Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം...രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി, നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും


നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു


  കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...  


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

ഒക്ടോബർ 12 – ലോക ആർത്രൈറ്റിസ് ദിനം... നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്...വാതരോഗത്തിന്റെ വേദന അറിഞ്ഞവരെ ആശ്വസിപ്പിക്കാനും ബോധവൽക്കരിക്കാനുമായാണ്‌ ഈ ദിവസം

12 OCTOBER 2020 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

ഒക്ടോബർ 12 – ലോക ആർത്രൈറ്റിസ് ദിനം. നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്...വാതരോഗത്തിന്റെ വേദന അറിഞ്ഞവരെ ആശ്വസിപ്പിക്കാനും ബോധവൽക്കരിക്കാനുമായാണ്‌ ഈ ദിവസം ആചരിക്കുന്നത്.. .പ്രായമായവർക്ക് മാത്രമാണ് ഈ രോഗം വരുന്നത് എന്ന തെറ്റിദ്ധാരണയാണ് പൊതുവെ ഉള്ളത് . ആർത്രൈറ്റിസ് ഏതു പ്രായക്കാരിലും ഉണ്ടാകാം

ആർത്രോ എന്നാൽ സന്ധി (ജോയിന്റ്). സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത് .കുട്ടികളിലും കൗമാരക്കാരിലുമെല്ലാം പലതരം വാതരോഗങ്ങൾ സാധാരണമാണ്. കുട്ടികളിലുണ്ടാകുന്ന രോഗം ഭാവിയിൽ മറ്റു പല അസുഖങ്ങൾക്കും കാരണമാകും എന്നതിനാൽ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ഉചിതമായ ചികിൽസ നൽകണം. മുതിർന്നവരിൽ പലപ്പോഴും ഓട്ടോ ഇമ്യൂൺ അസുഖങ്ങളും ജീവിതശൈലീ പ്രശ്നങ്ങളും കാരണമാണു വാതരോഗം വരുന്നത്.

നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.

ഓസ്റ്റിയോ ആർത്രൈറ്റിസ്
പൊതുവെ വ്യാപകമായി കാണുന്ന സന്ധിവാതരോഗമാണ് ഓസ്‌റ്റിയോ ആർത്രൈറ്റിസ് (സന്ധിതേയ്‌മാനം). പ്രായമായവരിലാണു സന്ധിതേയ്‌മാനം ഉണ്ടാകുന്നത്. സന്ധികൾക്കുള്ളിൽ എല്ലുകളെ പൊതിഞ്ഞുള്ള തരുണാസ്‌ഥിക്കു തേയ്‌മാനം ഉണ്ടാകുമ്പോൾ വേദനയുണ്ടാകും. ശരീരഭാരം താങ്ങുന്ന സന്ധികൾ കാൽമുട്ടുകൾ, കണങ്കാലിലെ സന്ധികൾ, ഇടുപ്പിന്റെ സന്ധികൾ, നട്ടെല്ലിന്റെ കശേരുക്കളുടെ സന്ധികൾ തുടങ്ങിയവയിൽ വേദനയും വീക്കവും ഉണ്ടാകും. ഓസ്‌റ്റിയോ ആർത്രൈറ്റിസ് ഉള്ള രോഗികളിൽ രാവിലെ എഴുന്നേൽക്കുമ്പോൾ വേദന ഉണ്ടാവില്ല. എന്നാൽ, നടക്കുകയോ ജോലി ചെയ്യുമ്പോഴോ കടുത്ത വേദന ഉണ്ടാവും

ആമവാതം (റുമറ്റോയ്ഡ് ആർത്രൈറ്റിസ്)

എല്ലുകളെ പൊതിയുന്ന സൈനോവിയൽ സ്തരത്തിലുണ്ടാകുന്ന നീർ‌ക്കെട്ടാണിത്. കാലക്രമേണ തരുണാസ്ഥികളെയും സന്ധികളെയും ബാധിച്ച് വൈകല്യങ്ങളിലേക്ക് എത്തിപ്പെടും. അപൂർവം ചിലരിൽ ഇതു ഹൃദയം, വൃക്ക, ശ്വാസകോശം, കണ്ണ് എന്നിവയെ ബാധിക്കാം. ചെറുപ്പക്കാരിലും ഈ രോഗം വ്യാപകമാണ്. സ്ത്രീകളിലാണു കൂടുതലായും രോഗം കണ്ടുവരുന്നത്. ചെറുതും വലുതുമായ സന്ധികളെ ബാധിക്കും. സന്ധികളിൽ നീർക്കെട്ട്, വീക്കം എന്നിവ ഉണ്ടാകും. ആമവാതം ഉള്ളവർക്കു രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകൾക്ക് കടുത്ത വേദനയുണ്ടാവും.

ലൂപ്പസ്

രോഗാണുക്കളെ തടഞ്ഞു ശരീരത്തെ രോഗത്തിൽനിന്നു രക്ഷിക്കുന്ന പ്രതിരോധ സംവിധാനത്തിലെ തകരാറുമൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്യൂണൽ രോഗമാണ് സിസ്‌റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ് (SLE). ജീവനു തന്നെ ഭീഷണിയാകാവുന്ന വാതരോഗമാണിത്.

ഇതുമൂലം വിളർച്ച ഉണ്ടാകാം. പനി, സന്ധിവേദന, മുടികൊഴിച്ചിൽ, മുഖത്തും ശരീരഭാഗങ്ങളിലും ഉള്ള ചുവന്ന പാടുകൾ, വായ്പുണ്ണ് തുടങ്ങിയവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ. ലൂപ്പസ് തലച്ചോറ്, ശ്വാസകോശം, വൃക്ക, ഹൃദയം എന്നിവയെയെല്ലാം ബാധിക്കാം. വളരെ ഗൗരവമായി കാണേണ്ട വാതരോഗമാണിത്.

ഗൗട്ട്
രക്‌തത്തിലെ യൂറിക് ആസിഡിന്റെ അളവുകൂടുമ്പോൾ യൂറിക് ആസിഡ് ക്രിസ്‌റ്റലുകൾ (പരലുകൾ) സന്ധികൾക്കുള്ളിൽ അടിഞ്ഞുകൂടി വീക്കമുണ്ടാകുന്നതാണ് ഗൗട്ട്. 20നും 60നും ഇടയിൽ പ്രായമുള്ള പുരുഷൻമാരിലാണ് ഇതു കണ്ടുവരുന്നത്. കാലിന്റെ പെരുവിരലിന്റെ (തള്ളവിരൽ) ചുവട്ടിലുള്ള സന്ധികളിലും കാലിന്റെ മറ്റു സന്ധികളിലുമാണു രോഗം തുടങ്ങുക. പിന്നീട് കൈവിരലുകളിലെ സന്ധികളിലേക്കും വ്യാപിക്കാം.

ശക്‌തിയായ വേദനയും ചുവപ്പുനിറവും പനിയും ഉണ്ടാവും. ചിലർക്കു ചെവിക്കിടയിലും സന്ധികൾക്കു ചുറ്റിലും യൂറിക് ആസിഡ് പരലുകൾ അടിഞ്ഞുകൂടി മുഴകൾ പ്രത്യക്ഷപ്പെടാം. യൂറിക് ആസിഡ് കല്ലുകൾ കിഡ്‌നിയിലുമുണ്ടാകാം

പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലമാണ് യൂറേറ്റ് പരലുകൾ അടിയുന്നത്. അമിത മദ്യപാനം, റെഡ് മീറ്റ് എന്നിവയുടെ ഉപയോഗവും കാരണമാകാം. മൂത്രക്കല്ല്, രക്തസമ്മർദം ഉയരൽ, വൃക്ക തകരാർ എന്നിവ ഇതിനൊപ്പം ഉണ്ടാകാം. ഇതിനു പുറമെ അപൂർവമായി കണ്ടുവരുന്ന വാതരോഗമാണു വാസ്കുലൈറ്റിസ് (രക്തക്കുഴലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട്)

രക്തവാതം (റുമാറ്റിക് ഫീവർ)

അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണു രക്‌തവാതം ഉണ്ടാകുന്നത്. സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ആണു രോഗം ഉണ്ടാക്കുന്നത്. സന്ധിവീക്കവും പനിയും തൊണ്ടവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ.

രണ്ടോ, മൂന്നോ ആഴ്‌ച കഴിയുമ്പോൾ കൈമുട്ട്, കാൽമുട്ട്, കണങ്കാൽ തുടങ്ങിയ സന്ധികളിൽ ശക്‌തിയായ വേദനയും ചുവപ്പുനിറവുമുണ്ടാകും. റുമാറ്റിക് ഫീവർ ആരംഭത്തിൽ തന്നെ ചികിൽസിച്ചില്ലെങ്കിൽ ഹൃദയവാൽവുകൾക്ക് ലീക്കോ, ചുരുക്കമോ ഉണ്ടാകാം. ഹൃദയത്തിന്റെ പമ്പിങ് തകരാറിലാകുകയും ചെയ്യും. അപൂർവമായി ഈ രോഗം തലച്ചോറിനെയും ബാധിക്കാം

സീറോ നെഗറ്റീവ് ആർത്രൈറ്റിസ്

ഇത് ഒരു പൊതുവായ പേരാണ്. നട്ടെല്ലിന്റെ കീഴ്ഭാഗത്തെ സന്ധികൾ, ഇടുപ്പ് എന്നിവയെ ബാധിക്കുന്നതാണിത്. ആങ്കലോസിങ് സ്പോണ്ടലൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, റിയാക്ടീവ് ആർത്രൈറ്റിസ് തുടങ്ങിയവ ഇതിൽപ്പെടുന്നു. യുവാക്കളിലാണ് ഈ രോഗങ്ങൾ കൂടുതലും കാണുന്നത്

എന്താണ് ആര്‍ത്രൈറ്റിസ് വരാനുള്ള കാരണങ്ങള്‍ എന്നു നോക്കാം

അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്‍ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം. ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താല്‍ സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസുവാന്‍ ഇടയാക്കും.

രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ നമ്മളെ സഹായിക്കുന്ന ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ ഉള്‍പ്പെടുന്നതാണ് ആമവാതം, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം.

രോഗപ്രതിരോധശേഷിയുടെ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ആര്‍ത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നത് ജൂവനൈല്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസാണ്.

പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ പ്രധാനമായത് എച്ച്.എല്‍.എ ജീനുമായി ബന്ധപ്പെട്ട ആര്‍ത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആര്‍ത്രൈറ്റിസുകള്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഉണ്ടെങ്കില്‍ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്

ഏതെല്ലാം സന്ധികളെയാണ് ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്?

കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. കൈകളിലെ സന്ധികള്‍ കൂടുതൽ കൃത്യമായി പറഞ്ഞാൽ വിരലുകളിലെ ആദ്യ രണ്ട് സന്ധികള്‍, കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ സന്ധികളില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റീസും കാലിന്‍റെ തള്ളവിരല്‍, കാല്‍ക്കുഴ, കാല്‍മുട്ട്, കൈമുട്ട് എന്നിവയില്‍ ഗൗട്ട് എന്ന ആര്‍ത്രൈറ്റിസും കാണപ്പെടുന്നു.

രോഗനിര്‍ണയം എങ്ങനെ?

ആര്‍ത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. ചെറിയ ഒരു കാര്യമായി അതിനെ അവഗണിക്കുന്നത് അപകടകരമാണ്. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാല്‍ ആജീവനാന്തം നിലനില്‍ക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാവുന്നതേയുള്ളൂ. അതിന് ഒരു ഓര്‍ത്തോപീഡിക് വിദഗ്ധനെയോ റൂമറ്റോയ്ഡ് സ്പെഷ്യലിസ്റ്റിനെയോ കാണേണ്ടതാണ്. എക്സ് റേയില്‍ കാണുന്ന സവിശേഷതകളാലും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിര്‍ണയം സാധ്യമാണ്.

അസുഖം ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗ ശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നത് തടയാന്‍ ചികിത്സ കൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്തുവാന്‍ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്.

ആര്‍ത്രൈറ്റിസിന് വേദനാസംഹാരികള്‍ ഒരു താത്കാലിക പരിഹാരം മാത്രമാണ്. ഒരളവു വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും. കോര്‍ട്ടിക്കോസ്റ്റീറോയ്ഡുകള്‍ മുതല്‍ മോണോക്ലോണല്‍ ആന്‍റീബോഡിയും ബയോളജിക്കല്‍സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്.

എന്നാല്‍ തുടര്‍ച്ചയായ വേദനയുണ്ടെങ്കില്‍ അത് രോഗിയുടെ പ്രവര്‍ത്തന നിലയെ ബാധിക്കുന്നുണ്ടെങ്കില്‍ ജോയിന്‍റ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ആവശ്യമായി വരും

വാതരോഗത്തിനു കൃത്യമായ ചികിൽസ ഇല്ല എന്ന തെറ്റിദ്ധാരണയാണ് പലർക്കും. ആധുനിക ചികിൽസാ രീതികളിലൂടെ വാതരോഗത്തെ പൂർണമായും അകറ്റിനിർത്താൻ കഴിയും. മുൻപത്തെ വേദനസംഹാരികളും സ്റ്റിറോയ്ഡുകളും മാത്രം ഉപയോഗിച്ചുള്ള ചികിൽസയിൽനിന്ന് ഇന്ന് ആരോഗ്യരംഗം ഏറെ മാറിക്കഴിഞ്ഞു. തൻമാത്രാ ചികിൽസ (Biologics വിഭാഗത്തിൽപ്പെട്ട മരുന്നുകൾ) ഇന്ന് ഏറെ ഫലപ്രദമാണ്. അസുഖത്തിന്റെ ഗതിയെ നിയന്ത്രിച്ചു നിർത്തി വാതരോഗിയെ സാധാരണ നിലയിലേക്കു കൊണ്ടുവരാൻ കഴിയുമെന്ന് ചുരുക്കം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൂഢാലോചന നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണം.... കേസ് നവംബർ 15 പരിഗണിക്കുമെന്ന് കോടതി  (1 hour ago)

 ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 31 വ​രെ ബ​ഹ്‌​റൈ​നി​ലെ ഇ​സ ടൗ​ണി​ലാ​ണ് ഗെ​യിം​സ് ...  (1 hour ago)

വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന ...  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരദാനം ...  (2 hours ago)

രാജ രാജ വർമ്മ നിര്യാതനായി  (2 hours ago)

വർദ്ധനവുണ്ടായാൽ പ്രതിമാസം ലഭിക്കുന്ന ക്ഷേമപെൻഷൻ തുക 1800 രൂപയായി വർധിക്കും...  (2 hours ago)

NSS-ന്റെ വേദിയിൽ രാഹുലിന് വമ്പൻ സ്വീകരണം..! 19 കല്യാണ വീട്ടിലും രാഹുൽ ഇറങ്ങി  (2 hours ago)

സങ്കടം അടക്കാനാവാതെ... നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാലുപേർ മരിച്ചു  (2 hours ago)

തലസ്ഥാനം വളഞ്ഞ് NSG വഴികൾ അടയ്ക്കുന്നു ഇത് അറിഞ്ഞില്ലെങ്കിൽ പെടും ഇന്നും നാളെയും സംഭവിക്കുന്നത്  (2 hours ago)

സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്  (2 hours ago)

പവന് 1520 രൂപയുടെ വർദ്ധനവ്  (3 hours ago)

കുറ്റിക്കാട്ടിൽ മറ്റൊരു യുവതിയുമായി മറ്റേ പണി മധുരയിലിട്ട് ബെഞ്ചമിനെ പോലീസ് പൂട്ടിയത് ഉടുതുണിയില്ലാതെ...!!  (3 hours ago)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു...  (3 hours ago)

മരക്കൊമ്പ് പൊട്ടി തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

രാഹുലിനെ വളഞ്ഞ് നായന്മാർ NSS-ന്റെ വേദിയിൽ വമ്പൻ സ്വീകരണം..! സതീശന് അറ്റാക്ക്..? 19 കല്യാണ വീട്ടിലും രാഹുൽ ഇറങ്ങി  (3 hours ago)

Malayali Vartha Recommends