പാലക്കാട് പ്രമേഹത്തിന്റെ തലസ്ഥാനം

പ്രമേഹത്തിന്റെ തലസ്ഥാനമായി പാലക്കാട് ജില്ല മാറുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിനും ഇക്കൊല്ലം ജൂണിനുമിടയില്‍ ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയിലാണ് ഏറ്റവുമധികം പ്രമേഹരോഗികളുള്ള ജില്ലയായി പാലക്കാടിനെ കണ്ടെത്തിയിരിക്കുന്നത്.
30 വയസ്സിനുമുകളിലുള്ളവര്‍ക്കിടയിലാണ് പരിശോധന നടത്തിയത്. 3,71,842 പേരെ പരിശോധിച്ചതില്‍ 20,171 പുതുതായി പ്രമേഹം കണ്ടെത്തി. ബോധവത്‌ക്കരണത്തിന്റെ അഭാവവും വ്യായാമകുറവും ടെന്‍ഷനുമാണ് രോഗവ്യാപനത്തിന്റെ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അരിയാഹാരത്തിന്റെ അമിതോപയോഗവും ഒരു കാരണമത്രേ.
എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നലും ദാഹവും ഉള്ളവര്‍ പ്രമേഹ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എന്നാല്‍ പലരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. ഗ്രാമപ്രദേശങ്ങളില്‍ പ്രമേഹം കുറവാണ്; 3.2%. നഗരപ്രദേശങ്ങളിലാകട്ടെ 5.8% . പാലക്കാട് 70% ജനങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഗ്രാമങ്ങളില്‍ പ്രമേഹം കുറവാണെന്ന കണ്ടെത്തലിനെ പാലക്കാട് സംഭവം തകിടം മറിക്കുന്നു.
25,282 രക്തസമ്മര്‍ദ്ദ ബാധിതരേയും ജില്ലയില്‍ നിന്നും പുതുതായി കണ്ടെത്തിയിട്ടുണ്ട്. 10,008 പേരില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും ഒരുമിച്ചുണ്ട്.
അട്ടപ്പാടിയില്‍ 718 പുതിയ കാന്‍സര്‍ രോഗികളെയും കണ്ടെത്തിയിട്ടുണ്ട്. പുകയില ഉപയോഗമാണ് കാരണം.
സംസ്ഥാനത്ത് 47,18,444 പേരെ പരിശോധിച്ചതില്‍ നിന്നും 1,76,928 പേരില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും പുതുതായി കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha