Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്നത് ഒരു മേജർ ഓപറേഷനാണ്! രോഗിയുടെ കരൾ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നത്.. ഇൻഫെക്ഷനോ ബ്ലീഡിങ്ങോ വന്നാൽ അതും രോഗിയെ ബാധിക്കും... കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു! മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി! ബാലയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതി

10 MARCH 2023 08:01 AM IST
മലയാളി വാര്‍ത്ത

കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടു ദിവസം മുൻപാണ് നടൻ ബാല ചികിത്സ തേടിയത്. എന്നാൽ രോഗത്തെ അതിജീവിച്ച് ബാല ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവരും പങ്കുവയ്ക്കുന്നതും. ഇപ്പോൾ കരൾ മാറ്റിവെയ്ക്കുന്നതിനായുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയത് കൊണ്ട് ബാലയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നല്ല പുരോഗമനമാണ്. എന്നാൽ നടന്റെ അവസ്ഥ ഗുരുതരമാണെന്ന തരത്തിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സംസാരിക്കുന്നതിനോ മറ്റും പ്രശ്നങ്ങൾ ഇല്ലെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ബാലയെ ആശുപത്രിയിൽ സന്ദർശിച്ച ഉണ്ണി മുകുന്ദൻ അടക്കമുള്ള സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അതിനിടെ ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ബാലയെ ചികിത്സിക്കുന്ന കരൾ രോഗ വിദഗ്‌ധനായ ഡോക്ടർ സുധീദ്രൻ പങ്കുവെച്ചിരുന്നു. ആശുപതിയിൽ എത്തിക്കുന്ന സമയത്ത് ബാലയുടെ അവസ്ഥ അൽപം മോശം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിറോസിസ് ബാധിച്ച കരൾ മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക എന്നത് പ്രയാസമാണ്. അതിന് എഫക്ടീവ് ആയ മരുന്ന് ഇല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തന്നെയാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ബോധമുണ്ടായിരുന്നു, പക്ഷേ നോർമൽ അല്ലായിരുന്നു. നടന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് തന്നെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്നത് ഒരു മേജർ ഓപറേഷനാണ്. രോഗിയുടെ കരൾ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരൾ രോഗം ആദ്യമേ കണ്ടു പിടിച്ച് അതിന് ഇടയാക്കുന്ന കാര്യങ്ങൾ ഒഴിവാക്കിയാൽ തനിയെ അത് സ്റ്റേബിളായി മാറും. ലിവറിന്റെ പകുതുയിലധികവും ഡാമേജ് ആയിരിക്കുന്ന ആളുകൾക്ക് അത് മാറ്റിവയ്ക്കാതെ എത്രനാൾ മുന്നോട്ട് പോവാനാകുമെന്ന് അങ്ങനെ പറയാൻ സാധിക്കാത്ത കാര്യമാണ്. കാരണം അത്തരത്തിൽ ഉള്ള ആളുകൾക്ക് രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്.

അങ്ങനെയാകുമ്പോൾ ഇൻഫെക്ഷനുകൾക്കുള്ള സാധ്യത കൂടും. അതുപോലെ ബ്ലീഡിങ്ങിനുള്ള സാധ്യതകളും ഉണ്ട്. ശരീരത്തിലെ ബ്ലഡിനെ ക്ളോട്ട് ചെയ്യാനുള്ള കാര്യങ്ങൾ ഏറെയും ഉല്പാദിപ്പിക്കുന്നത് ലിവർ ആണ്. അതില്ലാതാകുമ്പോൾ ബ്ലീഡിങ് കൂടും. അങ്ങനെ ഇൻഫെക്ഷനോ ബ്ലീഡിങ്ങോ വന്നാൽ അതും രോഗിയെ ബാധിക്കും. ആ ഒരു അവസ്ഥ നാളെയാണോ അതോ ഒരു വർഷം കഴിഞ്ഞാണോ വരികയെന്നൊന്നും പറയാൻ സാധിക്കുന്നതല്ലെന്നും ഡോക്ടർ പറഞ്ഞു. കരൾ രോഗങ്ങൾക്ക് മദ്യം ഒരു പ്രധാന കാരണമാണ് എങ്കിലും ഏകദേശം മുപ്പത് ശതമാനം രോഗികളെ മദ്യപാനികൾ ആയിട്ടുള്ളൂ. മദ്യപിക്കാത്ത ആളുകൾക്കും കരൾ രോഗം വരുന്നുണ്ട്. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഗുരുതരമായി മാറുന്നതും കരൾ രോഗത്തിന് കാരണമാണ്.' 'മദ്യപിക്കുന്ന കരൾ രോഗികൾ പൊതുവെ ഇടയ്ക്കിടെ ടെസ്റ്റ് ചെയ്യുന്നവരാണ്. അവർ സാധാരണയായി എസ്ജിപിടി, എസ്ജിഒടി ഇത് രണ്ടുമാണ് ചെക്ക് ചെയ്യുന്നത്. ഇവ രണ്ടും മിക്കവാറും നോർമലായി തന്നെയാണ് കാണുക.' 'ഈ റിസൾട്ട് നോക്കി അവർ കരുതും ഇനിയും മദ്യപിക്കാമെന്ന്. ലിവർ ഫങ്ക്ഷൻ അമ്പത് ശതമാനം പ്രശ്‌നമാകുന്നത് വരെ ഈ രണ്ട് ഫാക്ടേഴ്‌സും നോർമൽ തന്നെ ആയിരിക്കും.

എസ്ജിപിടി, എസ്ജിഒടി വാല്യൂസ് അബ്നോർമലായി കാണിക്കുന്ന സമയത്ത് ലിവറിന്റെ പകുതിയോളം നശിച്ചിരിക്കും. എല്ലാ ടെസ്റ്റുകളും നോർമൽ ആണെങ്കിൽ പോലും നമ്മൾ കരളിനെ സഹായിക്കുന്ന ജീവിതരീതി പാലിക്കേണ്ടതാണ്.' 'സാധാരണ ആളുകൾ വിചാരിക്കുന്നത് മഞ്ഞപ്പിത്തം ലിവറിനെ ബാധിക്കുന്നു എന്നാണ്. എന്നാൽ വാസ്തവം നേരെ തിരിച്ചാണ്. ലിവറിനെ സംബന്ധിച്ചിടത്തോളം ബിലിറൂബിൻ ഉത്പാദിപ്പിക്കുന്നത് എളുപ്പമാണ്. പക്ഷെ ഈ കൊഴുത്ത ദ്രാവകം പമ്പ് ചെയ്ത് കുടലിൽ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ളതുമാണ്.' 'കരളിന് പമ്പ് ചെയ്യാനുള്ള ശേഷി കുറയുമ്പോൾ ഈ ബിലിറൂബിൻ കുടലിൽ എത്താതെ രക്തത്തിൽ കലരുകയും മഞ്ഞപ്പിത്തം ആവുകയും ചെയ്യുന്നു. ലിവറിന് ശേഷി കുറയുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. കരൾ രോഗം തീവ്രമാകുന്നത് വരെ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. പകുതിയോളം നശിച്ച ശേഷമാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്.

പക്ഷെ ലിവർ സ്വയം റിക്കവർ ചെയ്യാൻ കഴിവുള്ള ഒരു അവയവമാണ്.' 'എഴുപത് ശതമാനത്തോളം നശിച്ചാലും ലിവറിന് രണ്ട്, മൂന്ന് മാസങ്ങൾ കൊണ്ട് വീണ്ടും പൂർവസ്ഥിതിയിൽ എത്താൻ സാധിക്കും' ഡോക്ടർ പറഞ്ഞു. ഏറ്റവും അവസാനമായി ബാല അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്. അതേസമയം, തികളാഴ്ച രാത്രിയാണ് ബാലയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ടും ചില ശാരീരിക അസ്വസ്ഥതകളും നടൻ പ്രകടമാക്കിയതോടെ സുഹൃത്തുക്കളും സഹായികളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് സൂരജ് പാലക്കാരന്റെ ഫേസ്‍ബുക്ക് ലൈവിലൂടെ നടന്റെ രോഗവിവരം പുറം ലോകം അറിഞ്ഞത്. ബാലയുടെ സഹോദരൻ ശിവയും മലയാള സിനിമ മേഖലയിലെ സുഹൃത്തുക്കളും അടക്കം ബാലയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ എല്ലാം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends