വന്നുപതിച്ചത് തീഗോളം; നാല് പേർ അടകം വീട്ടിലെ നായയുടെയും കേൾവിശക്തി നഷ്ടമായി; ജനാലച്ചില്ലുകൾ പൊട്ടിതെറിച്ചു; വയറിംഗും ഉപകരണങ്ങളും കത്തി; 'മിന്നലടിച്ച' നടുക്കംമാറാതെ കാട്ടാക്കട നിവാസികൾ

തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ട് കഴിഞ്ഞ ദിവസം അപ്രതിക്ഷിതമായി ഉണ്ടായ ഇടിമിന്നലിൽ ഒരു വീട്ടിലെ കുട്ടി ഉൾപ്പെടെ നാലുപേർക്കു കേൾവിക്കു തകരാർ സംഭവിച്ചു.കഴിഞ്ഞ ദിവസം രാത്രി 8.30നാണ് ഇടിമിന്നൽ ഉണ്ടായത്.ഒരു തീ ഗോളം വീട്ടിൻ്റെ മുറ്റത് വന്ന് പദിക്കുകയായിരുന്നു എന്ന് വീട്ടുക്കാർ മലയാളി വാർത്തയോട് പറഞ്ഞു.മലപ്പനംകോട് തേരിവിള വീട്ടിൽ സാംബശിവൻ, മകൻ സുരേഷ്, മരുമകൾ സദാംബിക, ചെറുമകൻ അനീഷ്(9) എന്നിവർക്കാണ് കേൾവിത്തകരാറുണ്ടായത്.കൂടാതെ വീട്ടിലെ നായയുടെ കേൾവി ശക്തിയും തകരാറില്ലായി.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കിടന്നുറങ്ങിയ സാംബശിവൻ്റെ തലയിലേയ്ക്ക് വൈദ്യുതി ബോർഡ് വീഴുകയായിരുന്നു.പെട്ടന്ന് വീട്ടിലെ ടിവിയും മറ്റ് ഇലട്രിക്ക് ഉപകരണങ്ങളും വലിയ ശബ്ദത്തോട് കൂടി പൊട്ടിതെറിക്കുകയായിരുന്നു.സമീപതെ പത്തോളം വീട്ടിലും സമ്മാന അനുഭവം ഉണ്ടായിരുന്നു.എന്നാൽ കേൾവി ശക്തി തകരാറിലായത് സാംബശിവൻ്റെ കുടുംബത്തിന് മാത്രമാണ്.
അഭിനവിന്‍റെ ചെവിക്കു പൊള്ളലേറ്റു. ഇടിമിന്നലിനു ശേഷം വളർത്തു നായ പ്രതികരിക്കുന്നില്ലെന്നും കേൾവി നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും വീട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 8.30നാണ് ഇടിമിന്നൽ ഉണ്ടായത്. വലിയൊരു തീഗോളം വീട്ടിൽ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.വീടിന്‍റെ ജനാലച്ചില്ലുകൾ പൊട്ടി.
വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയിൽ കാഴ്ച മറയുകയും ഒന്നും കേൾകാൻ പറ്റാത്ത അവസ്ഥയിലുമായി. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവീട്ടുകാരാണ് തുണയായത്. തുടർന്ന് ജനപ്രതിനിധികളെത്തി എല്ലാവരെയും വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കേൾവിക്കു തകരാർ ഉള്ളതായി കണ്ടെത്തിയത്.നിലവിൽ ഒമ്പതു വയസ്സുക്കാരൻ്റെ കേൾവി ശക്തി തിരിക്കെ ലഭിച്ചു എന്നാൽ സദാംബികയുടെയും സാംബശിവന്റെയും വീട്ടിലെ വളർത്തു മൃഗങ്ങളുടെയും കേൾവി ശക്തി തിരിക്കെ ലഭിച്ചിട്ടില്ല.
സമീപവാസികളുടെ വീട്ടിലും മിന്നലിൻ്റെ ആഘാതം ഉണ്ടായിട്ടുണ്ട്.വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ്കട്ടിലിൽ നിന്ന് ഒരടി പോങ്ങി പോയി.കൂടാതെ വീട്ടിലെ പശുകൾ പേടിച്ച് അലമുറയിട്ടതായും വീട്ടുകാർ മലയാളി വാർത്തയോട് പറഞ്ഞു.ഇതിനു മുമ്പ് ഇതുപോലെ സമീപ പ്രദേശങ്ങളിൽ ഒന്നും ഉണ്ടായിട്ടിലെന്ന് പരിസരവാസികൾ പറയുന്നു.ഇപ്പോഴും മഴവരുമ്പോൾ പേടിയിലാണ് ഈ വീട്ടുക്കാർ.കഴിഞ്ഞ ദിവസം ഉണ്ടായ ഈ സംഭവങ്ങളുടെ നടുക്കതിലാണ് തിരുവനന്തപുരം കാട്ടക്കടയിലെ ജനങ്ങൾ
https://www.facebook.com/Malayalivartha