കോവിഡ് ഭേദമായവരില്‍ പുതിയ ഫംഗസ് ബാധ കണ്ടെത്തി; ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പൂനെ സ്വദേശികളില്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകം കോവിഡിന്റെ പിടിയിലാണ്. നിരവധി പേര്‍ക്ക് കോവിഡ് വന്നു പോകുകയും നിരവധി പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോവിഡ് മുക്തരായവരില്‍ പുതിയ ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.
പൂനെയില്‍ നിന്നുളളവരിലാണ് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മാസത്തിനുളളില്‍ പുതിയതരം ഫംഗസ് ബാധിച്ച് നാല് കേസുകളാണ് ഉണ്ടായത്. 66 കാരനിലാണ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ആദ്യം ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ മുക്തനായി ഒരു മാസത്തിന് ശേഷം പനിയും കടുത്ത നടുവേദനയും അനുഭവപ്പെടുകയായിരുന്നു.
മസിലിനെ ബാധിക്കുന്ന പ്രശ്നങ്ങളാണെന്ന് കരുതി മരുന്നുകള്‍ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് എംആര്‍ഐ സ്‌കാന്‍ നടത്തിയപ്പോഴാണ് എല്ലിനിടയില്‍ ഫംഗസ് ബാധ കണ്ടെത്തിയത്. നട്ടെല്ലിന്റെ ഡിസ്‌കിനിടയില്‍ തകരാര്‍ ഉണ്ടാക്കുന്ന സ്പോണ്ടിലോഡിസൈറ്റീസ് എന്ന രോഗത്തിലേക്കും ഇത് നയിച്ചിരുന്നു.
എല്ലിന്റെ ബയോപ്സിയില്‍ നിന്നാണ് ഫംഗസ് ബാധയാണെന്ന് മനസിലായത്.പടര്‍ന്നുപിടിക്കുന്ന അണുബാധയാണെന്നതും കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നതും ഈ ഫംഗസ് ബാധയുടെ അപകടം വര്‍ദ്ധിപ്പിക്കുകയാണ്. കൊറോണ മുക്തരായവരുടെ വായുടെ ഉള്‍വശത്തും അപൂര്‍വ്വമായി ശ്വാസകോശങ്ങളിലും ഈ ഫംഗസ് ബാധ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
https://www.facebook.com/Malayalivartha