പത്താം തീയതി കഴിയുമ്പോള്‍ കുടിവെള്ളം മുട്ടും, വേണ്ടത് പ്രതിദിനം 2000 ദശലക്ഷം കോടി, 1000 ദശലക്ഷം പോലും സ്റ്റോക്കില്ല!

കേരളം പോളിംഗ് ബൂത്തിലേക്ക് മാര്‍ച്ച് ചെയ്യാനിരിക്കെ മനുഷ്യന്റെ ആദ്യത്തെ അത്താണിയാവേണ്ട കുടിവെളളവും മുടങ്ങുന്നു. പ്രതിദിനം 2000 ദശലക്ഷം ലിറ്റര്‍ വെളളമാണ് കേരള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത്. എന്നാല്‍ 1000 ദശലക്ഷം ലിറ്റര്‍ വിതരണം ചെയ്യാനുളള ശേഷി പോലും വാട്ടര്‍ അതോറിറ്റിക്ക് ഇല്ല. ചുരുക്കത്തില്‍ മായാ വാഗ്‌ദാനങ്ങള്‍ നല്‍കിയ സ്ഥാനാര്‍ത്ഥികള്‍ ഹോളിവീക്കിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തിന്റെ തൊണ്ടവരളുമെന്ന് ഉറപ്പായി. ഉമ്മന്‍ചാണ്ടിയും പിണറായിയും അന്ന് നമ്മോടൊപ്പം കാണില്ല. കാരണം അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ നേതാക്കള്‍ക്ക് പൊതു ജനത്തെ കഴുതകളാക്കാം.
തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളാണ് രൂക്ഷമായ കുടിവെളളക്ഷാമം നേരിടാന്‍ പോകുന്നത്. കുടിവെളളം സംഭരിക്കാന്‍ മാര്‍ഗമില്ലെന്ന് കാണിച്ച് വാട്ടര്‍ അതോറിറ്റി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ ഉത്തരവാദപ്പെട്ടവര്‍ ഇലക്ഷന്‍ പ്രചരണത്തിലായതിനാല്‍ ആരും അറിഞ്ഞിട്ടുമില്ല.
സംസ്ഥാന ജില്ലയിലെ അരുവിക്കരപോലുളള പമ്പിംഗ് സ്റ്റേഷനുകളില്‍ പമ്പിംഗ് തുടരുന്നുണ്ടെങ്കിലും ഏതുസമയവും നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് വാട്ടര്‍ അതോറിറ്റി കരുതുന്നത്. വെളളത്തിന്റെ സംഭരണശേഷിയുടെ കണക്കുകള്‍ മണിക്കൂറുകള്‍ ഇടവിട്ട് അതോറിറ്റി ശേഖരിക്കുന്നെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. അതിന് ജലവിഭവമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ സെക്രട്ടേറിയറ്റില്‍ തിരിച്ചെത്തണം.
കുടിവെളളം ശേഖരിച്ച് ടാങ്കറുകളില്‍ നല്‍കാനുളള പരിശ്രമങ്ങളും വിജയിക്കുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കഴിഞ്ഞ വേനലില്‍ വിതരണം ചെയ്‌ത വെളളത്തിനുളള ലോറി വാടക പോലും ഇതുവരെ കൊടുത്തു തീര്‍ന്നിട്ടില്ല. ഇലക്ഷന്‍ കഴിയുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വക മാറ്റിയാലും കുടിവെളള വിതരണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പത്തിന് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ തന്നെ കുടിവെളളം മുട്ടും.
അതേസമയം വേനല്‍ മഴ വന്നാല്‍ വെളളത്തിന്റെ കുറവ് പരിഹരിക്കാമെന്ന് അതോറിറ്റി കണക്കു കൂട്ടുന്നുണ്ട്. എന്നാല്‍ വലിയതോതില്‍ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ഇടവിട്ടുളള മഴയ്‌ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. അങ്ങനെ വന്നാല്‍ ചൂട് കുറയുമെങ്കിലും കുടിവെളള ലഭ്യത നേരെയാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സംസ്ഥാനത്തിന്റെ താപനിലയും വര്‍ധിക്കുകയാണ്. പാലക്കാട് താപനിലയില്‍ രണ്ട് ഡിഗ്രിയുടെ വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha