നാലു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

നാലു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ ഫിൽഗിരി ചരുവിള പുത്തൻ വീട്ടിൽ സുബിന്റെ ഭാര്യ ശരണ്യയെ (26) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ശരണ്യയുടെയും സുബിന്റെയും പ്രണയവിവാഹമായിരുന്നു. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അടുത്ത വീട്ടിലെ കുട്ടി സ്കൂളിൽ പോയി വന്ന ശേഷം ശരണ്യ താമസിക്കുന്ന വീട്ടിലേക്ക് കയറിയപ്പോഴാണു കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കൽ പൊലീസിലും വിവരം അറിയിച്ചു.
കേസെടുത്ത് കടയ്ക്കൽ പൊലീസ് . കൊട്ടാരക്കര തഹസിൽദാർ സ്ഥലത്ത് എത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോയി.
അതേസമയം, മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകുമെന്ന് പിതാവ്.
"
https://www.facebook.com/Malayalivartha
























