Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..

ഇരുവിരലുകൾക്കിടയിൽ എരിഞ്ഞുതീരുന്നത് ജീവിതമാണ് ..ആ പുക പരക്കുന്നത് ഭാവിയിലേക്കാണ്. അത് വലിക്കുന്നവരുടെ മാത്രമല്ല ചുറ്റുമുള്ളവരുടെയും സ്വപ്നങ്ങളിൽ ഇരുൾ പടർത്തും

31 MAY 2019 06:05 PM IST
മലയാളി വാര്‍ത്ത

ഇരുവിരലുകൾക്കിടയിൽ എരിഞ്ഞുതീരുന്ന ജീവിതത്തിന്റെ പുക പരക്കുന്നത് ഭാവിയിലേക്കാണ്. അത് വലിക്കുന്നവരുടെ മാത്രമല്ല ചുറ്റുമുള്ളവരുടെയും സ്വപ്നങ്ങളിൽ ഇരുൾ പടർത്തും

സിഗററ്റ്, ബീഡി, ചുരുട്ട്, ഹുക്ക, മുറുക്കാൻ എന്നിങ്ങനെ പുകയില ഉപയോഗത്തിന് ധാരാളം മാർഗങ്ങൾ ഉണ്ട് . ശീലിച്ചു കഴിഞ്ഞാൽ പിന്നെ മാറ്റാൻ പറ്റാത്ത തീവ്ര അഭിനിവേശം വളർത്തി അടിമയാക്കുന്ന നിക്കോട്ടിനു പുറമേ, അപകടകാരികളായ മറ്റു വിഷവസ്തുക്കളും പുകയിലയിലുണ്ട്.

ഒരു സിഗരറ്റിൽ നിന്ന് ഒരു കവിൾ പുക ഉള്ളിലേക്കെടുക്കുമ്പോൾ രണ്ടായിരത്തിൽപ്പരം രാസഘടക ങ്ങളുടെ ഖര—ദ്രാവകരൂപങ്ങൾ അടങ്ങിയ വാതക മിശ്രിതമാണ് രക്തത്തിലേക്കു ചെല്ലുന്നത്. പുകയില കത്തുമ്പോൾ വിഘടിക്കുന്നത് കാർബൺ മോണോക്സൈഡ്, ടാർ, ഹൈഡ്രജൻ സയനൈഡ് തുടങ്ങി മാരകമായ വിഷപദാർഥങ്ങൾ ആണ് .

ആദ്യമൊക്കെ ഒരു രസത്തിനു വേണ്ടി പുകവലി തുടങ്ങുന്നവർ പിന്നീട് ആ സ്വഭാവം മാറ്റാൻ പറ്റാതെ ബുദ്ധിമുട്ടുന്നത് നിക്കോട്ടിന്റെ പ്രവർത്തനം കൊണ്ടാണ്. സുരക്ഷിതമായ പുകവലി എന്നൊന്നില്ല ദീർഘകാലമായി വലിക്കുന്ന ഒരാളുടെ ആയുസ്സ് ഏതാണ്ട് 10-11 വർഷം കുറയുമെന്നാണു കണക്കുകൾ.

പാടേ ഉപേക്ഷിച്ചില്ലെങ്കിൽ പുകവലിക്കാരിൽ കാൽഭാഗം പേർ മധ്യവയസ്സിൽ ത്തന്നെ മരണപ്പെടും. മധ്യവയസ്കരിലെ മരണ നിരക്കിൽ കാണപ്പെടുന്ന സ്ത്രീ—പുരുഷ വ്യത്യാസത്തിനു പ്രധാനകാരണവും പുകവലിയോ അല്ലെങ്കിൽ മറ്റ് പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗമോ ആയിരിക്കും

പുകയില ഉപയോഗം മൂലം 15 തരം അർബുദം ഉണ്ടാകാം. ശ്വാസകോശം, തൊണ്ട എന്നിവയെ ബാധിക്കുന്ന കാൻസറാണു പ്രധാനം. ഇതിനു പുറമേയാണു പുതുതായി കണ്ടുപിടിച്ച ഇസ്സേമിയ (കോശങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുന്ന അവസ്ഥ) പോലെയുള്ള രോഗങ്ങൾ. കിഡ്‌നിരോഗം, ഉയർന്ന രക്തസമ്മർദം മൂലമുള്ള ഹൃദ്രോഗം തുടങ്ങിയവയും ഉണ്ടാകാം


മനുഷ്യ ശരീരത്തിൽ പുകയിലയ്ക്കു കേടുവരുത്താനാകാത്ത ഒരു അവയവം പോലുമില്ല. ഗർഭിണിയായ സ്ത്രീ പുകയില ഉപയോഗിക്കുമ്പോൾ അതു ഗർഭസ്ഥശിശുക്കളേയും ബാധിക്കുന്നു. തങ്ങളുടെ കുറ്റം കൊണ്ടല്ലാതെ നിരപരാധിയായ ആ കുഞ്ഞിനെ കാത്തിരിക്കുന്നത് ജന്മവൈകല്യങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കാൻസർ, പെട്ടെന്നുള്ള മരണം തുടങ്ങിയവയാണ്


പുകവലി ആരോഗ്യത്തിനു ഹാനീകരമെന്ന് അറിയാമെങ്കിലും ആ അപായമുന്നറിയിപ്പുകൾ പൊതുവെ യുവത്വം ഊതിപ്പറപ്പിക്കുകയാണ് പതിവ് ..പുകവലിക്കാരായ ചെറുപ്പക്കാർക്കുള്ള ഹൃദ്രോഗസാധ്യത 77% ആണ്. ദിവസം 20 സിഗരറ്റ് വലിക്കുന്നവർക്കുള്ള ഹൃദയാഘാത സാധ്യത വലിക്കാത്ത വരെക്കാൾ മൂന്നിരട്ടിയാണ്. എണ്ണം കൂടുന്നതനുസരിച്ച് സാധ്യത മൂന്നു മടങ്ങുവീതം വർധിച്ചു കൊണ്ടേയിരിക്കും.

പുകവലിയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി 1950 മുതൽ നിരീക്ഷണങ്ങൾ നടക്കുന്നു. സ്ഥിരമായി പുകവലിക്കുന്ന വരുടെ ധമനികളിൽ ജരിതാവസ്ഥ യുണ്ടാകും. ഹൃദയ ധമനികളുടെ ഉൾ വ്യാസം ഇടുങ്ങി രക്തസഞ്ചാരം ദുഷ്കരമാകും.

നിക്കോട്ടിൻ എന്ന വിഷവസ്തു രക്തത്തിൽ അടിഞ്ഞ് രക്തസഞ്ചാരം കുറയ്ക്കും. കൂടാതെ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വർധിപ്പിക്കും. ഹൃദയാഘാതത്തിനു കാരണമാകുമെന്നു കണ്ടെത്തിയ ഫൈബ്രിനോജനും കൂടും.

പ്ലേറ്റ്‌ലെറ്റ്സുകളുടെ പ്രവർത്തന ക്ഷമത സജീവമാകും. ഇതുവഴി രക്തത്തിന്റെ പൊതുവായ സാന്ദ്രത കൂടി ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുന്നു. പുകവലി ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുമെന്നും ഹൃദയാഘാത സാധ്യത കുറയ്ക്കുന്ന നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

7000 തരം രാസവസ്തുക്കളാണ് പുകയിലയിലുള്ളത്. ഇതിൽ 250 എണ്ണം അപകടക്കാരാണ്. അതിൽത്തന്നെ 69 എണ്ണം കാൻസറിനും കാരണമാകുന്നു. ഇന്ത്യയിൽ കാണുന്ന കാൻസറിന്റെ 30%വും വായിലും ശ്വാസകോശത്തിലുമാണെന്ന് അറിയുമ്പോഴാണ് ഈ അപകട സാധ്യതയുടെ തീവ്രത മനസ്സിലാകുന്നത്. വായിലെ കാൻസറിന്റെ കാൽഭാഗവും പുകയിലയുടെ ഉപയോഗത്തിൽ നിന്നാണെന്നും കണക്കുകളുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (7 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (51 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

Malayali Vartha Recommends