ദിലീപിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പല മാധ്യമങ്ങൾ നടൻ ദിലീപിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ദിലീപിനെ അറസ്റ്റ് ചെയ്യണമെന്നും മുറവിളികൾ ഉയരുകയാണ് . എന്നാൽ ഈ കാര്യത്തിൽ ദിലീപ് പൂർണ്ണ നിരപരാധിയാണെന്ന് മുൻനിർത്തി ചില ആളുകൾ സമൂഹമാധ്യമങ്ങളിൽ കൂട്ടായ്മകൾ രൂപീകരിച്ചിരിക്കുവാണ് .
നടനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖ നടന്മാരും സിനിമാപ്രവർത്തകരും മുന്നിട്ട് വന്നതിനെ പൊക്കിപിടിച്ചാണ് ഈ കൂട്ടായ്മ രൂപപ്പെട്ടത് . അതേസമയം ഒരു പ്രമുഖ സംവിധായകന്റെ മകനായ യുവസംവിധായകനു സമീപദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ഉള്‍പ്പടെ പങ്കുണ്ടെന്ന രീതിയില്‍ ചില വാര്‍ത്തകള്‍ സിനിമാലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് പരോക്ഷമായി വാര്‍ത്തയാക്കുകയും ചെയ്തിട്ടുണ്ട്. സാഹചര്യ പശ്ചാത്തലങ്ങളുടെയും പ്രതിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ടാകും. എന്തായാലും നിയമം കുറ്റവാളിയെന്ന് വിധിക്കുന്നതുവരെ ദിലീപിനെ പൂര്‍ണമനസ്സോടെ പിന്തുണക്കാന്‍ തന്നെയാണ് തീരുമാനം എന്നാണ് സംഘടനയുടെ ആളുകൾ വ്യക്തമാകുന്നത് . സ്റ്റാൻഡ് വിത്ത് ദിലീപ് എന്ന ഹാഷ്ടാഗും ഇവർ ഉപയോഗിക്കുന്നുണ്ട്
https://www.facebook.com/Malayalivartha