ശിവകുമാറിനെ തൂക്കും ; ഗണേശനെ വരിക്കും ! എല്ലാം സരിതാകടാക്ഷം

മുന്‍മന്ത്രി കെ.ബി ഗണേശ് കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള ചരടുവലി സോളാര്‍ നായിക സരിതാനായരുടെ നേതൃത്വത്തില്‍ സജീവമായി. ഗണേശിനെ മന്ത്രിയാക്കിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പണി തരുമെന്ന് പറഞ്ഞാണ് സരിത രംഗത്തെത്തിയത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിതയുടെ ദൂതനെത്തി. ഗണേശാണ് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭാവി സംരക്ഷിക്കണമെന്നതു മാത്രമായിരുന്നു ഗണേശിന്റെ ലക്ഷ്യമെന്നും സരിത ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ഗണേശിനെ മന്ത്രിയാക്കുമെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി സൂചന നല്‍കിയിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന ചില കോണ്‍ഗ്രസ് എം എല്‍ എ മാരെ മന്ത്രിയാക്കാനും ഉമ്മന്‍ചാണ്ടി ആലോചിക്കുന്നുണ്ട്. കെ.മുരളീധരനും റ്റി.എന്‍. പ്രതാപനും പട്ടികയിലുണ്ട്. വി.ഡി.സതീശന്റെ കാര്യവും പരിഗണിക്കുന്നുണ്ട്. വി.എസ് ശിവകുമാറിനെ മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കുന്ന കാര്യവും ഉമ്മന്‍ചാണ്ടി പരിഗണിക്കുന്നു. ശിവകുമാറിനെ ഒഴിവാക്കി ഗണേശനെ മന്ത്രിയാക്കാനാണ് ശ്രമം.
ശിവകുമാര്‍ എന്‍എസ്‌എസിന്റെ നോമിനിയാണ്. അതുകൊണ്ടുതന്നെ ശിവകുമാറിനെ ഒഴിവാക്കുന്നത് എളുപ്പമല്ല. എന്നാല്‍ ഗണേശനാകട്ടെ എന്‍എസ്‌എസ് ഡയറക്‌ടര്‍ ബോര്‍ഡംഗമായ ആര്‍.ബാലകൃഷ്‌ണപിള്ളയുടെ മകനാണ്. ശിവകുമാറിനെ ഒഴിവാക്കി ഗണേശനെ മന്ത്രിയാക്കിയാല്‍ സുകുമാരന്‍നായര്‍ക്ക് മിണ്ടാട്ടമുണ്ടാവില്ല. മുരളിയെ മന്ത്രിയാക്കാന്‍ കെ.സി. ജോസഫിനെ ഒഴിവാക്കും. ഉമ്മന്‍ചാണ്ടി പറയുന്ന നിമിഷം താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കെ.സി ജോസഫ് അറിയിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കാന്‍ ഒരു ആഗ്രഹവും ഇല്ലാത്ത ഉമ്മന്‍ചാണ്ടി കാബിനറ്റിലെ ഏകമന്ത്രിയാണ് കെ.സി. ജോസഫ്
സരിതാവിഷയത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിച്ചത് ഗണേശനാണ്. സരിതയുടെ കടങ്ങളെല്ലാം വീട്ടിയതും ഗണേശാണ്. ഇതിന് ഉമ്മന്‍ചാണ്ടിയുമായി ബന്ധമുള്ളവരൊക്കെ കൈയയച്ച് സഹായിച്ചിട്ടുണ്ട്.
ഇതിനിടയില്‍ കെ.സി. വേണുഗോപാലും താനും തമ്മിലുളള പോസ്റ്ററുകള്‍ ആലപ്പുഴയില്‍ പതിച്ചവര്‍ക്കെതിരെ പോലീസിന് പരാതി നില്‍ക്കുമെന്ന് സരിത അറിയിച്ചു. യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കാന്‍ ഇടതുമുന്നണിയിലെ ഉന്നതരായ നേതാക്കള്‍ തന്നെ കണ്ടിരുന്നതായും സരിത ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha