സലിംരാജ് ക്ലിഫ് രാജ് ആയതെങ്ങനെ ?

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ് ആരാണ്? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റിംഗ്‌റൗണ്ടില്‍ അംഗമായാണ് സലിംരാജ് ക്ലിഫ് ഹൗസിലെത്തുന്നത്. ഗണ്‍മാന്‍മാരെ കൂടാതെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരാണ് റിംഗ്‌റൗണ്ട്. ഇവര്‍ സാധാരണ മന്ത്രിമാരെ അനുസരിക്കാറില്ല. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരിക്കണമെന്നാണ് ചട്ടം. ഗണ്‍മാന്റെ അസാന്നിദ്ധ്യത്തില്‍ ഇവര്‍ മന്ത്രിയെ അനുഗമിക്കാറുണ്ട്.
റിംഗ് റൗണ്ടായെത്തിയ സലിംരാജ് പെരുമാറ്റത്തിലും സ്വഭാവത്തിലും ഉന്നതനിലവാരമാണ് കാഴ്‌ച വച്ചത്. ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയോടൊപ്പം ഫോണ്‍ കൗണ്ടറിന്റെ ഉത്തരവാദിത്വവും ചേര്‍ന്നതോടെയാണ് അയാള്‍ മുഖ്യമന്ത്രിയുടെ വീട്ടുകാര്‍ക്കും പ്രീയങ്കരനായത്. എല്ലാവരോടും സ്‌നേഹത്തോടും വിനയത്തോടും പെരുമാറുന്ന സലിം വീട്ടുകാരുടെ മനം കവര്‍ന്നു. അങ്ങനെ മുഖ്യമന്ത്രിയുടെ വീട്ടിലെ പ്രധാനിയായി സലിംരാജ് മാറി.
സലിംരാജിന്റെ ഭാര്യക്ക് റവന്യൂവിലാണ് ജോലി. ലാന്റ് റവന്യു കമ്മീഷണറേറ്റില്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് സലിമിന്റെ തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ കണ്ടെത്താനും സര്‍ക്കാര്‍ ഭൂമി ലൊക്കേറ്റ് ചെയ്യാനും ഇവര്‍ക്ക് വൈദഗ്‌ദ്ധ്യമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് തന്റെ ഭര്‍ത്താവിന് ജോലിയെന്നും താന്‍ വിചാരിച്ചാല്‍ എന്തും സാധിക്കുമെന്നും പറഞ്ഞ് സലിമിന്റെ ഭാര്യ സഹപ്രവര്‍ത്തകരെ വിരട്ടുമായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും പ്രിയങ്കരനായിരുന്ന സലിം ലാന്റ് റവന്യൂ കമ്മീഷണര്‍മാരുടെ സ്ഥലംമാറ്റങ്ങളിലും ഇടപെട്ടിരുന്നു.
റിംഗ്‌റൗണ്ടില്‍ നിന്നും ഗണ്‍മാന്‍ പദവിയിലെത്തിയ സലിമിന്റെ ചൊല്‌പ്പടിക്ക് ഐ.എ.എസുമാരും, ഐപിഎസുകാരും നിലകൊണ്ടതോടെ സലിംരാജ് മുടിചൂടാമന്നനായി. ആര്‍ക്കും തന്നെ തോല്‍പ്പിക്കാനാവില്ലെന്ന ഹുങ്ക് സലിമിനെ പിന്തുടര്‍ന്നു. ഇതിനിടയില്‍ സരിതാവിഷയങ്ങളിലും സലിം കൈ കൊടുത്തു. ജോലിയില്‍ നിന്നും പുറത്തായതോടെ കാത്തിരുന്നവരൊക്കെ സലിമിന്റെ ചുമലില്‍ കുതിരകയറാന്‍ ആരംഭിച്ചു.
സലിംരാജ് കോഴിക്കോട് നിന്നും പിടിയിലായപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ ന്യായീകരിച്ചു. സലിമിന്റേത് ക്വട്ടേഷനല്ല കുടുംബവഴക്കാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയധികം ന്യായീകരിക്കാന്‍ സലിംരാജ് മുഖ്യമന്ത്രിയുടെ ആരാണെന്നാണ് ചോദ്യം. ആ ചോദ്യത്തിനുത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha