സഞ്ജയ് ദത്തിന് കൈ നിറയെ ചിത്രങ്ങള്‍
ജയില്‍ മോചിതനായ നടന് സഞ്ജയ് ദത്തിന് കൈ നിറയെ ചിത്രങ്ങളാണ്. ഋത്വിക് റോഷന് നായകനായ 'ബാങ് ബാങ്' ചിത്രത്തിന്റെ സംവിധായകന് സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ സഞ്ജയ് ദത്ത് നായകനാവും. കൂടാതെ രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഹിരാനി ഒരുക്കുന്ന ചിത്രത്തില്‍ സഞ്ജയ് അതിഥി താരമായും എത്തും.
ജയിലില്‍ കഴിയുമ്പോഴും സഞ്ജയ് കൃത്യമായ വ്യായാമത്തിലൂടെ ശരീരം സൂക്ഷിക്കുമായിരുന്നു. 100 കിലോ ഭാരമുണ്ടായിരുന്ന സഞ്ജയ് ജയില്‍വാസ കാലത്ത് 18 കിലോയാണ് കുറച്ചത്. പുറത്തിറങ്ങിയപ്പോളും ഇത്തരം കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും താരം തയ്യാറല്ലായിരുന്നു. കഴിഞ്ഞ ദിവസം അപ്പര്‍ ബോഡി എക്സസൈസിന്റെ വീഡിയോ സഞ്ജയ് ദത്ത് ആരാധകര്‍ക്ക് ഷെയര്‍ ചെയ്തിരുന്നു.
അനധികൃതമായി ആയുധം കൈവശം വെച്ച കുറ്റത്തിനാണ് സഞ്ജയ് ദത്ത് അഞ്ചു വര്‍ഷം യേര്‍വാഡ സെന്‍ട്രല്‍ ജയിലിലായത്. ഒക്ടോബര്‍ വരെ ജയിലില്‍ കഴിയേണ്ട താരത്തിന്റെ നല്ലനടപ്പിനെ മാനിച്ചാണ് ഒരോ മാസവും ഏഴു ദിവസം വീതം ശിക്ഷയില്‍ ഇളവു ലഭിച്ചത്. വിചാരണ നടക്കുന്ന സമയത്ത് 18 മാസം ജയിലിലായിരുന്നതിനാല്‍ അവശേഷിക്കുന്ന കാലാവധിയാണ് പിന്നീട് പൂര്‍ത്തിയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha