ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആഭരണങ്ങൾ എടുത്ത് കൊണ്ട് പോകാൻ നോക്കി- ബാല

കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് ശേഷം പതിയെ തന്റെ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നടൻ ബാല. ഗുരുതരാവസ്ഥയിലായ ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും മകളും ആശുപത്രിയിൽ എത്തിയിരുന്നു. ആരോഗ്യം പാടെ ക്ഷയിച്ചിരുന്ന ബാലയ്ക്ക് പഴയ ആരോഗ്യം തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിൽ നടന്റെ ആരാധകരും സന്തോഷത്തിലാണ്. ആശുപത്രിയിലാവുന്നതിന് നാളുകൾക്ക് മുമ്പ് ബാല ഓൺലൈൻ മാധ്യമങ്ങൾക്ക് അഭിമുഖം നൽകി നിരന്തരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നമുൾപ്പെടെ വരുന്നത് ഈ സമയത്താണ്.
തുടരെ ട്രോളുകളും ബാലയ്ക്കന്ന് വന്നു. പെട്ടെന്ന് ആശുപത്രിയിലായതോടെ ഏവർക്കും ആശങ്കയായി. ചികിത്സയിലിരിക്കെ തനിക്ക് ലഭിച്ച സ്നേഹത്തെക്കുറിച്ച് ബാല നേരത്തെ സംസാരിച്ചിട്ടുണ്ട്. വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ആരോഗ്യം വളരെ പെട്ടെന്ന് മെച്ചപ്പെടുന്നുണ്ടെന്ന് ബാല പറയുന്നു. ഒപ്പം മനസ്സിനെ വിഷമിപ്പിച്ച സംഭവവും നടൻ ഓർത്തു.
'ഈ അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ജിമ്മിൽ പോയി വന്നതാണ്. വളരെ ഫാസ്റ്റാണെന്നാണ് എല്ലാവരും പറയുന്നത്. അവസാനം പോയി കണ്ടപ്പോൾ ഡോക്ടറും പറഞ്ഞു. 40 ദിവസം ആയതേയുള്ളൂ, ആറ് മാസത്തിന്റെ റിക്കവറി ആയെന്ന്. എന്താണ് നിങ്ങൾ കഴിക്കുന്നതെന്ന് ചോദിച്ചു. പ്രത്യേകിച്ചൊന്നും കഴിക്കുന്നില്ല. എല്ലാം കഴിക്കുന്നുണ്ട്, പാല് കൂടുതൽ കുടിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങളുടെ മെഡിക്കൽ ടേമിലല്ല നിങ്ങളുടെ ബോഡിയുടെ അനാട്ടമിയെന്ന് ഡോക്ടർ പറഞ്ഞു.
അത്ഭുതം തന്നെയാണ്. ശരീരത്തിലെ വലിയ അവയവമല്ലേ. രണ്ട് മാസം ഐസിയുവിൽ തന്നെ ഇരുന്നു. 44 ദിവസമായി,' ബാല പറഞ്ഞു. 'സ്ട്രസ് പാടില്ല. സ്ട്രസ് വരുമ്പോൾ ആളുകൾ പറയും. അതേക്കുറിച്ച് ചിന്തിക്കേണ്ട അത് മാറ്റിവെക്കെന്ന്. മാറ്റിവെക്കുന്നതാണ് കഷ്ടം. മനസ് റിമോട്ട് പോലയല്ലല്ലോ. സ്ട്രസ് വരുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നില്ല. മറന്ന് പോവും, ഗുളിക കഴിക്കാൻ മറക്കും. ആളുകളോട് വെറുതെ ദേഷ്യം വരും. എനിക്കും ഈ ഭാരത്തിനും യാതൊരു ബന്ധവുമില്ലെങ്കിൽ മാറ്റി വെക്കുക. ഒരാൾ നമ്മളെ അപമാനിക്കുന്നു, എന്നാൽ ഞാനുമായി യാതൊരു ബന്ധവുമില്ല, അപ്പോൾ അവനാണ് പൊട്ടൻ എന്ന ആറ്റിറ്റ്യൂഡാണ് നല്ലത്'
എനിക്ക് ശത്രുക്കളുണ്ടെന്ന് പറയാൻ പറ്റില്ല. ദ്രോഹം ചെയ്തവരുണ്ട്. ഒരുപാട് പേരുണ്ട്. ചിന്തിച്ച് നോക്കിയാൽ കുറച്ച് വേദന തോന്നും. ഞാൻ വീട്ടിലില്ലാത്ത സമയം ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ പറഞ്ഞത് പോലെ കറക്ട് സ്ക്രിപ്റ്റ് എഴുതി വന്ന് എന്റെ വീട്ടിലെ ഞാനിടുന്ന ആഭരണങ്ങൾ എടുത്ത് കൊണ്ട് പോവാൻ നോക്കി. അതിന് അവകാശമുണ്ടോ. ഇയാൾ തിരിച്ച് വരില്ല, കഴിഞ്ഞു. അപ്പോൾ ഉള്ളത് എടുത്ത് പോവാമെന്ന് കരുതി. എന്റെ കാറ് വരെ അന്വേഷിച്ചു. ഞാൻ ചെയ്ത നല്ല കാര്യം കാറെല്ലാം കൊണ്ട് പോയി ഷെഡിൽ ഇട്ടു. അത് പോലും വിൽക്കാൻ ആളുകൾ.
എല്ലാം വർഷങ്ങളായി അടുപ്പമുള്ളവർ. എന്തിനാണ് നിങ്ങൾ അന്വേഷിച്ചതെന്ന് ഞാൻ ചോദിച്ചു. തൊട്ടടുത്തുള്ളവർ തന്നെ നമ്മളെ ചതിക്കുകയായിരിക്കും. അതൊക്കെ ചിന്തിക്കുമ്പോൾ കുറച്ച് കഷ്ടമാണ്. നേരെ തിരിച്ചുമുണ്ടായി. ഉണ്ണി ഓടി വന്നു. കരഞ്ഞു. അതാണ് മനുഷ്യത്വം,' ബാല പറഞ്ഞു. ഹോസ്പിറ്റലാവുന്നതിന് മുമ്പ് ഒരു സിനിമയുടെ അഡ്വാൻസ് വാങ്ങിയിരുന്നു.
അവരെ വിളിച്ച് എന്ത് വേണമെങ്കിലും എനിക്ക് സംഭവിക്കും അഡ്വാൻസ് തിരിച്ച് തരാമെന്ന് പറഞ്ഞു. ഇല്ല, ബാല എന്ന ആർട്ടിസ്റ്റിനെ അത്രയും ഇഷ്ടപ്പെട്ടാണ് അഡ്വാൻസ് തന്നത്, നിങ്ങൾ പോയി തിരിച്ചു വാ എന്ന് പറഞ്ഞു. പ്രെഡ്യൂസർ ഒരു നടനെ സ്നേഹിക്കേണ്ട ആവശ്യമില്ല. പക്ഷെ അതിനും മേൽ വന്ന ബന്ധമാണ് ആത്മവിശ്വാസമെന്നും ബാല വ്യക്തമാക്കി.
https://www.facebook.com/Malayalivartha