കോവിഡ് മഹാമാരിയെ ഭയപ്പെട്ടതുകൊണ്ട് കാര്യമില്ല ...ഈ രോഗലക്ഷണങ്ങള്‍ നിസ്സാരമായി കരുതരുത് ; കോവിഡ് വഷളാകുന്ന സാഹചര്യം മനസ്സിലാക്കണം... നമുക്ക് ആവശ്യം ജീവന്റെ വിലയുള്ള ജാഗ്രത

ഇന്ന് ആരോഗ്യ രംഗത്ത് എന്ന് വേണ്ട നാലാളുകൾ കൂടുന്നിടത്തൊക്കെ പ്രധാന സംസാരവിഷയം കോവിഡും ആന്തര പ്രശ്നങ്ങളും തന്നെയാണ് . ലോകത്ത് ഇന്ന് ഏറ്റവുമധികം ഗവേഷണം നടന്നു കൊണ്ടിരിക്കുന്നതും ഒരു പക്ഷേ, കോവിഡ്19 രോഗത്തെ ചുറ്റിപറ്റി തന്നെയാണ് . എങ്ങനെ ഈ മഹാമാരിയിൽ നിന്ന് ഒഴിവാകാം എന്നതാണ് ഇപ്പോൾ നാം നേരിടുന്ന പ്രധാന പ്രശ്നം
ഓരോ ദിവസവും പുതിയ വിവരങ്ങളാണ് കൊറോണയുമമായി അനുബന്ധിച്ച് പുറത്തുവരുന്നത് .. അല്പം ആശ്വാസം കണ്ടെത്തിയ രാജ്യങ്ങളിൽ വീണ്ടും വൈറസിന്റെ രണ്ടാം വരവും നാം കണ്ടു . രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആശുപത്രിയിൽ കിടത്തി ചികിത്സ എന്നത് അപ്രായോഗികമായ തീർന്നു. നല്ലൊരു വിഭാഗം കോവിഡ് രോഗികളും ഇന്ന് വീട്ടില്‍ തന്നെയാണ് ക്വാറന്റീനില്‍ ഇരിക്കുന്നതും ചികിത്സ നേടുന്നതും .
ഇത്തരത്തില്‍ വീട്ടില്‍ ക്വാറന്റീനിലിരിക്കുന്ന രോഗികളും മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീനില്‍ ഇരിക്കുന്നവരും കോവിഡ് ലക്ഷണങ്ങളെ സംബന്ധിച്ച് സ്വയം നിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ ഇരുന്നാൽ രോഗം വഷളാകാൻ സാധ്യതയുണ്ട്
രോഗത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന ലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് ആവശ്യമാണ് . പനി, വരണ്ട ചുമ, പേശീ വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം എന്നിങ്ങനെ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പലപ്പോഴും കോവിഡ് രോഗിയും പ്രകടിപ്പിക്കുക.
ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ സോങ്‌നന്‍ ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ് ബാധിക്കപ്പെട്ട 140 രോഗികളും ഏതാണ്ട് സമാനമായ രീതിയിലാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. 99 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന താപനില ഉണ്ടായതായി ഗവേഷണം പറയുന്നു. പകുതിയിലേറെ പേര്‍ക്ക് ക്ഷീണവും വരണ്ട ചുമയും പ്രകടമായി. മൂന്നിലൊന്ന് പേര്‍ക്ക് പേശീ വേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു.
ഗവേഷകരുടെ നിഗമനമനുസരിച്ച് കോവിഡ് രോഗലക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ ഒരു ക്രമം ഇങ്ങനെയാണ് .
ഒന്നാം ദിവസം: ആദ്യ ലക്ഷണം പലപ്പോഴും പനി ആയിരിക്കും. ചിലര്‍ക്ക് ക്ഷീണവും പേശീ വേദനയും വരണ്ട ചുമയും ഉണ്ടാകും. ചുരുക്കം ചിലരിലേ അതിസാരം, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകൂ. മാറാതെ നിൽക്കുന്ന പനി അഞ്ചാം ദിവസം ആകുമ്പോഴേക്കും രോഗികള്‍ക്ക് നെഞ്ചുവേദനയും ശ്വാസം മുട്ടലും ഉണ്ടാകാം. പ്രത്യേകിച്ച് പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഈ ഘട്ടത്തിൽ വിദഗ്ധ ചികിത്സ ആവശ്യമായി വരാം .
വുഹാന്‍ സര്‍വകലാശാലയുടെ പഠനം അനുസരിച്ച് ഏഴാം ദിനമാണ് നിര്‍ണായകം. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഏഴാം ദിവസത്തിലെ രോഗലക്ഷണങ്ങള്‍ അനുസരിച്ചാണ്.
എട്ടാം ദിവസം ആകുമ്പോഴേക്കും തീവ്ര രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ശ്വാസകോശത്തില്‍ വെള്ളം കയറി അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം ഉണ്ടാകും
രോഗലക്ഷണങ്ങള്‍ വഷളായി തുടര്‍ന്നാല്‍ പത്താം ദിവസമാകുമ്പോഴേക്കും രോഗി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാം. തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവര്‍ക്ക് വയര്‍ വേദനയും വിശപ്പില്ലായ്മയുമൊക്കെ ഈ ഘട്ടത്തില്‍ തോന്നാം.
പതിനേഴാം ദിവസം ആകുമ്പോൾ മിക്കവാറും രോഗികള്‍ക്ക് രോഗമുക്തി അനുഭവപ്പെടാം ..തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരെ ഈ ദിവസമാകുമ്പോഴേക്കും ഡിസ്ചാര്‍ജ് ചെയ്യാം
ലക്ഷണങ്ങളുടെ ഈ ക്രമം അറിഞ്ഞിരിക്കുന്നത് സ്വയം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ആശുപത്രിയിലെ ചികിത്സ തേടാനുമൊക്കെ കോവിഡ് രോഗിയെ സഹായിക്കും. കോവിഡ് മഹാമാരിയെ ഭയപ്പെട്ടതുകൊണ്ട് കാര്യമില്ല ... ജീവന്റെ വിലയുള്ള ജാഗ്രതയാണ് നമുക്ക് ആവശ്യം
https://www.facebook.com/Malayalivartha