യമൻ പൗരൻ തലാൽ നിമിഷ പ്രിയയുടെ ഭർത്താവാണോ കാമുകനാണോ സുഹൃത്താണോ..? നിമിഷപ്രിയ തലാലിനെ കൊന്ന് കഷ്ണങ്ങളാക്കാൻ കാരണം മറ്റൊന്ന്...കൂടെ നിന്നത് വഴിയിൽ കൂടെ പോയ സുഹൃത്തല്ല..ജയിലിൽ ഇപ്പോൾ നിമിഷ പ്രിയയുടെ അവസ്ഥ ഇങ്ങനെ...ഭർത്താവിന്റെയും മകളുടെയും അമ്മയുടെയും ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ...!മലയാളിവാർത്തയോയോട് തുറന്ന് പറഞ്ഞ് ടോമി തോമസ്... നിമിഷപ്രിയയുടെ ഭർത്താവ്

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞതിന് പിന്നാലെ സന്തോഷം അറിയിച്ചിരിക്കുകയാണ് ഭർത്താവ് ടോമി കൂടെ നിലവിൽ ഇപ്പോൾ നിമിഷ പ്രിയയുടെ ജയിലിൽ അവസ്ഥ കൂടിപറയുന്നു ജയിലിൽ ഇപ്പോൾ നിമിഷ പ്രിയ ഒരു നേഴ്സ്സയി ജോലി ചെയ്യുകയാണ് ഇവിടുത്തെ പോലെ ചെയ്യുന്ന ജോലിയ്ക്ക് കൂലി ഒന്നും ഇല്ലെങ്കിലും അവൾ നല്ലപോലെ അവിടെ പണിയെടുക്കുണ്ട്=.എന്ന് തിരിച്ചു വരാന് കഴിയും എന്ന ചോദ്യം മാത്രമാണ് എപ്പോഴും ചോദിക്കാറുള്ളത്.2015 മുതൽ വാങ്ങിയ കടം കൊടുക്കാൻ ഉണ്ടെന്നും അതിനായി ഇപ്പോൾ ഓട്ടോ ഓടിക്കുകയാണെന്നും ടോമി പറയുന്നു..ക്ലിനിക്ക് തുടങ്ങാനായി കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയശേഷം നിമിഷ നാട്ടിലേക്കു വരാനായി ടിക്കറ്റെടുത്തു. അതറിഞ്ഞപ്പോൾ തലാൽ പറഞ്ഞു ‘എനിക്ക് കേരളം കാണണമെന്നു നല്ല ആഗ്രഹമുണ്ട്. എന്നെയും കൊണ്ടുപോകാമോ?’ ‘ഇല്ല’എന്നു പറയാൻ പറ്റിയ സാഹചര്യമല്ലല്ലോ. അതു പറഞ്ഞാൽ ക്ലിനിക് തുടങ്ങാനുള്ള സഹായം കിട്ടിയില്ലെങ്കിലോ എന്നു കരുതി ‘യെസ്’ പറഞ്ഞു. എനിക്കും അയാളെ അടുത്തു മനസ്സിലാക്കാൻ ഒരവസരമായല്ലോ എന്നും കരുതി.
ജനുവരിയിലാണ് അവർ വന്നത്. തലാലിനെ ഒരു ലോഡ്ജിലായിരുന്നു താമസിപ്പിച്ചിരുന്നത്. അയാളുടെ ആവശ്യപ്രകാരം കേരളം മുഴുവൻ കാണിച്ചു. യാത്രാച്ചെലവ്, ഭക്ഷണം, മുറി വാടക എല്ലാം കൂടി രണ്ടുലക്ഷം രൂപ ചെലവു വന്നിട്ടുണ്ട്. അ ടുത്തപ്പോൾ നല്ല പെരുമാറ്റം, വിശ്വസിക്കാമെന്ന് എനിക്കും തോന്നി.
‘അൽ അമൽ മെഡിക്കൽ ക്ലിനിക്ക്’ എന്നായിരുന്നു ക്ലിനിക്കിനു പേരിട്ടത്. ഞാനും കുഞ്ഞും മാർച്ചിൽ അവിടേക്ക് ചെന്ന് ഏപ്രിലിൽ ക്ലിനിക്ക് തുടങ്ങണം എന്നായിരുന്നു തീരുമാനം. പക്ഷേ, മാർച്ച് അവസാനമായപ്പോൾ യെമനിൽ യുദ്ധം തുടങ്ങി. ഗവൺമെന്റും എംബസിയെല്ലാം അടച്ചതു കൊണ്ട് വീസ അയച്ചു തരാൻ കഴിഞ്ഞില്ല. വിമാനങ്ങളെല്ലാം റദ്ദാക്കി.അങ്ങനെ എന്റെയും കുഞ്ഞിന്റെയും പോക്ക് അനിശ്ചിതത്വത്തിലായി. അവിടെനിന്നാണ് ഞങ്ങളുടെ കുടുംബം ചിതറിച്ച വിധി തുടങ്ങുന്നത്.
ക്ലിനിക്ക് തുടങ്ങിയശേഷം ഗവൺമെന്റിന്റെ ഇൻസ്പെക്‌ഷൻ ഉണ്ടാകുമെന്നതുകൊണ്ട് ആറുമാസം തലാലിനെ ശമ്പളത്തോടു കൂടി അവിടെ നിയമിച്ചിരുന്നു. ഇതിനിടെ, മുൻപു ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ നിമിഷയ്ക്കെതിരെ പ്രശ്നമുണ്ടാക്കി. ഇവൾ പോന്നാൽ അവിടെ രോഗികൾ കുറയുമെന്നു പറഞ്ഞു.
പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി 33 ശതമാനം അയാൾക്കും ബാക്കി ഞങ്ങളുടെ പേരിലുമായി എഗ്രിമെന്റ് എഴുതാൻ തീരുമാനിച്ചു. തലാലിനെയാണ് അതിനു നിയോഗിച്ചത്. പക്ഷേ, 67 ശതമാനം അയാൾ സ്വന്തം പേരിലെഴുതി. സംസാരിക്കാൻ അറിയാമെങ്കിലും അറബി വായിക്കാൻ നിമിഷയ്ക്ക് അറിയാമായിരുന്നില്ല. അതുപോലെ, ക്ലിനിക്കിന്റെ ആവശ്യത്തിലേക്കായി വാങ്ങിയ കാറും അയാളുടെ പേരിൽ റജിസ്റ്റർ ചെയ്തെടുത്തു. വളരെ വൈകിയാണ് നിമിഷ ഇതെല്ലാം അറിയുന്നത്. അയാളോട് ചോദിക്കാമെന്നു നിമിഷ പറഞ്ഞെങ്കിലും, പ്രശ്നങ്ങൾ വേണ്ട എന്നു കരുതി ഞാനാണത് തടഞ്ഞത്.ക്ലിനിക്കിലേക്കാവശ്യമായ മരുന്നുകൾ വാങ്ങാൻ കൊടുക്കുന്ന പണവും അയാൾ ചെലവാക്കി തുടങ്ങി. അത് ചോദ്യം ചെയ്തതോടെ ക്ലിനിക്കിന്റെ വരുമാനത്തിൽ നിന്നു വലിയൊരു തുക എടുക്കാൻ തുടങ്ങി.കേരളത്തിൽ വന്ന സമയത്ത് സ്ഥലങ്ങൾ കാണാൻ പോകുമ്പോൾ തലാൽ നിമിഷയെയും ഒപ്പം നിര്‍ത്തി പടങ്ങളെടുത്തിരുന്നു. അതിൽ സംശയം തോന്നേണ്ട കാര്യമില്ലല്ലോ. ഞാനാണ് പടങ്ങൾ എടുത്തു കൊടുത്തിരുന്നതും.‘എന്റെ ഭർത്താവും കുഞ്ഞും നാട്ടിലാണ്. ഇയാൾ എന്റെ ആരുമല്ല.’ നിമിഷ എത്ര പറഞ്ഞിട്ടും ആരും അത് വിശ്വസിച്ചില്ല. ഇതിനിടയിൽ തലാൽ നിമിഷയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. ഒരിക്കൽ അയാൾ കത്തിയെടുത്ത് അവളുടെ കയ്യിൽ കുത്തി മുറിവേൽപിച്ചു. ഇപ്പോഴും തെളിഞ്ഞുകാണാം ആ മുറിപ്പാട്.
നിമിഷ കേസു കൊടുത്തതിന്റെ പേരിൽ തലാലിനെ പലതവണ ജയിലിലടച്ചു. പക്ഷേ, കോടതിയിലെത്തിയപ്പോൾ കഥയാകെ മാറി. തലാൽ ഞങ്ങളുടെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോയെടുത്ത് കൊണ്ടുപോയിരുന്നു. അത് എഡിറ്റ് ചെയ്ത് നിമിഷയുടെയും തലാലിന്റെയും വിവാഹ ഫോട്ടോയാക്കി മാറ്റിയെടുത്തു. ഫോട്ടോ ബാക്ഗ്രൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം കണ്ടാൽതന്നെ ആർക്കും മനസ്സിലാകും. നിമി ഷയുടെ എതിർപ്പു കണ്ടു പൊലീസ് അയാളോട് കൂടുതൽ തെളിവ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ വച്ചു വിവാഹിതരായി എന്ന് അറബി ഭാഷയിലുള്ള വ്യാജസർട്ടിഫിക്കറ്റാണ് അയാൾ ഹാജരാക്കിയത്. അതിൽ അവൾ യെമൻകാരിയാണെന്നാണ് എഴുതിയിരുന്നത്. നിമിഷ അതെല്ലാം നിഷേധിച്ചെങ്കിലും കോടതിയിൽ അതൊന്നും വിലപ്പോയില്ല. നിയമം അവിടുത്തെ പൗരനു അനുകൂലമായിരുന്നു. നാട്ടിലേക്ക് കയറിപ്പോകാതിരിക്കാൻ അവളുടെ പാസ്പോർട്ടും തലാൽ ഇതിനോടകം കൈക്കലാക്കി.കൂടുതൽ കാര്യങ്ങൾ വിഡിയോയിൽ..
https://www.facebook.com/Malayalivartha