Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

യൂറിക്ക് ആസിഡ് പ്രശ്‌നമാണോ ? ഇതാ പ്രതിവിധി

16 NOVEMBER 2020 04:53 PM IST
മലയാളി വാര്‍ത്ത


നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെതോത് ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നിൽ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, മൂന്നിൽ ഒരു ഭാഗം (1/3) മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്നിക്കുണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ കൊണ്ടും, കഴിക്കുന്ന ഭക്ഷണത്തിലെ പ്രൊറ്റീന്റെ അളവ് അനുസരിച്ചും യൂറിക്ക് ആസിഡ് കൂടാൻ സാധ്യതയുണ്ട് ..ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലം ഇതു സംഭവിക്കാം.

തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവയും യൂറിക്ക് ആസിഡ് കൂടാൻ കാരണമാകും.

രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയാണ് ഹൈപ്പർ യൂറീസെമിയ (Hyperuricemia) . യൂറിക് ആസിഡിന്റെ അളവ് രക്തത്തിൽ വർധിക്കുമ്പോൾ യൂറിക് ആസിഡ് ക്രിസ്റ്റൽസ് (crystals) ഉണ്ടാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകൾ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നത് സന്ധികളിൽ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകാൻ കാരണമാകും .

സാധാരണയായി പുരുഷന്മാരിൽ നാലു മുതൽ എട്ടു വരെ mg/dl യൂറിക് ആസിഡ് ആണു കാണാറുള്ളത് . അതേ സമയം സ്ത്രീകളിൽ ഇത് പുരുഷന്മാരെക്കാൾ കുറവായിരിക്കും . ഏകദേശം 2.4–6 mg/dl അളവ് മാത്രമേ സ്ത്രീകളിൽ കാണാറുള്ളൂ ...ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ നോക്കുന്നത് അവരിലുള്ള ഈസ്ട്രജൻ (Oestrogen) എന്ന ഹോർമോൺ ആണ്. ഈ ഹോർമോണിന് (Hormone) യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്.

യൂറിക് ആസിഡ് പുറന്തള്ളാതെ നിന്നാൽ അവ ശരീരത്തിൽ അടിഞ്ഞു കൂടും. യൂറിക് ആസിഡ് ക്രിസ്റ്റലുകളായി പ്രധാനമായും കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതൽ 24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന അതികഠിനമായ വേദന ഉണ്ടാകുന്നു. കൂടാതെ നീര്‍ക്കെട്ടും വിരല്‍ അനക്കാൻ പറ്റാതെയും വരുന്നു. ഈ വേദന മൂന്ന് മുതൽ നാലാഴ്ച വരെ തുടരാം.

കാലിന്റെ പെരുവിരലിൽ ആണ് ആദ്യം ഇതു ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലും ഉണ്ടാകാം, ഈ രോഗാവസ്ഥയാണ് ഗൗട്ട് (Gout).യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല് (Kidney Stone), വൃക്കസ്തംഭനം (Kidney Failure) എന്നീ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം.

യൂറിക് ആസിഡ് അളവു വളരെ കൂടിയ 50 ശതമാനം പേരിലും വൃക്കയിൽ കല്ലുണ്ടാകാൻ സാധ്യതയുണ്ട് . ഈ കല്ലുകൾ വൃക്കാ നാളിയിലോ മൂത്രനാളത്തിലോ അടിഞ്ഞു കൂടുന്നത് സങ്കീർണമായ വൃക്കാ സ്തംഭനത്തിന് കാരണമാകുന്നു. എന്നാൽ രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിൽ പോലും ചില ആളുകളിൽ ഇത് പ്രശ്നം ഉണ്ടാകാറില്ല. ഇത്തരം ആളുകൾക്ക് ചികിത്സ ആവശ്യമില്ല. എന്നാൽ ഇവർക്ക് ഗൗട്ട് വരാനുള്ള സാധ്യത കൂടുതലാണ്. അത് പോലെ ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമാകാം.

രോഗിയുടെ രക്ത പരിശോധനയിലൂടെ യൂറിക് ആസിഡ് അളവു കൂടിയിരിക്കുന്നത് അറിയാം. എന്നാൽ ഈ രക്തപരിശോധന കൊണ്ടു ഗൗട്ട് ഉണ്ടോ എന്നു പറയാനാകില്ല. ഗൗട്ട് അവസ്ഥയിൽ നീരു വച്ച സന്ധിയിൽ നിന്നും കുത്തിയെടുക്കുന്ന ദ്രാവകത്തിൽ യൂറിക് ആസിഡ് ക്രിസ്റ്റൽസ് കാണപ്പെടുന്നുണ്ടെങ്കിൽ ഗൗട്ട് ഉറപ്പാക്കാം എക്സ്–റേ (x -ray) പരിശോധനയിലും ഗൗട്ട് ഉണ്ടോയെന്ന് അറിയാം.

യൂറിക് ആസിഡ് കുറക്കാൻ പ്രകൃതിദത്തമായ ചില വഴികള്‍ ഉണ്ട്.. അവ ഇങ്ങനെയാണ്

1. പ്രകൃതിദത്തമായ ഡിട്ടോക്സിഫയര്‍ (detoxifier) ആണ് അപ്പിള്‍ സിഡര്‍ വിനഗര്‍ . ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്തു രാവിലെയും രാത്രിയും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കും.

2. നാരങ്ങാ വെള്ളം രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെറുചൂടു വെള്ളത്തില്‍ പിഴിഞ്ഞ് കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. അസിഡിറ്റി ഉള്ളവർ ആഹാരത്തിനു ശേഷം ഇത് കുടിക്കുക.

3. യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം 10-40 ചെറികള്‍ വരെ കഴിക്കുന്നത്‌ നല്ലതാണ്‌.

4. ശരീരത്തിലെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വെള്ളം. ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌
നിയന്ത്രിക്കുന്നതിന്‌ ദിവസം 2-3 ലീറ്റര്‍ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോള്‍ യൂറിക്‌ ആസിഡ്‌ വൃക്കയില്‍ നിന്നും മൂത്രമായി പുറത്തു പോകും. ദിവസവും 2-3 ലീറ്റര്‍ വെള്ളം കുടിക്കുന്ന ഒരാള്‍ക്ക്‌ ഗൗട്ട് പ്രശ്നം 40-50 ശതമാനം വരെ കുറയും എന്നാണ് പഠനങ്ങൾ പറയുന്നത്.

5. യൂറിക് ആസിഡ് കുറയ്ക്കാൻ ശരീരഭാരം നിയന്ത്രിക്കുക. വണ്ണമുള്ളവർ 10-15% അവരുടെ തൂക്കം കുറയ്ക്കുമ്പോൾ യൂറിക് ആസിഡ് കുറയും. വ്യായാമം ചെയ്തു ആഹാരം നിയന്ധ്രിച്ചു യൂറിക് ആസിഡ് കുറയ്ക്കണം. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും.

6. വിവിധയിനം യീസ്റ്റ് (yeast) ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ മദ്യം, ബ്രഡ്, കേക്ക് ഇവ പ്രധാനമായും ഒഴിവാക്കണം.

7. മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അവയവ മാംസങ്ങളായ കരൾ, കിഡ്നി, ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം.

8. മത്സ്യങ്ങളിൽ ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളിൽ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവർ മുതലായവയും ഒഴിവാക്കുക.

9. കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവൽ പഴം,കറുത്ത ചെറി, ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, നാരങ്ങ, റാഗി, നാരുകൾ അടങ്ങിയതും ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് ശമിപ്പിക്കാൻ സഹായിക്കുന്നു. പൈൻആപ്പിളും വളരെ നല്ലതാണ്, അതിലെ ബ്രോമലിൻ എന്ന ഘടകം യൂറിക് ആസിഡ് കുറയ്ക്കും.

10. യൂറിക് ആസിഡ് രക്തത്തിൽ കൂടാനുണ്ടായ കാരണം കണ്ടെത്തി ശരിയാക്കുക. രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവയും നിയന്ത്രിക്കണം.

ഇത്രയും ചെയ്തിട്ടും യൂറിക് ആസിഡ് കുറയുന്നില്ലെങ്കിൽ വിദഗ്ധനായ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ് . പൊതുവെ ഗൗട്ട് ചികിത്സിക്കാൻ വേദനാസംഹാരികളാണ് (Analgesic) ആദ്യം ഉപയോഗിക്കുന്നത് . വേദന മാറിയതിനുശേഷം ശരീരത്തിലെ അധികമുള്ള യൂറിക് ആസിഡ് പുറംതള്ളുന്നതിനായി അലോപ്യൂരിനോൾ (Allupurinol) അല്ലെങ്കിൽ, ഫെബുക്സോസ്ടാറ്റാ (Febuxostat) എന്നീ മരുന്നുകൾ നൽകുന്നതും പതിവാണ്. ഇവയെല്ലാം ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ കഴിക്കാൻ പാടുള്ളു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends