ഞാന്‍ ആത്മഹത്യ ചെയ്തതല്ല

ഫ്‌ളാറ്റിലെ അഞ്ചാംനിലയില്‍ നിന്ന് താഴേക്ക് വീണ് നട്ടെല്ലിനും അരക്കെട്ടിനും പരിക്കേറ്റ് കാലുകളുടെ ചലനശേഷിയും നഷ്ടപ്പെട്ട് രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നടി സ്വര്‍ണ്ണ തോമസ് പറയുന്നു. ദൈവം എന്നെ രക്ഷിച്ചു. ഇപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍. താമസിക്കാതെ അഭിനയിച്ച് തുടങ്ങും. റിയാലിറ്റി ഷോകളിലൂടെ മികച്ച നര്‍ത്തകിയായി തിരഞ്ഞെടുക്കപ്പെട്ട സ്വര്‍ണ്ണ പെട്ടെന്നാണ് സിനിമയിലെത്തിയത്. ആദ്യസിനിമ റിലീസാകും മുമ്പ് നാല് സിനിമകള്‍ തേടിയെത്തി. അപകടം സംഭവിക്കുന്നതിന് മുമ്പ് നാലു മലയാള സിനിമയും ഒരു തമിഴ് സിനിമയും പൂര്‍ത്തിയാക്കി. താരമായതിനാല്‍ അപകടത്തെ കുറിച്ച് അപഖ്യാതികളും പരന്നിരുന്നു.
ഗോസിപ്പുകളെ നേരിട്ടത്?
ആക്‌സിഡന്റ് ഉണ്ടായത് ജൂണ്‍ 19 നായിരുന്നു. അവസാനത്തെ ഷൂട്ട് മഴത്തായിരുന്നു. തുടര്‍ന്ന് പനി വന്നു. മരുന്നു കഴിച്ച് ഫ്‌ളാറ്റിലെ സോഫയില്‍ ടി.വിയും കണ്ട് ചുരുണ്ടുകൂടി ഇരിക്കുമ്പോഴാണ് അനിയന്‍ പുറത്തേക്ക് പോകുന്നത് കണ്ടത്. അവന്‍ പുറത്തേക്കാണോ പോയത് എന്നറിയാനായി ബാല്‍ക്കണിയില്‍ നിന്ന് മുറ്റത്തേക്ക് വലിഞ്ഞു നോക്കിയതേ ഓര്‍മ്മയുള്ളൂ. പനികാരണം ചെറിയ തലചുറ്റലുമുണ്ടായിരുന്നു.
വീഴ്ചയും അവശതയും കാരണം എനിക്കൊന്ന് അലറിക്കരയാന്‍ പോലും കഴിഞ്ഞില്ല. വീണു കിടക്കുന്നത് കണ്ട് ഒരു കൊച്ചുകുട്ടി പപ്പയോട് പോയി പറഞ്ഞു. പപ്പ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്ന് എല്ലാവരും പറഞ്ഞു. ഞാനത് കാര്യമാക്കിയില്ല.
വേദന പമ്പ കടന്നു
ഐ.സി.യുവില്‍ കിടന്ന ആദ്യത്തെ പതിനഞ്ചു ദിവസം വലിയ കഷ്ടമായിരുന്നു. ചുറ്റും പലതരത്തിലുള്ള അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍. പേടിച്ചിട്ട് രാത്രി ശരിക്കും ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഡോക്ടറോടും നേഴ്‌സുമാരോടും വാര്‍ഡിലേക്ക് മാറ്റാനായി നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. നല്ല നഴ്‌സായിരുന്നു. ഞാന്‍ പിന്നെ അവരോടൊക്കെ ചിരിയും കളിയുമായി ഇരുപതുദിവസം ഐസിയുവില്‍ പിന്നിട്ടശേഷമാണ് വാര്‍ഡിലെത്തിയത്. പപ്പയേയും മമ്മയേയും അനിയനേയും കണ്ടപ്പോള്‍ ആശ്വാസമായി. വേദനകളൊക്കെ പമ്പകടന്നു.
ആശ്വാസമായി പപ്പ
പപ്പയും മമ്മയുമാണ് തിരിച്ചുവരവിന് ഏറെ സഹായിച്ചത്. മമ്മയ്ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും എന്നോട് പറഞ്ഞില്ല. ഇവരുടെ മുഖത്ത് എന്റെ മോള്‍ക്ക് ഇങ്ങനൊരു ആക്‌സിഡന്റ് പറ്റിയെന്ന ഭാവമെന്നും ഉണ്ടായിരുന്നില്ല. ആക്‌സിഡന്റ് വലിയ കാര്യമായി എടുക്കണ്ട. നല്ലതിന് വേണ്ടിയാണ്. ഇത്രയും മുകളില്‍ നിന്ന് വീണിട്ട് രക്ഷപ്പെട്ടില്ലേ. ദൈവത്തിന്റെ പരീക്ഷണമാണ്. വിശ്രമിക്കാന്‍ ദൈവം തന്ന അവസരമാണ് -ഇങ്ങനെയൊക്കെ പറഞ്ഞ് പപ്പ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഡോക്ടര്‍മാരും നെഴ്‌സുമാരും സ്വര്‍ണ്ണയ്ക്ക് തിരിച്ചുവരാനാകും എന്നുപറഞ്ഞ് ആത്മവിശ്വാസം തന്നുകൊണ്ടിരുന്നു. ബന്ധുക്കളും ഞാന്‍ അഭിനയിച്ച പടത്തിലെ സംവിധായകരും കാണാന്‍ വന്നിരുന്നു.
വിശ്രമകാലത്ത് ഞാനും പപ്പയും മമ്മയും അനിയനും കൂടി ചെന്നൈ, കന്യാകുമാരി, മുംബൈ, കേരള അങ്ങനെ പലയിടത്തായി കറങ്ങി. നല്ല കാഴ്ചകള്‍ കണ്ടു പാട്ടുകള്‍ കേട്ടു ധാരാളം സിനിമകള്‍ കണ്ടു. മനസ്‌സ് സന്തോഷമായി വയ്ക്കാന്‍ ഇതൊക്കെ സഹായിച്ചു.
ഭാവിപദ്ധതികള്‍
അടിച്ചുപൊളിക്കണം. കരിയര്‍ തുടങ്ങിയപ്പോഴാണ് വീണത്. ശക്തമായി തിരിച്ചുവരണം. ഡാന്‍സിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. ഇനിയും തിരിച്ചുവരവും തകര്‍പ്പന്‍ ഡാന്‍സിലൂടെയാകണം.
സിനിമകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. ഈയടുത്ത് തമിഴിലില്‍ നിന്ന് ബാല സാറും വിളിച്ചിരുന്നു. ബാക്കി 5% കൂടി ശരിയാക്കി, പ്‌ളസ് ടു പരീക്ഷയും നന്നായി എഴുതിയ ശേഷം സിനിമയിലേക്ക് വരാമെന്നാണ് ഉദ്ദേശിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha