീവനെക്കാളും ഭാര്യ എലിസബത്തിനെക്കാളും ഞാന്‍ സ്‌നേഹിക്കുന്നത് എന്റെ മകള്‍ പാപ്പുവിനെ... മകള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം ജീവിയ്ക്കുന്നതിനാലാണ്, അവര്‍ ചെയ്യുന്ന പല കാര്യങ്ങള്‍ കണ്ടിട്ടും താന്‍ പ്രതികരിക്കാത്തത്... മകളെ ഓര്‍ത്ത് ഉറങ്ങാതിരുന്ന രാത്രികളുണ്ട്! മകളെ തിരിച്ച് പിടിക്കാന്‍ ശ്രമിയ്ക്കും, മകള്‍ അവിടെ ഹാപ്പിയല്ല! ബാല മകളെ കുറിച്ച് അന്ന് പറഞ്ഞത് ഇങ്ങനെ...

09 MARCH 2023 10:46 AM IST
മലയാളി വാര്‍ത്ത

നടൻ ബാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണ്. നടന്റെ ആരോഗ്യസ്ഥി സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ആരാധകർ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണുതാനും. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് താരത്തെ കഴിഞ്ഞദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. നിലവിൽ ഐസിയുവിൽ കഴിയുന്ന ബാല ഗുരുതരമായ അവസ്ഥ തരണം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ വിട്ടിട്ടുമില്ല. അതേസമയം സൂരജ് പാലക്കരനാണ് ബാലയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ബാല മകള്‍ പാപ്പുവിനെ കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നു എന്നുൾപ്പടെ വീഡിയോയിൽ പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേരാണ് ബാലയ്ക്ക് കുഞ്ഞിനെ കാണാൻ അവസരമൊരുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. ബാലയുടെ ആഗ്രഹപ്രകാരം മകളെയും കൊണ്ട് അമൃത ആശുപത്രിയിൽ അന്ന് തന്നെ എത്തിയിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയും ഉണ്ണി മുകുന്ദനും അടക്കമുള്ളവർ ആശുപത്രിയിൽ കാണാൻ എത്തിയപ്പോൾ ബാല ഇക്കാര്യം ആവശ്യപെട്ടിരുന്നു. തുടർന്ന് ഇവർ മുൻകൈ എടുത്താണ് മകളെ ബാലയുടെ അടുത്ത് എത്തിച്ചത്.

ഇപ്പോഴിതാ ബാല മകളെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ ആദ്യ വിവാഹത്തിൽ ഉണ്ടായ മകളാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക. ഇവർ വിവാഹ മോചിതരായ ശേഷം അമൃതയ്ക്ക് ഒപ്പമാണ് മകൾ താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബാലയ്ക്ക് മകളെ കാണാൻ സാധിച്ചിട്ടില്ല എന്ന വാർത്തകളൊക്കെ വന്നിരുന്നു. താൻ മകളെ മിസ്സ് ചെയ്യുന്നതായി ബാലയും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്റെ പെറ്റമ്മയെക്കാളും എന്റെ ജീവനെക്കാളും ഭാര്യ എലിസബത്തിനെക്കാളും ഞാന്‍ സ്‌നേഹിക്കുന്നത് എന്റെ മകള്‍ പാപ്പുവിനെയാണ് എന്നാണ് ബാല ഒരിക്കൽ പറഞ്ഞത്. മകള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം ജീവിയ്ക്കുന്നതിനാലാണ്, അവര്‍ ചെയ്യുന്ന പല കാര്യങ്ങള്‍ കണ്ടിട്ടും താന്‍ പ്രതികരിക്കാത്തതെന്ന് ബാല ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായി. മകളെ ഓര്‍ത്ത് ഉറങ്ങാതിരുന്ന രാത്രികളുണ്ട് എന്നും ബാല പറഞ്ഞിട്ടുണ്ട്. മകളെ തിരിച്ച് പിടിക്കാന്‍ ശ്രമിയ്ക്കും എന്നും, മകള്‍ അവിടെ ഹാപ്പിയല്ല എന്നുമൊക്കെ ബാല പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു. താൻ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ചത് മകൾ ജനിച്ചെന്ന് കേട്ട നിമിഷമാണെന്നാണ് ഒരിക്കല്‍ ബാല പറഞ്ഞത്.

ആ സമയത്ത് ഞാനൊരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായി എന്നറിഞ്ഞപ്പോള്‍ തിരക്കിട്ട് എയര്‍പോര്‍ട്ടിലേക്ക് ഓടിയെത്തി. ആ സമയത്ത് ഒരു കത്തി എന്റെ പോക്കറ്റില്‍ ആയിപ്പോയി. അത് കാരണം പൊലീസ് എന്നെ എയർപോർട്ടിൽ പിടിച്ചു വച്ചു. അതിനിടയിലാണ് മകൾ ജനിച്ചെന്ന കോൾ വരുന്നത്. അവസാനം അവിടെനിന്ന് ഓടിപ്പിടിച്ച് ആശുപത്രിയില്‍ എത്തി, ആദ്യമായി അവളെ കണ്ടത് ഇപ്പോഴും മറക്കില്ല, ഒരു ചിരിയുണ്ടായിരുന്നു അപ്പോള്‍ അവളുടെ മുഖത്ത്. ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണ് അത്. ആ ചിരി ഒരിക്കലും മറക്കില്ല. പിന്നീട് അവള്‍ ആദ്യമായി കുമ്പിട്ട് കിടന്നത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല ഓര്‍മയുണ്ട് എന്നാണ് ബാല ഒരു അഭിമുഖത്തിൽ പാപ്പുവിനെ കുറിച്ച് പറഞ്ഞത്.

അതേസമയം ബാലയുടെ ഡോക്ടറിന്റെ വാക്കുകൾ വൈറലായി മാറുന്നുണ്ട്. അഡ്മിറ്റ് ആയ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്‌പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വര്ഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസം തന്നെയാണ്. എഫക്ടീവ് ആയ മരുന്ന് ഇല്ല എന്ന് പറയാം. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ട്രാൻസ്‌പ്ലാന്റ് ചെയ്യുക ആണ് നല്ലത് എന്നും കരൾ രോഗ വിദഗ്ധൻ സുധീന്ദ്രൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends