പന്ത്രണ്ടിന് സ്ഥാനാര്‍ത്ഥികള്‍ നാടുവിടുന്നു... ടാറ്റാ, ഗുഡ്‌ബൈ, ഓക്കെ

ഇന്നലെ വരെ നമ്മെ കെട്ടിപിടിച്ചവരും ഉമ്മം തന്നവരും മുഖവും കൈകാലുകളും ഡെറ്റോളിട്ട് കഴുകി വിദേശയാത്രക്കൊരുങ്ങുന്നു. പത്തിന് തെരഞ്ഞെടുപ്പ് കഴിയും. പതിനൊന്നിന് സ്ഥാനാര്‍ത്ഥികള്‍ക്ക് അവലോകന യോഗം. 12 ന് 90 ശതമാനം സ്ഥാനാര്‍ത്ഥികളും കേരളം വിടും. ഇതില്‍ ക്രൈസ്‌തവര്‍ വേളാങ്കണ്ണി, പോട്ട ധ്യാനകേന്ദ്രങ്ങളിലേക്കാണ് പോകുന്നത്. ഹിന്ദുക്കളില്‍ ചിലര്‍ ഗുരുവായുര്‍, ശബരിമല സന്ദര്‍ശനങ്ങള്‍ നടത്തും. ബാക്കിയുളളവര്‍ ജനക്കൂട്ടങ്ങളില്ലാത്ത വിനേദസഞ്ചാര കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്.
പലര്‍ക്കും കഴിഞ്ഞ ഒരു മാസം പരീക്ഷണഘട്ടമായിരുന്നു. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നത് ഏപ്രില്‍ ഒടുവിലാണ്. എന്നാല്‍ അപ്രതീക്ഷിതമായി നേരത്തെ ഇലക്ഷന്‍ വന്നു. തുടക്കത്തില്‍ അമ്പരന്നു പോയ സ്ഥാനാര്‍ത്ഥികള്‍ പതിയെ കളത്തിലേക്കിറങ്ങി. ജയം ഉറപ്പായ സ്ഥാനാര്‍ത്ഥികള്‍ വോട്ടെടുപ്പിന്റെ ദൈര്‍ഘ്യം കുറഞ്ഞതില്‍ സന്തോഷിച്ചു. ഉളള കാശ് കൈയിലിരിക്കുമല്ലോ.
വോട്ടെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തിലെ പല സ്ഥാനാര്‍ത്ഥികളും വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തു. പന്ത്രണ്ടിന് വിമാനങ്ങളില്‍ റെക്കാര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. ഇടതു-വലത് ഭേദമന്യേ സ്ഥാനാര്‍ത്ഥികള്‍ ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട്.
കേരളത്തില്‍ സ്ഥാനാര്‍ത്ഥിയായ ഒരു കേന്ദ്രമന്ത്രി വിദേശ രാജ്യത്താണ് അവധി ആഘോഷിക്കുക. മൂന്നു രാജ്യങ്ങളെങ്കിലും രണ്ടാഴ്‌ചകൊണ്ട് സന്ദര്‍ശിക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നു. മൂന്നു രാജ്യങ്ങളിലും ദിവസങ്ങള്‍ അദ്ദേഹം വിശ്രമിക്കും. വിവാദങ്ങളില്‍ അകപ്പെട്ട കേന്ദ്രമന്ത്രിക്ക് വരാന്‍ പോകുന്ന അവധി ഒരു റിലീഫ് കൂടിയാണ്. കേന്ദ്ര മന്ത്രിയെ പ്രത്യേകിച്ചാരും അനുഗമിക്കുന്നില്ല. വിദേശരാജ്യങ്ങളില്‍ മന്ത്രിക്ക് ശക്തമായ ബന്ധങ്ങളുണ്ട്. പുസ്‌തക രചനയില്‍ ഏര്‍പ്പെടുന്നതിനു വേണ്ടിയാണ് താന്‍ വിദേശത്തേക്ക് പോകുന്നതെന്ന് മന്ത്രി അടുപ്പക്കാരോട് പറയുന്നു.
ചില കേന്ദ്രമന്ത്രിമാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വോട്ട് പിടിക്കാന്‍ പോകുന്നുണ്ട്. അവരും പ്രചരണത്തിനുശേഷം രഹസ്യസങ്കേതങ്ങളിലേക്ക് യാത്ര പോകും. സെക്രട്ടേറിയറ്റ് ഏപ്രില്‍ 12 മുതല്‍ നിശ്ചലമാകും. രണ്ട് ദിവസം അവധിയെടുത്താല്‍ ഔരാഴ്‌ച വീട്ടില്‍ നില്‍ക്കാം. കേരളത്തിനകത്തെ അമ്പലങ്ങളില്‍ ക്രമാതീതമായ തിരക്ക് അനുഭവപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha