ലോകത്തിന് ഭീഷണിയായി കൊറോണ വൈറസ്

മനുഷ്യന്റെ മരണത്തിനു കാരണമാകുന്ന പുതിയ വൈറസ് ലോകത്ത് വ്യാപിക്കുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്ന അന്വേഷണത്തിലാണ് വൈദ്യശാസ്‌ത്ര ലോകം.
ന്യുമോണിയയും,വ്യക്ക തകരാറും ഉണ്ടാക്കിയാണ് കൊറോണോ മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്നത്. രോഗിയോട് അടുത്ത് ഇടപഴകുന്നവരിലേക്ക് രോഗാണു പകരുമെന്നാണ് ഫ്രാന്‍സിലെ ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍.
യൂറോപ്പിലും, മധ്യേഷ്യയിലുമായി 33 പേര്‍ക്ക് രോഗാണുബാധ സ്ഥിരീകരിച്ചു. ഇവരില്‍ 18 പേര്‍ ഇതിനോടകം മരണത്തിന് കീഴടങ്ങി. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഏഷ്യയില്‍ 2003ല്‍ കാണപ്പെട്ട സാര്‍സ് വൈറസിനോട് സാമ്യമുള്ളതാണ് കൊറോണയെന്നാണ് വൈദ്യശാസ്‌ത്രജ്ഞരുടെ പ്രഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം സൗദിയില്‍ 24 പേര്‍ക്ക് രോഗബാധയേറ്റതായും ഇവരില്‍ 15 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇത് സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha