Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

വേനൽ കടുത്തതോടെ വേനൽക്കാല രോഗങ്ങളും പടരുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ ഇക്കുറി കൊടുക്കുമെന്ന് തീർച്ചയാണ്. അതിനനുസരിച്ചു വേനൽക്കാല പകർച്ചവ്യാധികളും വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇടത്തരം അസുഖങ്ങളെ കുറിച്ചും എങ്ങനെ അവയെ നേരിടാം എന്നും നോക്കാം

30 MARCH 2019 01:35 PM IST
മലയാളി വാര്‍ത്ത

വേനൽ കടുത്തതോടെ വേനൽക്കാല രോഗങ്ങളും പടരുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ ഇക്കുറി കൊടുക്കുമെന്ന് തീർച്ചയാണ്. അതിനനുസരിച്ചു വേനൽക്കാല പകർച്ചവ്യാധികളും വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇടത്തരം അസുഖങ്ങളെ കുറിച്ചും എങ്ങനെ അവയെ നേരിടാം എന്നും നോക്കാം

വേനൽക്കാലത്ത് അന്തരീക്ഷത്തിൽ ചൂട് കൂടുന്നതോടൊപ്പം വരള്‍ച്ചയും ജലക്ഷാമവും ഒപ്പം മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, ചെങ്കണ്ണ്, കോളറ, തുടങ്ങിയ രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്.ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ത്തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം.

മഞ്ഞപ്പിത്തം

വേനൽക്കാലരോഗങ്ങളിൽ ഗുരുതരമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മലിനജലം, ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പകരുന്നത് .
പഴവര്‍ഗങ്ങള്‍ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, കഞ്ഞിവെള്ളം കുടിക്കുക, മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണം, ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ വേണ്ടെന്നുവയ്ക്കുക എന്നീ കാര്യങ്ങളാണ് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.

തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കുക, കുടിവെളള സ്രോതസുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തുക. 20 മിനിട്ട് തിളപ്പിച്ച വെളളം മാത്രം കുടിക്കുക.. സെപ്്റ്റിക് ടാങ്കിനോട് ചേര്‍ന്നല്ല കിണര്‍ എന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക,കൈകകൾ ആഹാരത്തിനു മുമ്പും ടോയ്ലറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.. ശരീര ശുചിത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ് .

വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ഐസ് ഒരിക്കലും സുരക്ഷിതമല്ല,​ അതിനാൽ വഴിവക്കിൽ ലഭിക്കുന്ന ശീതളപാനീയങ്ങൾ ,ഐസ്‌ക്രീം, സിപ്പപ്പ്, സംഭാരം, സർബത്ത്, ജ്യൂസ്, തണുത്തതും പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങൾ,​ കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്. എന്നിവ ശുദ്ധജലത്തിൽ തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തുക. പരിസരശുചിത്വം ഉറപ്പാക്കുക . ഈച്ച ശല്യം ഒഴിവാക്കുക. രോഗബാധിതർ കഴിച്ച ഭക്ഷണം കഴിക്കരുത്

ചിക്കന്‍ പോക്സ്

വേനല്‍ക്കാലത്ത് പിടിപെടാവുന്ന മറ്റൊരു പ്രധാനപ്പെട്ട അസുഖമാണ് ചിക്കന്‍പോക്‌സ് .ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കന്‍ പോക്‌സ് വന്നാല്‍ കൂടുതല്‍ കരുതല്‍ വേണം.

ദേഹത്ത് ചുമന്ന കുമിളകളായാണ് ചിക്കന്‍ പോക്‌സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന ഈ വൈറസിന്റെ പ്രവര്‍ത്തന ഫലമായാണ് ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നത്.

ഈ കുമിളകള്‍ ഉണങ്ങി ഒടുവില്‍ തൊലിപ്പുറത്ത് പാടു മാത്രമായി അവിശേഷിക്കുകയും ചെയ്യുന്നു. അണുക്കള്‍ മൂലമുണ്ടാകുന്ന രോഗമായതിനാല്‍ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നു മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്.

പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

രോഗം പിടിപെട്ടാലുടന്‍ ചികിത്സ ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികള്‍, എണ്ണ എന്നിവ വര്‍ജ്ജിക്കുക, തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ശരീരത്തിലെ കുമിളകള്‍ പൊട്ടിക്കാതിരിക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് അകലം പാലിക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവ മുന്‍കരുതലുകളാണ്.

കുത്തിവയ്പിലൂടെ ചിക്കന്‍ പോക്‌സിനെ പ്രതിരോധിക്കാം. പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക.

ചെങ്കണ്ണ്

വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുന്നതാണ് ചെങ്കണ്ണ് ഉണ്ടാകാൻ കാരണം . വൈറസ് ആണ് സാധാരണ ചെങ്കണ്ണ് ഉണ്ടാക്കുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.

കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചില്‍, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.

ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക, കണ്ണിന് ചൂടുതട്ടാതെ നോക്കുക എന്നിവയാണ് രോഗം പിടിപെട്ടാല്‍ പാലിക്കേണ്ട കാര്യങ്ങള്‍. സ്വയം ചികിത്സ അരുത്. നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കും ,

കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പുറത്ത് പോകുമ്പോള്‍ കുട ചൂടുകയും സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക ചെയ്യുക , കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക, ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക എന്നിവയാണ് മുന്‍ കരുതലുകള്‍.

സൂര്യാഘാതം

ഇത്തവണത്തെ വേനലിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വലിയ ഭീഷണിയായി സൂര്യാഘാതം മാറിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുക, സാലഡുകള്‍ കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക, സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ കുട ചൂടുക, ചൂടു കൂടുതല്‍ അനുഭവപ്പെട്ടാല്‍ ശരീരം തണുപ്പിക്കുക,ശരീര ഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍. കഴിവതും രാവിലെ 10 നും വൈകുന്നേരം 3 നും ഇടയിൽ പുറത്തു പോകാതിരിക്കാൻ ശ്രദ്ധിരിക്കണം

കോളറ

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചയും രോഗം പകർത്തുന്നതിൽ മുൻപന്തിയിൽ ആണ് .
വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക, ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക എന്നിവയാണ് മുന്‍കരുതലുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (2 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (3 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (3 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (3 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (4 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (4 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (4 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (7 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (7 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (7 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (7 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (7 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (7 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (7 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (7 hours ago)

Malayali Vartha Recommends