ഇപ്പോള്‍ ഭരണവിരുദ്ധ വികാരമില്ല... ജനം യു.ഡി.എഫിനൊപ്പം: കുഞ്ഞാലിക്കുട്ടി

ജനം യു.ഡി.എഫിനൊപ്പമാണ്, കാരണം ഇപ്പോള്‍ ഭരണവിരുദ്ധ വികാരമില്ല- മുസ്‌ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്‌സഭയിലേക്ക് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന് ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു, ഇത്തവണ അത് ഉപേക്ഷിച്ചോ?
ഞങ്ങളങ്ങനെ ഒരാവശ്യം ഉന്നയിച്ചിട്ടില്ല. ഇതൊക്കെ മാധ്യമ സൃഷ്ടിയാണ്. സീറ്റ് ചര്‍ച്ച നടന്നപ്പോഴും അതിനു മുമ്പും ഞങ്ങളിക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. മൂന്നാം സീറ്റ് ആവശ്യപ്പെട്ടാല്‍ കിട്ടും. പക്ഷെ, പാര്‍ട്ടി അതിന് വലിയ പ്രാധാന്യം കൊടുത്തിട്ടില്ല.
രാജ്യസഭാ സീറ്റ് ലീഗിന് ലഭിക്കുമോ?
അടുത്ത രാജ്യസഭാ സീറ്റ് ലീഗിനാണെന്നാണ് മുന്നണി തീരുമാനം. 2015 ഫെബ്രുവരിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ സീറ്റ് ലീഗിനാണെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതിലിനി ചര്‍ച്ചയുടെ ആവശ്യമില്ല.
എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കും രാജ്യസഭാ സീറ്റ് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായി വാര്‍ത്തവന്നല്ലോ?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് വിട്ടുവീഴ്ച ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഇടപെട്ട് രാജ്യസഭാ സീറ്റ് ഞങ്ങള്‍ക്ക് അനുവദിച്ചതാണ്.
ലീഗിനെതിരെ മലപ്പുറത്ത് എല്‍ഡിഎഫ് ഇത്തവണ കരുത്തരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് തോന്നുന്നുണ്ടോ?
അതൊക്കെ ജനം തീരുമാനിക്കേണ്ട കാര്യമാണ്. ഓരോരുത്തര്‍ക്കും തോന്നിയ പോലെ പറയാമല്ലോ, അവരുടെ സ്ഥാനാര്‍ത്ഥികള്‍ ശക്തരാണെന്ന് അവര്‍ക്ക് തോന്നുന്നുണ്ടാകാം. ചിലര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല.
ജയസാധ്യതയില്ലാത്തതു കൊണ്ടാണോ എല്‍ഡിഎഫ് കോണ്‍ഗ്രസുകാരെയും മറ്റും സ്ഥാനാര്‍ത്ഥികളാക്കിയത്?
മലപ്പുറത്തും പൊന്നാനിയിലും അവര്‍ക്ക് ജയസാധ്യതയില്ല. കഴിഞ്ഞ തവണ ആഞ്ഞ് പിടിച്ചിട്ടും ഒന്നും നടന്നില്ല.
ലീഗിന്റെ സീറ്റുകളെ എങ്ങനെ കാണുന്നു?
ഞങ്ങള്‍ മല്‍സരിക്കുന്ന മലപ്പുറത്തും പൊന്നാനിയിലും കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വിജയം ഉണ്ടാകും. എല്ലാ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇത് പറയുന്നത്.
ഇ.അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേ?
ഇല്ല. അഹമ്മദിന്റെ സാനിധ്യം ഡല്‍ഹിയില്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വവും പരിചയവും നയതന്ത്രവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചതോടെ ആ പ്രശ്‌നങ്ങള്‍ അവസാനിച്ചു. മറ്റാരെയെങ്കിലും കേന്ദ്രമന്ത്രിയാക്കാനാകില്ല. നിതാഖാത്ത് പ്രശ്‌നം വന്നപ്പോള്‍ സൗദി നടപടി തുടങ്ങി. അത് പരിഹരിക്കുന്നതില്‍ ഇ.അഹമ്മദ് വിജയിച്ചു. ഇനിയും അതുപോലുള്ള നിരവധി പ്രശ്‌നങ്ങള്‍ നാം നേരിടേണ്ടതുണ്ട്.
ലീഗില്‍ യുവജന പ്രാധാന്യം നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ടല്ലോ?
തീര്‍ച്ചയായും. അക്കാര്യത്തില്‍ ഞങ്ങളൊരു പുതിയ തീരുമാനം എടുത്തിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇക്കാര്യം ഉറപ്പുവരുത്തും. യുവജനങ്ങളുടെ വലിയ കരുത്ത് ലീഗിലുണ്ട്. അതെല്ലാം ഉപയോഗപ്പെടുത്തിയായിരിക്കും മുന്നേറുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha