പ്രിയദര്‍ശന്‍ രാജിക്ക്, ജോഷി മാത്യൂ പുതിയ ചലച്ചിത്ര അക്കാദമി സാരഥി

പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ജോഷിമാത്യൂ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷപദവിയിലേക്ക്. ഇപ്പോഴത്തെ ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തോടെ രാജിവയ്‌ക്കും. നേരത്തെ തന്നെ പ്രിയദര്‍ശന്‍ രാജിക്കൊരുങ്ങിയതാണ്. ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ പ്രിയന്‍ രാജി¡ത്ത് നല്‍കിയതാണെങ്കിലും തുടരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. തിരുവഞ്ചൂര്‍ സിനിമാമന്ത്രിയായതോടെ പ്രിയന്‍ രാജിവയ്‌ക്കാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ അക്കാദമി സെക്രട്ടറിയെ മാറ്റാനും തിരുവഞ്ചൂര്‍ തീരുമാനിച്ചു. തനിക്ക് സിനിമയില്‍ പിടിപ്പതു പണിയുണ്ടെന്നാണ് പ്രിയന്റെ നിലപാട്.
കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന പാലാ കെ.എം. മാത്യുവിന്റെ മകനാണ് ജോഷിമാത്യൂ. തിരുവഞ്ചൂരിന്റെ രാഷ്‌ട്രീയ ഗുരുനാഥന്‍മാരില്‍ ഒരാളാണ് പാലാ കെ.എം. മാത്യു. ആദര്‍ശ രാഷ്‌ട്രീയത്തിന്റെ പ്രതിരൂപമായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും കെ.എം. മാത്യുവിനെ കൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല.
ജോഷി മാത്യു കമേഴ്‌സ്യല്‍ സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്‌ത ചിത്രം ബുജി വിഭാഗത്തിലുളളതാണ്. കമേഴ്‌സ്യല്‍ സിനിമകള്‍ കൂടാതെ കാഞ്ചീവരം സംവിധാനം ചെയ്‌ത പ്രിയന്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷനാകാമെങ്കില്‍ തനിക്ക് അക്കാദമിയുടെ തലപ്പത്തെത്താന്‍ തടസമില്ലെന്നാണ് ജോഷിയുടെ നിലപാട്.
ഇതിനിടെ ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് വിവാദത്തിലാവുകയും ചെയ്‌തു. ഭാരതീരാജയുടെ അസാന്നിദ്ധ്യമാണ് വിവാദമുണ്ടാക്കിയത്. യാതൊരു തത്വദീക്ഷയുമില്ലാതെ 85 സിനിമകള്‍ അവാര്‍ഡ് മത്സരത്തിനെത്തി. പലതും മിനിമം നിലവാരം പോലുമില്ലാത്തതാണ്.
ഇതിനിടെ സിനിമയുമായി പുലബന്ധം ഇല്ലാത്തവരും ചലച്ചിത്ര അക്കാദമിയുടെ ഗവേര്‍ണിംഗ് ബോഡിയില്‍ ഇടിച്ചുകയറാന്‍ ശ്രമം തുടങ്ങി. കോണ്‍ഗ്രസുകാരല്ലാത്തവരും കോണ്‍ഗ്രസുകാരാണെന്ന വ്യാജേനയാണ് അക്കാദമി ഭരിക്കാനെത്തുന്നത്. തിരുവഞ്ചൂരാകട്ടെ കര്‍ശനമായ വ്യവസ്ഥകളോടെ മാത്രമേ അക്കാദമി പുനസംഘടിപ്പിക്കുകയുളളൂവെന്ന വാശിയിലാണ്.
ഇതിനിടെ സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫും അക്കാദമി പുനസംഘടനയില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന വാര്‍ത്തകളുണ്ട്. തിരുവഞ്ചൂരും കെ.സിയും ഒറ്റക്കെട്ടാണ്. ഗണേഷിന്റെ സിനിമാ മന്ത്രിസ്ഥാനം കെ.സി യെ അസ്വസ്ഥമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha