Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

മാമോഗ്രാം.. എന്ത് ,എപ്പോള്‍, എങ്ങനെ?......ഈ പരിശോധനയെക്കുറിച്ച് കൂടുതലറിയാം

07 OCTOBER 2020 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

സ്തനാര്‍ബുദ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സുരക്ഷിതമായ എക്‌സ്‌റേ പരിശോധനയാണ് മാമോഗ്രാം. ഇങ്ങനെ എടുക്കുന്ന എക്‌സ്‌റേ ചിത്രം ഫിലിമിലാക്കിയോ നേരിട്ട് കംപ്യൂട്ടറില്‍ പകര്‍ത്തിയോ വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് ഉപയോഗികാവുന്നതാണ് . 40-45 വയസ്സിനു ശേഷം വ ർഷത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാമോഗ്രാം പരിശോധന കൃത്യമായി നടത്തുന്നത് സ്തനാർബുദ സാധ്യത മനസ്സിലാക്കാൻ സഹായകമാകും

എന്നാൽ 40 വയസ്സിനു മുൻപ് മാമോഗ്രാം പരിശോധന ചെയ്താലും ചിലപ്പോൾ കൃത്യമായ റിസൾട്ട് ലഭിക്കാറില്ല .. അതിനു മുൻപുള്ള കാലഘട്ടത്തിൽ സ്തനത്തിന്റെ ഡെൻസിറ്റി വളരെ കൂടുതലാകുന്നതിനാൽ എക്സ് -റേ ഉപയോഗിച്ചുള്ള മാമോഗ്രാം പരിശോധനയിൽ ഒരു പക്ഷേ കാൻസർ മുഴകൾ നമുക്ക് കണ്ടു പിടിക്കാൻ സാധിക്കാതെ വരാറുണ്ട് . അങ്ങനെയുള്ള സാഹചര്യങ്ങളിൽ MR Mammogram ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത് .

സ്പെഷ്യൽ ആയ MRI ഉപയോഗിച്ച് സ്തനത്തിൽ ഉണ്ടാകുന്ന വ്യത്യാസം കണ്ടുപിടിക്കുന്നതിനെയാണ് MR Mammogram എന്ന് പറയുന്നത്. 40 വയസ്സുള്ള സ്ത്രീകളിലാണ് സ്തനാർബുദം സംശയിക്കുന്നതെങ്കിൽ അവർക്ക് റുട്ടീൻ ആയിട്ടുള്ള മാമോഗ്രാം പലപ്പോഴും ഫലപ്രദമാകാറില്ല. അവർക്ക് MR mammogram അല്ലെങ്കിൽ അൾട്രാസൗണ്ട് മുതലായിട്ടുള്ള ഇൻവെസ്റ്റിഗേഷൻ ചെയ്യേണ്ടതായി വരാറുണ്ട്.

സാധാരണ രീതിയിലുള്ള ബാഹ്യപരിശോധനയില്‍ വ്യക്തമാകാത്ത മാറ്റങ്ങള്‍ സ്തനകോശങ്ങളിലുണ്ടെങ്കില്‍ അത് മാമോഗ്രാം പരിശോധനയിലൂടെ വ്യക്തമാകും. യാതൊരു രോഗലക്ഷണവുമില്ലാത്തവരില്‍ മുന്‍ കരുതല്‍ എന്ന നിലയ്ക്കും രോഗലക്ഷണങ്ങള്‍ കണ്ടവരില്‍ വിദഗ്ധ പരിശോധനയ്ക്കായും മാമോഗ്രാം ചെയ്യും.......

അരമണിക്കൂറിനകം ചെയ്യാവുന്ന ഒരു പരിശോധനയാണിത്. സ്തനങ്ങള്‍ ഓരോന്നായി ഒരു പ്ലാസ്റ്റിക് പ്ലേറ്റിനും എക്‌സ്‌റേ പ്ലേറ്റിനും ഇടയില്‍ വെച്ച് അമര്‍ത്തി ആന്തരിക കോശങ്ങളുടെ വ്യക്തമായ ചിത്രം മാമോഗ്രാം യന്ത്രത്തില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്......

മാമോഗ്രാമിനെക്കുറിച്ച് ആളുകൾക്കുള്ള മറ്റൊരു ആശങ്ക അതിൽ നിന്നുള്ള റേഡിയേഷനെക്കുറിച്ചാണ്. വളരെ ചെറിയ റേഡിയേഷൻ മാത്രമേ മാമോഗ്രാമിൽ ഉപയോഗിക്കുന്നുള്ളൂ. ബ്രെസ്റ്റിനെ അമർത്തിയിട്ട് ചെയ്യുന്ന പരിശോധന ആയതു കൊണ്ടുതന്നെ ചില സ്ത്രീകൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇങ്ങനെയുള്ളവർ ഇതു ചെയ്യാതെ അൾട്രാ സൗണ്ട് ഇൻവെസ്റ്റിഗേഷനോ MR മാമോഗ്രാമോ ചെയ്യുന്നതായിരിക്കും കൂടുതൽ ഫലപ്രദമായിട്ടുള്ളത്.

മാമോഗ്രാം കൊണ്ട് പലപ്പോഴും ആരംഭഘട്ടത്തിൽ തന്നെ ബ്രെസ്റ്റ് കാൻസർ കണ്ടുപിടിക്കുവാൻ സാധിക്കുന്നതാണ് .അതെ സമയം സ്വയം സ്തനപരിശോധന ചെയ്യുന്നത് മുന്‍കൂട്ടി രോഗം നിര്‍ണയിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥ, ആര്‍ത്തവ വിരാമം, മാസമുറ, ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സമയം എന്നീ അവസരങ്ങളില്‍ സ്തനപരിശോധന കൃത്യമാകണമെന്നില്ല .. ഈ അവസരങ്ങളിൽ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം മാമ്മോഗ്രാം നടത്തുന്നത് തന്നെയാണ് ഉചിതം

സ്തനാര്‍ബുദ ലക്ഷണമൊന്നുമില്ലാത്തവരില്‍ മുന്‍കൂര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്ന പരിശോധനയാണ് സ്‌ക്രീനിങ് മാമോഗ്രാം .ഓരോ സ്തനത്തിന്റെയും രണ്ടുവീതം എക്‌സ്‌റേകള്‍ എടുക്കും. പ്രത്യക്ഷത്തില്‍ കാണപ്പെടാത്തതോ അനുഭവപ്പെടാത്തതോ ആയ മുഴകള്‍ ഇതുവഴി കണ്ടെത്താനാകും....... കൂടാതെ കാത്സ്യത്തിന്റെ ചെറുനിക്ഷേപങ്ങളും പരിശോധനയില്‍ കണ്ടെത്താനാകും. ഇത്തരം കാത്സ്യം നിക്ഷേപങ്ങള്‍ കാന്‍സര്‍ സൂചനകളാകാറുണ്ട്

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ വിശദപരിശോധനയുടെ ഭാഗമായി നടത്തുന്ന പരിശോധന ഡയഗ്‌നോസ്റ്റിക് മാമോഗ്രാം ആണ് ..സ്തനത്തില്‍ വേദന, ത്വക്കില്‍ തടിപ്പ്, മുലഞെട്ട് ഉള്‍വലിഞ്ഞിരിക്കുക, ആകൃതിയില്‍ വ്യത്യാസം എന്നിവ ചിലപ്പോൾ കാൻസർ ലക്ഷണങ്ങൾ ആകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഡയഗ്‌നോസ്റ്റിക് മാമോഗ്രം ചെയ്യേണ്ടതാണ്. സ്‌കാനിങ് മാമോഗ്രാമിനേക്കാള്‍ സമയമെടുക്കുന്ന പരിശോധനയാണിത്. .

നാല്പതു കഴിഞ്ഞ സ്ത്രീകള്‍ രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തണം. സ്തനാര്‍ബുദം വന്നവരുടെ പാരമ്പര്യമുള്ളവര്‍ നാല്പതുവസ്സിനുമുമ്പ് തന്നെ ഇത്തരം പരിശോധനകൾ നടത്തുന്നത് നല്ലതാണ് . സ്തനാര്‍ബുദം ആരംഭത്തിലേ തന്നെ സ്വയം കണ്ട് പിടിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ മാര്‍ഗമാണ് സ്വയം പരിശോധന......

കൈകള്‍ താഴ്ത്തിയിട്ട് നട്ടെല്ല് നിവര്‍ത്തി നിന്നും ഇരു കൈകളും ഒരുമിച്ച് ഉയര്‍ത്തിയും കൈകള്‍ രണ്ടും അരക്കെട്ടിലൂന്നിയും ഒരു കണ്ണാടിക്ക് മുന്നിൽ നിന്നോ കിടന്നു കൊണ്ടോ ചെയ്യാം...... തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്......ഇവ കൂടാതെ കക്ഷത്തിലും എന്തെങ്കിലും കല്ലിപ്പോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് . ആര്‍ത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പരിശോധന നടത്തുന്നത് കൂടുതൽ കൃത്യമായ റിസൾട്ട് ലഭിക്കാൻ ഉപകരിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (6 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (6 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (8 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (8 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (8 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (9 hours ago)

SNAKE എന്തൊരു അവസ്ഥ  (9 hours ago)

നടുക്കം മാറാതെ സഹപാഠി  (9 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (10 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (10 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (10 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (11 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (12 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (13 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (13 hours ago)

Malayali Vartha Recommends