കോടികള്‍ മറിഞ്ഞു ബാറുകള്‍ക്കെല്ലാം ലൈസന്‍സ് റെഡി

സംസ്ഥാനത്തെ 752 ബാറുകള്‍ പുതിക്കാനുളള തീരുമാനം ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗം തീരുമാനിക്കാനിരിക്കെ ലൈസന്‍സ് പുതിക്കികിട്ടാന്‍ ബാറുകള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും ഘടകകക്ഷികള്‍ക്കും കോടികള്‍ നല്‍കി.. സി.പി.എം പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ ഇലക്ഷന്‍ ഫണ്ടെന്ന പേരില്‍ അവര്‍ക്കും നല്‍കിയിട്ടുണ്ട് കോടികള്‍. ഉദ്യോഗതലത്തില്‍ ലക്ഷങ്ങളാണ് മറിഞ്ഞത്. മന്ത്രിസഭായോഗം അനുമതി നല്‍കിയാല്‍ ഉടന്‍ ഉത്തരവിറക്കാനുളള ഒരുക്കത്തിലാണ് എക്‌സൈസ് വകുപ്പ്. ഇതിനിടെ ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കി നല്‍കാന്‍ എ.ജി. സര്‍ക്കാരിന് നിയമോപദേശവും നല്‍കി.
സുപ്രീം കോടതി 418 ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. 418 ബാറുകളില്‍ നിലവാരം മികച്ചതാക്കിയവര്‍ക്ക് ലൈസന്‍സ് നല്‍കാമെന്നും വിധിയിലുണ്ട്. ഇതിനുവേണ്ടി ഒരു ടാക്‌സ് ഫോഴ്‌സിന് തന്നെ എക്‌സൈസ് വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. എക്‌സൈസിന്റെ പിരിശോധനകള്‍ പൂര്‍ത്തിയായി വരുകയാണ്. റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വകുപ്പ് സമര്‍പ്പിക്കും. നിക്ഷേപം കുറഞ്ഞ ബാറുകളുടെ ഉടമസ്ഥര്‍ കാണേണ്ടവരെയൊക്കെ കാണേണ്ട രീതിയില്‍ കണ്ട പശ്ചാത്തലത്തില്‍ ബാറുകള്‍ക്ക് അനുമതി ലഭിക്കാനാണ് സാദ്ധ്യത.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞിട്ടായിരിക്കും ബാര്‍ ലൈസന്‍സ് പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുക. വര്‍ഷാന്ത്യകടമ്പ കടന്നപാട് സര്‍ക്കാരിന് മാത്രമേ അറിയൂ. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ സര്‍ക്കാരിന് മൊത്തം 373 കോടി ലഭിക്കും. ബാര്‍ ലൈസന്‍സ് പുതുക്കുന്നതു വഴി 200 കോടി സര്‍ക്കാരിന് ലഭിക്കും. 752 ബാറുകള്‍ക്ക് 23 ലക്ഷം രൂപ വീതമാണ് ലൈസന്‍സ് ഫിസ്.
ചൊവ്വാഴ്‌ച ബാറുകള്‍ക്ക് അവധിയായിരുന്നു. ബുധനാഴ്‌ച ലൈസന്‍സ് പുതുക്കാത്ത ബാറുകള്‍ക്ക് തുറക്കാനാവില്ല. അതേ സമയം ബാറുകള്‍ അനിശ്ചിതത്വത്തിലായതോടെ കുടിയന്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങി. ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ വില്‌പന ശാലകളില്‍ ആവശ്യാനുസരണം സ്റ്റോക്ക് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇലക്ഷന്‍ കാലമായതിനാല്‍ കുടിയന്‍മാരുടെ എണ്ണം കൂടുമെന്ന് സര്‍ക്കാരിനറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha