Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മകളുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും ഇറക്കി: ക്യാമറ കണ്ണില്‍ പെടാതിരിക്കാന്‍ വെളുത്ത തൂവാലകൊണ്ട് മകളുടെ മുഖം മറച്ചുപിടിച്ചു:- മൃതദേഹത്തില്‍ വീണ് പൊട്ടിക്കരഞ്ഞ വിജയ് ആന്‍റണിയെ ആശ്വസിപ്പിച്ച് സുഹൃത്തുക്കൾ...

20 SEPTEMBER 2023 10:36 AM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാമേഖലയെ അടക്കം ഞെട്ടിച്ച വാർത്ത ആയിരുന്നു നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ ആത്മഹത്യ ചെയ്തുവെന്ന റിപ്പോർട്ട്. ഇന്നലെ രാവിലെയാണ് മകൾ മീരയെ ചെന്നൈ അല്‍വാര്‍ പേട്ടിലെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കണ്ടത് വിജയ് ആന്‍റണി തന്നെ ആയിരുന്നു. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള കുട്ടിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജൂണ്‍ മാസത്തില്‍ മീര തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മകളെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ വിജയ് ആന്‍റണി മകളുടെ ഈ നേട്ടത്തിന്‍റെ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതേസമയം മീര കുറച്ച് കാലമായി മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലാറ എന്ന മറ്റൊരു മകള്‍ കൂടിയുണ്ട് വിജയ് ആന്‍റണിക്ക്. പോസ്റ്റ്മോര്‍ട്ടം നടത്തി വൈകീട്ടാണ് മീരയുടെ ശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്.

പിന്നാലെ ആള്‍വാര്‍പേട്ടിലെ വിജയ് ആന്‍റണിയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. വിജയ് ആന്‍റണിക്ക് ആശ്വാസമേകാൻ തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിജയ് ആന്റണിയുടെ വീട്ടില്‍ എത്തിയിരുന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. മകളുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും ഇറക്കിയതില്‍ വിജയ് ആന്‍റണിയും ചേര്‍ന്നു. പുറത്ത് നിന്ന മാധ്യമങ്ങളുടെ ക്യാമറകണ്ണില്‍ പെടാതിരിക്കാന്‍ വെളുത്ത തൂവാലയാല്‍ മകളുടെ മുഖം അംബുലന്‍സില്‍ മറച്ചുപിടിച്ചിരുന്നു വിജയ് ആന്‍റണി.

പിന്നീട് മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്ന വിജയ് ആന്‍റണിയുടെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ചിമ്പു അടക്കമുള്ളവര്‍ വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നടൻ വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ, ഉദയനിധി സ്റ്റാലിൻ, കാർത്തി തുടങ്ങിയ ചെന്നൈയില്‍ ഉണ്ടായിരുന്നു തമിഴ് സിനിമ ലോകത്തെ പ്രമുഖര്‍ എല്ലാം വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു. വിജയ് ആന്റണിയുടെ പിതാവും അദ്ദേഹത്തിന്റെ ഏഴാം വയസിൽ ആത്മഹത്യ ചെയ്തിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍നിരയില്‍ ഉണ്ടാവാറുള്ള താരമായ വിജയ് ആന്‍റണി ആത്മഹത്യാവിരുദ്ധ സന്ദേശങ്ങള്‍ ആകാവുന്ന വേദികളിലൊക്കെ നൽകുകയും ചെയ്തിരുന്നു.

 

ഇതേക്കുറിച്ച് ഒരു വേദിയില്‍ വിജയ് ആന്റണി സംസാരിച്ചത് ഇങ്ങനെ ആയിരുന്നു... ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടി വന്നാലും ആത്മഹത്യ മാത്രം ചെയ്യരുത്. ചെയ്യാനേ പാടില്ല. അവരുടെ കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് എനിക്ക് വലിയ വിഷമം തോന്നാറ്. എന്‍റെ അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എനിക്ക് അപ്പോള്‍ ഏഴ് വയസ് ആയിരുന്നു. എന്‍റെ പെങ്ങള്‍ക്ക് അഞ്ച് വയസും. അതിന്‍റെ കാരണവും മറ്റും എന്‍റെ വ്യക്തി ജീവിതമാണ്. അത് ഇവിടെ പറയേണ്ട കാര്യമില്ല. നിങ്ങളെ സംബന്ധിച്ച് അത് വലിയ കാര്യവും ആയിരിക്കില്ല.

പക്ഷേ അച്ഛന്‍ പോയതിന് ശേഷം ഞങ്ങളെ വളര്‍ത്താന്‍ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ആത്മഹത്യയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാവുന്ന സങ്കടം വലുതാണ്. ജീവിതത്തിലെ പലവിധമായ പ്രതിസന്ധികളുടെ ആഴം എന്താണെന്ന് എനിക്കറിയാം. ഒരുപാട് മനുഷ്യരെ കാണുന്നതാണ്. പക്ഷേ ആത്മഹത്യയെക്കുറിച്ച് ഒരിക്കലും ആലോചിക്കരുത്".

മറ്റൊരു വേദിയില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ- "മുതിര്‍ന്നവരെ സംബന്ധിച്ച് സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത്. കുട്ടികളെ സംബന്ധിച്ച് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടിവരികയാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയുടെ മകളെ രക്ഷിക്കാൻ കഴിഞ്ഞില്ല. മീരയുടെ മരണത്തില്‍ ഒട്ടേറെയാളുകളാണ് അനുശോചനം രേഖപ്പെടുത്തുന്നത്.

വളരെ ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ് മീരയുടെ മരണമെന്ന് നടന്‍ ശരത്കുമാര്‍ കുറിച്ചു. ആശ്വാസവാക്കുകളോ അനുശോചനങ്ങളോ വിജയ് ആന്റണിയുടെയും ഭാര്യ ഫാത്തിമയുടെയും ദുഖത്തിന് പകരമാകില്ല. അഗാധമായ ഈ നഷ്ടത്തെ അതിജീവിക്കാന്‍ ദൈവം കുടുംബത്തിന് ശക്തി നല്‍കട്ടേയെന്നും ശരത്കുമാര്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകരായ കാര്‍ത്തിക് സുബ്ബുരാജ്, വെങ്കട് പ്രഭു തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (55 minutes ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (59 minutes ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (1 hour ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (1 hour ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (3 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (4 hours ago)

Malayali Vartha Recommends