ഇന്ത്യയിലെ പൗരനെന്ന് പറയാന്‍തന്നെ ലജജ തോന്നുന്നു; സൂപ്പര്‍ സ്റ്റാറായ ഒരു നടിക്ക് നേരെ ഇത്തരം ഭീഷണികള്‍ നടത്തുന്നവര്‍ക്കെതിരെ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല; നീരജ് ഘയ്വാന്‍

സഞ്ജയ് ബൻസാലിയുടെ ചിത്രം പത്മാവതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നീരജ് ഘയ്വാന്‍. ഇന്ത്യയിലെ പൗരനെന്ന് പറയാന്‍തന്നെ ലജജ തോന്നുന്നുവെന്നാണ് നീരജ് പറഞ്ഞത്. ദീപികയുടെ മൂക്ക് ചെത്തുന്നവര്‍ക്ക് അഞ്ച് കോടി തരാമെന്ന് ചാനലുകളിലിരുന്ന് ചിലര്‍ വിളിച്ചു പറയുന്നതാണ് കാണുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്.
ഇതുപോലൊരു രാജ്യത്താണ് ജീവിക്കുന്നത് എന്നോര്‍ക്കുമ്പോൾ വിഷമമുണ്ടെന്നും സൂപ്പര്‍ സ്റ്റാറായ ഒരു നടിക്ക് നേരെ ഇത്തരം ഭീഷണികള്‍ നടത്തുന്നവര്‍ക്കെതിരെ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നു. ഇവരുടെ ഭീഷണികളെല്ലാം സാങ്കല്‍പിക കഥാപാത്രത്തെ ചൊല്ലിയാണെന്നതാണ് വിരോധാഭാസമെന്നും നീരജ് പറഞ്ഞു.
ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റിവെക്കുകയായിരുന്നു. റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും റവല്‍ രത്തന്‍ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ചിത്രം ക്ഷത്രിയ വിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്നുവെന്നും റിലീസ് തടയണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ചിത്രത്തില്‍ രജപുത്ര രാജ്ഞിയായ പത്മാവതിയും മുസ്ലീം ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് രജപുത്ര കര്‍ണിസേന രംഗത്തെത്തിയിരുന്നത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്ത്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം നിരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























