ഹോര്‍മോണ്‍ വ്യതിയാനം ഉറക്കം കെടാനുള്ള കാരണങ്ങളില്‍ ഒന്നാണ്...

മനുഷ്യ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സൂക്ഷിക്കേണ്ട ഒരു പ്രശ്‌നമാണ്. പാന്‍ക്രിയാസ്, തൈറോയ്ഡ്, ലൈംഗിക ഗ്രന്ഥികള്‍, പിറ്റിയൂട്ടറി, അഡ്രിനല്‍ തുടങ്ങിയ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.
സ്ത്രീകളില്‍ പ്രസവം, ആര്‍ത്തവവിരാമം എന്നിവയോടനുബന്ധിച്ചും പുരുഷന്മാരില്‍ പ്രായമാകുമ്പോഴുമാണ് സാധാരണയായി ഹോര്‍മോണ്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നത്. എന്നിരുന്നാലും ചെറുപ്പാക്കാരിലും ഹോര്‍മോണ്‍ വ്യതിയാനം ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളിലാണ് കൂടുതലായും ഹോര്‍മോണ്‍ അസന്തുലന കണ്ടുവരുന്നത്.
ഓരോ വ്യക്തികളിലും വ്യതിയാനങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. ആര്‍ത്തവം ക്രമരഹിതമാകുക, ദേഷ്യം, ഉത്കണ്ഠ, വിഷാദം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. കൂടാതെ അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുക, പെട്ടെന്ന് വിയര്‍ക്കുക, ചെയ്യുന്ന കാര്യങ്ങളില്‍ ഏകാഗ്രത നഷ്ടപ്പെടുക, കോച്ചിപ്പിടിത്തം ഉണ്ടാകുക എന്നീ പ്രശ്‌നങ്ങളും അലട്ടാം. ഉറക്കം നഷ്ടപ്പെടുന്നതാണ് പലരുടെയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്.
https://www.facebook.com/Malayalivartha