സോണിയ കാരാട്ടിന്റെ കൈപിടിച്ചു, സി.ബി.ഐ കുട്ടയിലേക്ക്

റ്റി.പി.ചന്ദ്രശേഖരനല്ല ദൈവം തമ്പുരാന്‍ വിചാരിച്ചാലും കേരളത്തില്‍ ഇനി സി.പി.എമ്മിനെ തൊടാനാവില്ല. സോണിയാഗാന്ധിയും പ്രകാശ് കാരാട്ടും മച്ചാമച്ചാ ബന്ധം തുടരുന്ന കാലത്തോളം സി.പി.എം. കൊന്നവരെകുറിച്ച് യാതൊരു അന്വേഷണവും വരില്ല. പോരെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം സമ്മതിക്കാതിരിക്കുന്ന തരത്തില്‍ കേരള സര്‍ക്കാര്‍ റ്റി.പി.കേസിനെ എഴുതി മറിക്കുകയും ചെയ്‌തു.
സാധാരണ ഗതിയില്‍ ഗൂഢാലോചന മാത്രം സി.ബി.ഐ അന്വേഷിക്കാറില്ല. സംസ്ഥാന പോലീസ് അന്വേഷിക്കുകയും വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്‌ത കേസുകള്‍ സാധാരണ സി.ബി.ഐ ഏറ്റെടുക്കാറുമില്ല. റ്റി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്നും ഏവര്‍ക്കുമറിയാം. സി.പി.എം. നേതൃത്വത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റ്റി.പി.ചന്ദ്രശേഖരന്റെ ഭാര്യയുടെ വാദം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തു.
രമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടച്ചേരി പോലീസ് ഗൂഢാലോചന കേസും രജിസ്റ്റര്‍ ചെയ്‌തു. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും സി.ബി.ഐ അന്വേഷണം നിലനില്‍ക്കില്ലെന്ന് കേസ് സി.ബി.ഐക്ക് കൈമാറിയ വേളയില്‍ തന്നെ നിയമവിദഗ്‌ധര്‍ സംസ്ഥാന സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ ആര്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം നടത്താം. റ്റി.പി. ചന്ദ്രശേഖരന്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നിന്നത് പ്രകാശ് കാരാട്ടിനൊപ്പം.
സി.ബി.ഐ ഇപ്പോഴും കൂട്ടിലിട്ട തത്ത തന്നെയാണ്. സി.ബി.ഐയെ രാഷ്‌ട്രീയായുധമാക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും സി.ബി.ഐയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതില്‍ മാറിമാറിവരുന്ന സര്‍ക്കാരുകളൊന്നും മടിക്കാറില്ല. റ്റി.പി. കേസിലുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇടതു പക്ഷത്തിന് ഗുണം ചെയ്‌തു. സി.ബി.ഐ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൂടുതലൊന്നും ചെയ്യാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
റ്റി.പി. കേസ് സി.ബി.ഐ ഏല്‍പ്പിക്കാനാവില്ലെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അറിയിച്ചിരുന്നു. രമ നിരാഹാരത്തിന് തലസ്ഥാനത്ത് വന്നപ്പോള്‍ ആര്‍.എം.പി. നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ സന്ദേശം രമേശ് കൈമാറിയിരുന്നു. എന്നാല്‍ തിരുവഞ്ചൂരും രമേശും തമ്മിലുളള ഗ്രൂപ്പ് പോരിനിടയില്‍ താന്‍ പഴികേള്‍ക്കുമെന്ന് മനസിലാക്കിയപ്പോഴാണ് റ്റി.പി. കേസ് സി.ബി.ഐക്ക് കൈമാറാന്‍ രമേശ് ചെന്നിത്തല തീരുമാനിച്ചത്. ഇത് പ്രായോഗികമല്ലെന്ന് കെ.കെ. രമ ഉള്‍പ്പെടെയുളള ആര്‍.എം.പി നേതാക്കള്‍ക്ക് അറിയാമായിരുന്നു.
സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. സി.ബി.ഐ അന്വേഷണം വന്നാല്‍ സി.പി.എമ്മിലെ ഉന്നതര്‍ ഉള്‍പ്പെടെയുളളവര്‍ അകത്തുപോകുന്ന സാഹചര്യവും സംജാതമാകുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha