Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ദുബായ് യാത്രയില്‍ കാവ്യയേയും മകള്‍ മീനാക്ഷിയേയും പ്രതീക്ഷിച്ചിരുന്ന സകലരേയും അമ്പരപ്പിച്ച് ദിലീപെത്തിയത് അമ്മയുടെ കൈയ്യും പിടിച്ച് 

29 NOVEMBER 2017 09:03 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ ദുബായ് യാത്രയില്‍ എല്ലാവരും പ്രതീക്ഷിച്ചതല്ല നടന്നത്. കാവ്യയേയും മകള്‍ മീനാക്ഷിയേയും പ്രതീക്ഷിച്ചിരുന്ന സകലരേയും അമ്പരപ്പിച്ച് ദിലീപെത്തിയത് അമ്മയുടെ കൈയ്യും പിടിച്ചായിരുന്നു. മീനാക്ഷിയ്ക്ക് പരീക്ഷയായതിനാലാണ് കൊണ്ടു വരാത്തതെന്നാണ് പറയുന്നത്. അതേ സമയം കാവ്യയെ ഒഴിവാക്കിയതായും സൂചനയുണ്ട്. ഇതിനിടെ കാവ്യ ഗര്‍ഭിണിയായതിനാലാണ് ദുബായ് യാത്ര വേണ്ടെന്ന് ഉപദേശിച്ചതെന്നും സിനിമാ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കാവ്യ ദുബായില്‍ എത്തുമെന്നും പറയുന്നു. 

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതോടെ ദിലീപിനെ നായകനാക്കിയുള്ള ചിത്രങ്ങളെടുക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ദിലീപിനെ നായകനാക്കി ചിത്രമെടുക്കാന്‍ വിചാരണക്കും മറ്റുമായി കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ സിനിമാക്കാര്യങ്ങള്‍ മുറപോലെ നടക്കുമോ എന്ന ആശങ്കയാണ് പലര്‍ക്കും. മാത്രമല്ല, ഇക്കാര്യത്തില്‍ ടോമിച്ചന്‍ മുളകുപാടത്തെ പോലെ ധൈര്യം പല നിര്‍മ്മാതാക്കള്‍ക്കുമില്ല തന്നെ. അതുകൊണ്ട് തന്നെ ദിലീപിനെ നായകനാക്കാന്‍ മടിക്കുന്നതിനിടെ തന്റെ ബിസിനസ് കൊഴുപ്പിക്കാന്‍ തന്നെയാണ് താരം ഒരുങ്ങുന്നത്. തന്റെ ഉടമസ്ഥതയിലുള് ദേ പുട്ട് റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനാണ് നടന്റെ തീരുമാനം. ഇതിനായാണ് അദ്ദേഹം ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലെത്തിയത്.

അമ്മ സരോജത്തെയും ഒപ്പം കൂട്ടിയാണ് ദിലീപ് ദുബായില്‍ എത്തിയത്. ഇരുവരെയും സുഹൃത്തുക്കള്‍ ഹൃദ്യമായി സ്വീകരിച്ചു. ഇരുവരും പിന്നീട് താമസ സ്ഥലത്തേക്കു പോയി. ഇതെവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കരാമയിലാണ് പുതിയ റസ്‌റ്റോറന്റ് തുടങ്ങുന്നത്. നീട്ടി വളര്‍ത്തിയ താടിയുമായി സാധാരണ വേഷത്തിലെത്തിയ ദിലീപിനെ ദുബായിലെ സുഹൃത്തുക്കള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. വീല്‍ ചെയറിലാണ് അമ്മ സരോജം പുറത്തേയ്ക്ക് വന്നത്. ഇരുവരും പിന്നീട് താമസ സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു.

നേരത്തെ ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപിനൊപ്പമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ യാത്ര ഒഴിവാക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് ഈ യാത്ര. അതേസമയം, നാദിര്‍ഷാ ചൊവ്വാഴ്ച രാവിലെ റസ്റ്ററന്റില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ദിലീപ് വൈകിട്ടോടെ ഇവിടെ എത്തുമെന്നാണു പ്രതീക്ഷ. ദിലീപും നാദിര്‍ഷയും കൂടാതെ, യുഎഇയില്‍ നിന്നുള്ള അഞ്ചു പേരും ചേര്‍ന്നാണ് റസ്റ്ററന്റ് ആരംഭിക്കുന്നത്. ദിലീപിന്റ അമ്മയടക്കം അഞ്ച് അമ്മമാര്‍ ചേര്‍ന്ന് ബുധനാഴ്ച വൈകിട്ട് ഏഴിന് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യും.

കരാമയിലെ പാര്‍ക് റെജിസ് ഹോട്ടലിന് പിന്‍വശത്തായി അല്‍ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് റസ്‌റ്റോറന്റ്. ഒട്ടേറെ മലയാളി റസ്‌റ്റോറന്റുകളുള്ള ദുബൈയിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങള്‍ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് കഴിഞ്ഞദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് ദുബൈയിലേയ്ക്ക് വരാനുള്ള പാസ്‌പോര്‍ട്ട് കൈപ്പറ്റിയത്. റസ്‌റ്റോറന്റിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണു പാസ്‌പോര്‍ട്ടിനായി ദിലീപ് കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് ദുബൈ യാത്ര.

ദിലീപിന് ദുബായില്‍ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ണര്‍മാരുമുണ്ട്. നാദിര്‍ഷയും ദുബൈയിലെ പാര്‍ട്ണര്‍മാരുമാണ് റസ്‌റ്റോറന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്‌റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാല്‍, അറസ്‌റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു. ദിലീപിന്റെ ജയില്‍വാസം നീണ്ടുപോയതോടെ വന്‍ തുക ചെലവിട്ട് നിര്‍മ്മിച്ച റസ്‌റ്റോറന്റിന്റെ ഭാവി തകരുമോയെന്ന ആശങ്കയിലായിരുന്നു ദുബൈയിലെ സുഹൃത്തുക്കള്‍. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് റസ്‌റ്റോറന്റിന്റെ ഉദ്ഘാടനം നടത്താനായി ഒരുങ്ങിയത്.

നാലുദിവസം വിദേശത്തു തങ്ങാനായി ആറുദിവസത്തേക്കു പാസ്‌പോര്‍ട്ട് വിട്ടുനല്‍കാനാണു ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ എത്തി ദിലീപ് പാസ്‌പോര്‍ട്ട് വാങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ വിദേശത്തേക്കു കടത്തിയെന്നു പൊലീസിനു സംശയമുണ്ട്. അതുകൊണ്ടു തന്നെ ദിലീപിന്റെ വിദേശയാത്രയെയും സംശയത്തോടെയാണു പൊലീസ് കാണുന്നത്.

അതിനിടെ സിനിമാ ലോകത്ത് ദിലീപ് ഇനിയും സജീവമായിട്ടില്ല. താരം നായകനായ കമ്മാരസംഭവ മുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതും ദിലീപിനെ കുഴക്കിയിട്ടുണ്ട്. ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് വന്‍ വരവേല്‍പ് കിട്ടിയത് അനുകൂലമാകുമെന്ന പ്രതീക്ഷ നല്‍കി. പക്ഷേ പുതിയ പ്രോജക്ടുകളൊന്നും ദിലീപിനെ തേടിയെത്തുന്നില്ല. കുറ്റമുക്തനായ ശേഷം ദിലീപിനെ വച്ചുള്ള ചിത്രങ്ങള്‍ മതിയെന്ന നിലപാടിലാണു നിര്‍മ്മാതാക്കള്‍. ദിലീപ് ചിത്രങ്ങള്‍ക്ക് 56 കോടി രൂപയാണു ശരാശരി ചെലവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (14 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (23 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (24 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (56 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends