Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർക്ക് അറ്റ് ഹോം ആണെങ്കിൽ ശ്രദ്ധിക്കൂ ..ലാപ്ടോപ്പ് ശരിയായ രീതിയിൽ ഇരുന്നില്ലെങ്കിൽ പണി കിട്ടും

20 MAY 2020 05:35 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പലരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.. അതിനാൽ തന്നെ, വീടിനെ ഓഫീസ് ആക്കുന്നവർ തങ്ങളുടെ ശരീരത്തിന് മോശം വരാത്ത രീതിയിൽ ജോലി ചെയ്യുവാനുള്ള അന്തരീക്ഷം വീട്ടിൽ ഒരുക്കേണ്ടത് വളരെ പ്രധാനമാണ്. അതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

വീട്ടിലിരുന്നുള്ള ജോലിയായതുകൊണ്ട് മിക്കവരും ലാപ്ടോപ്പ് ആയിരിക്കും ഉപയോഗിക്കുന്നത് .നിങ്ങൾ എവിടെ ഇരുന്നാണ് ജോലി ചെയ്യാൻ പോകുന്നത്, എങ്ങനെ അത് ചെയ്യാൻ പോകുന്നു? എത്ര മണിക്കൂറാണ് ഇരുന്ന് ജോലി ചെയ്യാൻ പോകുന്നത്? ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്......

ദീർഘനേരം ഒരേ ഇരുപ്പിൽ ഇരിക്കുമ്പോൾ പേശികൾക്ക് ആവശ്യത്തിന് വിശ്രമം ആവശ്യമാണ് ..തെറ്റായ രീതിയിലുള്ള ഇരിപ്പ് കഴുത്ത് വേദന, നടുവേദന, പുറം വേദന എന്നിവയ്ക്ക് കാരണമാകും

സ്ഥിരമായി കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് കാഴ്ച സംബന്ധമായ തകരാറുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്..കണ്ണുകൾക്കുണ്ടാകുന്ന ഡ്രെെനസ് മുതൽ കാഴ്ച കുറയുന്നത് വരെ പല തരത്തിലുള്ള പ്രശ്നങ്ങൾ കണ്ണുകൾക്ക് ഉണ്ടാകുന്നുണ്ട്

നിങ്ങളുടെ കണ്ണുകൾ മോണിറ്ററിനു നേരെ ശരിയായ വിധം വരുന്നരീതിയിൽ വേണം ഇരിക്കേണ്ടത് , ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കണം , ഇരിക്കുമ്പോൾ നിങ്ങളുടെ നട്ടെല്ലിന് ശരിയായ പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവ ആരോഗ്യകരമായ രീതിയിൽ ജോലി ചെയ്യുന്നതിന്റെ അടിസ്ഥാന കാര്യങ്ങളാണ് -  

ജോലി സംബന്ധമായ സമ്മർദ്ദവും ജോലി ചെയ്യാൻ ഇരിക്കുന്ന രീതിയുമൊക്കെ നടുവേദനയ്ക്ക് കാരണമാകാം.

കഴുത്തിനും പുറകിലും അനാവശ്യമായ വേദനയുണ്ടാക്കുന്ന പേശികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇരിക്കുന്ന കസേരയും നിങ്ങളുടെ കമ്പ്യൂട്ടറും തമ്മിലുള്ള അകലവും ഉയരവുമൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്.

കസേരയിൽ ഇരിക്കുമ്പോൾ നട്ടെല്ല് വളയാതെ ഇരിക്കാൻ ശ്രദ്ധിക്കണം . ഒരു തലയണ അല്ലെങ്കിൽ മടക്കിയെടുത്ത ടവൽ പുറകിൽ വയ്ക്കുന്നത് നന്നായിരിക്കും.

കസേര വളരെ ഉയർന്നതാണെങ്കിൽ, നിങ്ങളുടെ പാദങ്ങൾ താഴേക്ക് വയ്ക്കുവാൻ കഴിയുന്നില്ലെങ്കിൽ, ഒരു ബോക്സ് പോലെ എന്തെങ്കിലും പാദങ്ങൾ വയ്ക്കുവാനായി ഉപയോഗിക്കാം. ഡെസ്ക് നിങ്ങളുടെ കൈമുട്ടുകൾക്ക് നേരെ ആയിരിക്കണം - ഡെസ്ക് ഉയർന്നതാണെങ്കിൽ, കസേര അതിനു അനുസരിച്ചു ഉയർത്തുകയോ , ഇരിപ്പിടത്തിന്റെ മുകളിൽ തലയിണയോ കുഷ്യനോ വച്ച് അതിന്റെ മുകളിൽ ഇരിക്കുകയോ ചെയ്യാം

കണ്ണുകളുടെ സ്ഥാനവും വളരെ പ്രധാനമാണ് . നിങ്ങളുടെ കീബോർഡും മൗസും നിങ്ങളുടെ മേശയുടെ അരികിൽ നിന്ന് ഏകദേശം 8 സെന്റീമീറ്റർ മുതൽ 10 സെന്റീമീറ്റർ വരെ അകലത്തിൽ ആയിരിക്കണം, കൂടാതെ മോണിറ്ററിന്റെ മുകൾഭാഗം നിങ്ങളിൽ നിന്ന് ഒരു കൈയുടെ നീളം അകലെയായിരിക്കണം, കണ്ണുകൾ മുന്നോട്ടോ പിന്നോട്ടോ ചായുന്നത് ഒഴിവാക്കാൻ ആണ് ഇത്.

ജോലിയുടെ ഇടയ്ക്ക് പതിവ് വിശ്രമ വേളകൾ അനിവാര്യമാണ്. ഓരോ 30 മുതൽ 45 മിനിറ്റിലും കസേരയിൽ നിന്ന് എഴുന്നേൽക്കണം. കസേരയിൽ ഇരുന്നു ഇടയ്ക്കിടെ സ്‌ട്രെച് ചെയ്യുന്നതും നല്ലതാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (14 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (32 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (44 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (4 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (6 hours ago)

Malayali Vartha Recommends