തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 31 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം. പാലക്കാട്, തൃപ്പൂണിത്തുറ സിറ്റിങ് മണ്ഡലങ്ങള്‍ ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും പട്ടികയിലുണ്ട്. ബത്തേരിയില്‍ ഐസി ബാലകൃഷ്ണന്‍ മത്സരിക്കും. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയെ പരിഗണിക്കുമെന്നാണു സൂചന. ആദ്യഘട്ട പട്ടികയില്‍ എംപിമാര്‍ ചിത്രത്തിലില്ലെന്നും എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























