Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് എയര്‍ ബാഗുകൾ പുറത്ത് വന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകർന്നു: രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നു:- ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവ് - കൊല്ലം സുധിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ....

06 JUNE 2023 03:54 PM IST
മലയാളി വാര്‍ത്ത

നടൻ കൊല്ലം സുധി അപകടത്തിൽ മരിച്ചതിന്‍റെ വേദനയിലാണ് കലാലോകവും മലയാളികളും. വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ നാലരയോടെ തൃശൂർ ജില്ലയിലെ കൈപ്പമംഗലത്തിന് സമീപം കാർ മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്‍റെ മുൻസീറ്റിലാണ് അപകടത്തിൽ മരിച്ച കൊല്ലം സുധി ഇരുന്നത്.

എയർബാഗിനിടയിൽ കുടുങ്ങിയ കൊല്ലം സുധിയെ ഏറെ ശ്രമപ്പെട്ട് പുറത്തെടുത്ത് കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായത്. കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂര്‍ ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നും അപകടനില തരണം ചെയ്തെങ്കിലും താരം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.

കാറിന്റെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചെങ്കിലും യാത്രക്കാരന് സുരക്ഷ നല്‍കാനായില്ല. മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകർന്നിരുന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്.

 

രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമല്ല. തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും, തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതായി പോലീസ് പറഞ്ഞു.

കൊല്ലം സുധിയുടെ അപകട മരണത്തിന് പുറമേ ഈയിടെയുണ്ടായ രണ്ട് അപകടങ്ങള്‍ക്കും ദൃക്സാക്ഷിയാണ് പനമ്പിക്കുന്നില്‍ ചായക്കട നടത്തുന്ന സുനില്‍. ദിവസവും പുലര്‍ച്ചെ നാലിന് കട തുറക്കും. തിങ്കളാഴ്ച കട തുറന്ന ഉടനെയാണ് കലാകാരന്മാരുടെ വാഹനം സുനിലിന്റെ പീടികയ്ക്കു മുന്നില്‍ അപകടത്തില്‍പ്പെട്ടത്. പാല്‍ കൊണ്ടുവന്നയാളില്‍നിന്ന് പാല്‍പ്പാത്രം വാങ്ങാനിറങ്ങിയപ്പോള്‍ വന്‍ ശബ്ദത്തോടെ കാറും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നെന്ന് സുനില്‍ പറയുന്നു. ഓടിയെത്തിയ ഇദ്ദേഹം ആദ്യം ആംബുലന്‍സുകാരെ വിളിച്ചുവരുത്തി. കടയില്‍നിന്ന് കത്തിയെടുത്ത് കടയിലുണ്ടായിരുന്നവരുമായി ചേര്‍ന്ന് കാറിനുള്ളിലെ എയര്‍ബാഗ് കീറിമുറിച്ച് ഡ്രൈവറെ പുറത്തെടുത്തു.

എതിര്‍സീറ്റില്‍ ഒരാള്‍ ചോരയൊലിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നുണ്ടായിരുന്നു. ഇയാളെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൊല്ലം സുധിയായിരുന്നു അതെന്ന് പിന്നീടാണ് അറിയുന്നത്. രണ്ടാഴ്ചമുമ്പ് സുനില്‍ കട തുറക്കാനെത്തിയപ്പോഴായിരുന്നു നിര്‍ത്തിയിട്ട ചരക്കുലോറിക്കു പിന്നില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ച അപകടമുണ്ടായത്. ചരക്കുലോറിയുടെ ഡ്രൈവര്‍ കര്‍ണാടക സ്വദേശി രണ്ട് ലോറികള്‍ക്കുമിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ രംഗം ഓര്‍ക്കുമ്പോള്‍ സുനില്‍ വിതുമ്പി. വിഷമം താങ്ങാനാകാതെ സുനിലിന് അന്ന് കട തുറക്കാനായിരുന്നില്ല.

അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ബിനു അടിമാലി. കൈപ്പമംഗലത്തിന് സമീപം വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനുമായി കൊല്ലം സുധി ഉൾപ്പടെയുള്ള സംഘം സഞ്ചരിച്ചിരുന്ന കാറിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ.

സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂര്‍ണമായി തകര്‍ന്നു. വടകരയിൽ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും പോയത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് പരിപാടി കഴിഞ്ഞയുടൻ കൊല്ലം സുധിയും സംഘവും കാറിൽ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends