ഒന്നരവര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടായേക്കുമെന്ന് അഹാനയുടെ മറുപടി

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് അഹാന കൃഷ്ണ. അഹാനയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് അഹാന കൃഷ്ണ. വീട്ടിലെ അടുത്ത വിവാഹം തന്റെയായിരിക്കും എന്നാണ് അഹാന പറയുന്നത്.
വീട്ടില്‍ ഒരു കല്യാണം കഴിഞ്ഞുവെന്നും സ്വാഭാവികമായും അടുത്ത വിവാഹം തന്റെ ആയിരിക്കുമെന്നും നടി പറഞ്ഞു. ഇഷാനി തന്നെക്കാള്‍ അഞ്ച് വയസ് ഇളയതാണ്. തനിക്ക് വിവാഹമൊന്നും കഴിക്കാന്‍ താത്പര്യമില്ലെന്ന് ഈയടുത്ത് ഒരു വീഡിയോയില്‍ അവള്‍ പറയുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തേക്കെങ്കിലും ഇഷാനിക്ക് വിവാഹമെന്ന ചിന്ത വരുമെന്ന് തോന്നുന്നില്ലെന്നും അഹാന കൃഷ്ണ പറഞ്ഞു.
അതിനാല്‍, സ്വാഭാവികമായും അടുത്ത വിവാഹം തന്റേതായിരിക്കും എന്ന് അഹാന പറഞ്ഞു. ചിലപ്പോള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നും ഇത്ര പ്രായമായി എന്നത് കൊണ്ടല്ല തീരുമാനം എന്നും നടി കൂട്ടിച്ചേര്‍ത്തു. വിവാഹം ചെയ്താലേ ഒരു ബന്ധം പവിത്രമാകൂ എന്ന് വിശ്വസിക്കുന്ന ആളല്ല താനെന്നും അഹാന പറഞ്ഞു. നിമിഷ് രവിയെക്കുറിച്ചുള്ള ചോദ്യത്തിന് നിമിഷ് എന്റെ സുഹൃത്താണെന്നായിരുന്നു ചെറു പുഞ്ചിരിയോടെ അഹാന മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha