Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു..

20 MAY 2026 10:02 AM IST
മലയാളി വാര്‍ത്ത

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന 73 കാരിയാണ് മരിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ജില്ലയിൽ ഏതാനും മാസം മുൻപ് രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ സുഖപ്പെട്ടിരുന്നു. ഈ മാസം 6-നാണ് വയോധികയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്.

8-ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു. അന്നു തന്നെ ആലുവായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗാവസ്ഥയിൽ കാര്യമായ വ്യത്യാസം കാണാതെ വന്നപ്പോൾ മൂന്നുദിവസം കഴിഞ്ഞ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെയാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്കും പോകാറുണ്ടായിരുന്നു. ഇവർക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന 20-ഓളം പേരെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണമില്ല.

മരിച്ചയാളുടെ വീടിനുസമീപത്തെ 80-ഓളം വീടുകൾ സന്ദർശിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിവരം ശേഖരിച്ചിട്ടുണ്ടായിരുന്നു. കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തി. ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ ചൊവ്വാഴ്ച അവലോകനയോഗം ചേർന്ന് രോഗപ്രതിരോധ നടപടി ഊർജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (53 minutes ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (1 hour ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (1 hour ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (1 hour ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (1 hour ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (2 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (2 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (7 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (7 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (7 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (7 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (8 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (8 hours ago)

Malayali Vartha Recommends