താര സംഘടനയായ അമ്മ ഉടച്ചു വാർക്കണം! പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണമെന്നും കുഞ്ചാക്കോ ബോബൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ 'അമ്മ പിരിച്ച് വിടേണ്ട അവസ്ഥയായിരുന്നു. എക്സ്ക്യൂട്ടീവ് അംഗങ്ങളിൽ തന്നെ പലരും ആരോപണവിധേയരായായപ്പോൾ കൂട്ടരാജി വെയ്ക്കണ്ട അവസ്ഥ. എന്നാലിപ്പോഴിതാ അമ്മ ഉടച്ചു വാർക്കണം എന്ന് പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആരോപണ വിധേയർ മാറിനിൽക്കുന്നത് സ്വാഗതാർഹമെന്നും. സ്ത്രീത്വത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം ഉണ്ടാകണമെന്നും അമ്മയുടെ മുൻ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. ആർക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചു പറയാവുന്ന സ്ഥിതിയാണ്. നടന്മാർക്കെതിരായ ലൈംഗികാരോപണത്തിൽ സത്യാവസ്ഥ ഉണ്ടെങ്കിൽ അത് തെളിയണം. ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്തിയോ മതിയാകൂ എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























