Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യത്തോടെ ഇരുന്നപ്പോൾ ബാലയ്ക്കരികിലേക്ക് മകളെ വിടാതെ സ്വാർത്ഥത കാണിച്ചു.. അച്ഛനരികിൽ പോകുന്നത് പോലും മകളെ ഇഷ്ടമില്ലാതാക്കി.. സോഷ്യൽമീഡിയയിൽ അമൃതയ്ക്ക് കടുത്ത വിമർശനം! ഞാനും മനുഷ്യനല്ലേ? എന്റെ മകളെ കാണണമെന്ന് ആഗ്രഹമുണ്ടാവില്ലേ? ഇത്രയും വർഷം എന്നെ പറ്റിച്ചു... ഒരാൾ എങ്കിലും എന്നെ തിരിച്ചറിഞ്ഞാൽ എന്റെ വേദന മനസിലാകും! ആശുപത്രിയിൽ അഡ്മിറ്റാകും മുൻപ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ബാല പറഞ്ഞത് ഏറ്റെടുത്ത് ആരാധകർ

10 MARCH 2023 08:55 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലും സജീവമായ നടനാണ് ബാല. ബാലയുടെ ഭാര്യ എലിസബത്തുമായും ബാല സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സാമൂഹ്യ സേവന രംഗത്തും ബാല എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ബാലയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ് ആരാധകരും. ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ ബാല കാണാൻ ആഗ്രഹിച്ചത് തന്റെ ഏകമകൾ പാപ്പുവിനെയായിരുന്നു. അന്ന് തന്നെ മകളെയും കൊണ്ട് അമൃത ബാലയെ കാണാൻ എത്തിയിരുന്നു. എന്നാൽ അമൃതയയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ സോഷ്യൽമീഡിയയിൽ കമൻറ്റുകൾ കൊണ്ട് നിറയുകയാണ്. ആരോഗ്യത്തോടെ ഇരുന്നപ്പോൾ ബാലയ്ക്കരികിലേക്ക് മകളെ വിടാതെ സ്വാർത്ഥത കാണിച്ചു. അച്ഛനരികിൽ പോകുന്നത് പോലും മകളെ ഇഷ്ടമില്ലാതാക്കി എന്ന രീതിയിൽ വലിയ വിമർശനമാണ് ഇപ്പോൾ അമൃതയ്ക്കെതിരെ ഉയരുന്നത്.

അതേസമയം ബാലയുടെ ഏറ്റവും പുതിയ ചിത്രമായ 'ഷെഫീക്കിന്റെ സന്തോഷം' റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുൻപിൽ ബാല എത്തിയിരുന്നു. ബാലയും ഭാര്യ എലിസബത്തും ചേർന്നാണ് സിനിമയ്‌ക്കെത്തിയത്. ഇവർ ഒന്നിച്ചുവന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. സിനിമയേക്കുറിച്ചു മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ബാല ഏറെനാളുകൾക്കു ശേഷം അന്ന് സംസാരിച്ചിരുന്നു. ബാല മനസുതുറന്ന് പറഞ്ഞതിങ്ങനെയായിരുന്നു. "ഞാനും മനുഷ്യനല്ലേ? എന്റെ മകളെ കാണണമെന്ന് ആഗ്രഹമുണ്ടാവില്ലേ? ഇത്രയും വർഷം എന്നെ പറ്റിച്ചു... ഇപ്പോഴെങ്കിലും തിരിച്ചറിയണം. ഒരാൾ എങ്കിലും എന്നെ തിരിച്ചറിഞ്ഞാൽ എന്റെ വേദന മനസിലാകും .
എന്റെ മകൾ നന്നായി ജീവിക്കണം. അച്ഛനെന്ന നിലയിലെ ആഗ്രഹമാണ്. അത് തെറ്റല്ലല്ലോ. എന്റെ മകളെ സ്വീകരിക്കുന്നത് ഞാനും എലിസബത്തും ചേർന്നെടുത്ത തീരുമാനമാണ്. അവളുടെ ഹൃദയവിശാലതയാണത്... ഞാൻ 100 ശതമാനവും ചതിക്കപ്പെട്ടു. അതിൽ സംശയമുണ്ടോ എന്നും ബാല ചോദിച്ചിരുന്നു. മകൾ അവിടെ ജീവിക്കുന്നതിനാൽ ഞാനൊന്നും പറയുന്നില്ല. മകളെക്കുറിച്ചുള്ള വിഷയത്തിൽ കൂടുതൽ ഇപ്പോൾ പറയുന്നില്ലെന്നും ബാല പറഞ്ഞിരുന്നു. കൂടാതെ വ്യക്തമായി കാരണം എന്തെന്ന് പറയാതെ, എറണാകുളത്ത് ഏറ്റവും വലിയ തെറ്റ് നടക്കുന്നു. പൊലീസിന് പരാതി നൽകിയെന്നും ബാല പറഞ്ഞു.

എന്നാൽ ബാലയുടെ ഈ പ്രതികരണം പുറത്തുവന്ന ശേഷം അമൃതയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. മകൾ പപ്പുവിനെ എന്തുകൊണ്ട് അച്ഛന്റെ അടുത്തേക്ക് വിടുന്നില്ല എന്നൊരാൾ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയും ചേർത്താണിത്. മറുപടി കൊടുത്ത് അമൃതയുടെ അനുജത്തി അഭിരാമിയാണ്. 'പാപ്പുവിനോട് ചോദിച്ചു. അവൾക്കു താത്പര്യമില്ല. ഇക്കാര്യം അവൾ അച്ഛനോട് ഫോണിലൂടെ പറഞ്ഞു' എന്നും അഭിരാമിയും. ഈ വിഷയത്തെക്കുറിച്ച് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് താൻ അനുസരിക്കുകയാണ്. മകൾ സന്തോഷത്തോടെയിരിക്കണമെന്നും, അവളെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കരുത് എന്നും അമൃതയും രേഖപ്പെടുത്തിയിരുന്നു. മാധ്യമശ്രദ്ധ ലഭിക്കാൻ മകളെ വാർത്തകളിൽ വലിച്ചിഴക്കരുത് എന്ന് ആരുടേയും പേര് പരാമർശിക്കാതെ അവർ രേഖപ്പെടുത്തിയിരുന്നു. മകൾ വിദ്യാർത്ഥി ആണെന്നും, പഠിക്കാനുണ്ടെന്നും, അവളുടെ സന്തോഷമാണ് മുഖ്യമെന്നുമായിരുന്നു അമൃത അന്ന് പറഞ്ഞത്.

അതേസമയം കരൾ രോഗത്തെ തുടർന്ന് കൊച്ചി അമൃതഹോസ്പിറ്റലിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ട് വരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ആയ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്‌പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വര്ഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസം തന്നെയാണ്. എഫക്ടീവ് ആയ മരുന്ന് ഇല്ല എന്ന് പറയാം. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ട്രാൻസ്‌പ്ലാന്റ് ചെയ്യുക ആണ് നല്ലത് എന്നും കരൾ രോഗ വിദഗ്ധൻ സുധീന്ദ്രൻ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends