പി.ബിയില്‍ തിരിച്ചെത്തും

പ്രതിപക്ഷ നേതാവ് വി.എസ്.എച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തും. ഇത്തരമൊരു ഓഫറിന്റെ പിന്‍ബലത്തിലാണ് കെ.കെ.രമയെയും അവരുടെ പാര്‍ട്ടിയെയും വി.എസ്. തളളിപ്പറഞ്ഞത്. കെ.കെ.രമയെ തളളിപ്പറഞ്ഞാല്‍ നഷ്‌ടപ്പെട്ട സ്ഥാനങ്ങളൊക്കെയും തിരികെ നല്‍കാമെന്ന് വൃന്ദാകാരാട്ടും സീതാറാം യച്ചൂരിയും വി.എസിന് ഉറപ്പുനല്‍കിയിരുന്നു.
വി.എസിനെ പി.ബിയില്‍ നിന്നും ഒഴിവാക്കിയത് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പാണ്. പാര്‍ട്ടിയിലുണ്ടായ തീരുമാനത്തെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ വി.എസിനെ പി.ബിയില്‍ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെ വൃന്ദയും യച്ചൂരിയും നിലപാടെടുത്തെങ്കിലും സംസ്ഥാന നേതൃത്വത്തിന് ഒപ്പം നില്‍ക്കാനാണ് കാരാട്ട് തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും വി.എസിനെ നീക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. വൃന്ദയുടെയും യച്ചൂരിയുടെയും പ്രതിരോധമാണ് വി.എസിന് സഹായകമായത്.
റ്റി.പി. ചന്ദ്രശേഖരന്റെ ഭാര്യയെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വടകരയിലെത്തി വി.എസ് സന്ദര്‍ശിച്ചതാണ് വിവാദമായത്. കെ.കെ.രമയെ കാണാന്‍ വി.എസ് വടകരയില്‍ പോയതിന് പിന്നിലെ രാഷ്‌ട്രീയം എല്ലാവര്‍ക്കും മനസിലാകുന്നതായിരുന്നു. വി.എസും അതുതന്നെയാണ് ലക്ഷ്യമിട്ടത്. പാര്‍ട്ടിക്കുളളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ എതിര്‍ക്കുകയാണ് വി.എസിന്റെ ലക്ഷ്യം.
സ്വന്തം കാര്യം നോക്കാന്‍ പണ്ടേ വി.എസ് മിടുക്കനാണ്. പി.ബി.അംഗത്വം കിട്ടിയാല്‍ താന്‍ കലാപം അവസാനിപ്പിക്കാമെന്ന് വി.എസ് കേന്ദ്ര നേതൃത്വത്തിന് വാക്ക് നല്‍കിയിരുന്നു. പിണറായിക്കെതിരായ ഭിന്നസ്വരങ്ങള്‍ അവസാനിപ്പിക്കാനും താന്‍ തയ്യാറാണെന്ന് വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വൃന്ദയും യച്ചൂരിയും വി.എസിനുനേണ്ടി രംഗത്തെത്തിയത്. വി.എസ് ദേശീയ നേതൃത്വത്തിലെ അനിഷേധ്യ നേതാവാണെന്ന് കഴിഞ്ഞ ദിവസം പിണറായിയും പ്രസ്ഥാവനയിറക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























