Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല

18 MARCH 2026 11:47 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി ട്വന്റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയിലില്ല. തുടര്‍ന്ന് ഇന്ന് പെരുമ്പാവൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോ റദ്ദാക്കി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വം തള്ളിപ്പോകാന്‍ ഇടയുള്ളതിനാല്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു വരുന്നു എന്നാണ് എന്‍ഡിഎ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മിപ്രിയ.

തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍ താമസം. എന്നാല്‍ ഇവിടെ ഇവര്‍ക്ക് വോട്ടില്ല എന്നാണ് വിവരം. തൃക്കാക്കരയില്‍ ഒരു ഫ്‌ലാറ്റ് ഉണ്ടെങ്കിലും ഇവിടെയും വോട്ടര്‍പട്ടികയില്‍ പേരില്ലെന്നാണ് സൂചനകള്‍. പെരുമ്പാവൂരില്‍ എന്‍ഡിഎയുടെ വലിയ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തുറന്നിരുന്നു. തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന റോഡ് ഷോ ഉല്‍ഘാടനം ചെയ്യാനായി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ്, സ്റ്റീല്‍ സഹമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ സ്‌റ്റേജിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല എന്ന കാര്യം സംഘാടകര്‍ അറിയുന്നത്. തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രിയടക്കം പദയാത്ര നടത്തി പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. ലക്ഷ്മിപ്രിയയ്ക്ക് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വരാന്‍ സാധിച്ചില്ല എന്നാണ് സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തെ കുറിച്ച് സംഘാടകര്‍ അറിയിച്ചത്.

 

കഴിഞ്ഞ ദിവസമാണ് ട്വന്റി 20 കണ്‍വീനര്‍ സാബു എം.ജേക്കബ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥികളായി ചലച്ചിത്ര നടിമാരെ പ്രഖ്യാപിച്ചത്. പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്കു പുറമെ തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, ഏറ്റുമാനൂരില്‍ വീണ നായര്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. ഇതിനു പുറമെ തൃക്കാക്കരയില്‍ റിയാലിറ്റി ഷോ വിജയി അഖില്‍ മാരാരുടെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ചിരുന്നു. ലക്ഷ്മിപ്രിയയ്ക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 23ന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയുമോ? അതല്ലെങ്കില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക തുടങ്ങിയ കൂടിയാലോചനകളാണ് എന്‍ഡിഎ ക്യാംപില്‍ നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (1 hour ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (2 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (2 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (3 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (3 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (3 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (3 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (4 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (4 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (4 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (4 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (4 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (4 hours ago)

Malayali Vartha Recommends