കേരളത്തിലെ 74 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസ്, 46 കോടീശ്വരന്‍മാര്‍

നാട് നന്നാക്കാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കേരളത്തിലെ 74 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്. അതില്‍ 21 പേര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കേസുകളാണ് ഉള്ളത്. 46 സ്ഥാനാര്‍ത്ഥികള്‍ കോടീശ്വരന്‍മാരും! അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസും കേരള ഇലക്ഷന്‍ വാച്ചുമാണ് ഇതിന്റെ രേഖകള്‍ പുറത്തുവിട്ടത്. വടക്കേഇന്ത്യയില്‍ മാത്രം കണ്ട് വന്നിരുന്ന ഇത്തരം പ്രതിഭാസം സംസ്ഥാനത്ത് സംഭവിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
256 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് മല്‍സരിക്കുന്നത്. 19 പേര്‍ക്കെതിരെ ഒന്നിലധികം കേസുകളുണ്ട്. കണ്ണൂരിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.കെ അബ്ദുല്‍ ജബ്ബാറിനെതിരെ ഒന്‍പത് കേസുകളാണുള്ളത്. പാലക്കാട്ടെ സി.പി.എം സ്ഥാനാര്‍ത്ഥി എം.ബി രാജേഷിനെതിരെ അഞ്ചും ആറ്റിങ്ങലിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി ദാസ്. കെ വര്‍ക്കലയ്ക്കും എതിരെ അഞ്ച് കേസുകളുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. ഇവരുടെ 14 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളുണ്ട്. ബി.ജെ.പിയുടെ ഏഴും സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആറ് വീതവും സി.പി.ഐയുടെ മുഴുവനും (നാല്) ബി.എസ്പിയുടെ മൂന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ കേസുണ്ട്.
ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ കൊലപാതകം, വധശ്രമം എന്നിവ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിലാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ളത്. എട്ട്. ആം ആദ്മി പാര്‍ട്ടിയില്‍ നാലും ബിജെ,പിക്കും സി.പി.എമ്മിനും രണ്ട് വീതവും കോടീശ്വര സ്ഥാനാര്‍ത്ഥികളുണ്ട്. അഞ്ച് പേര്‍ക്ക് അഞ്ച് കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസുകാര്‍ അതില്‍പ്പെടും. തരൂരിന് 23 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ അനിതാ പ്രതാപിന് 20 കോടിയും അവരുടെ ചാലക്കുടി സ്ഥാനാര്‍ത്ഥി കെ.എം നൂറുദീന് 15 കോടിയുടെയും ആസ്തിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha