തലസ്ഥാനത്ത് ടൈഫോയ്‌ഡ് പടരുന്നു; 854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ടൈഫോയ്ഡ് പടരുന്നു. ഡെങ്കിപ്പനിക്ക് പിന്നാലെ ടൈഫോയ്ഡ് വ്യാപനത്തിലും ഇതോടെ തലസ്ഥാന ജില്ല ഒന്നാമതെത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ തലസ്ഥാനത്ത് 854 പേര്‍ക്ക് രോഗം സ്ഥീതീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ആകെ 411 പേര്‍ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചിടത്താണ് ഈ വര്‍ഷം നവംബര്‍ എത്തിയപ്പോഴേക്കും ഇരട്ടിയിലധികം പേര്‍ക്ക് രോഗബാധയുണ്ടായത്. രോഗത്തിന്റെ അളവ് മാരകമാണെന്ന് തിരുവനന്തപുരം ഡിഎംഒ ഡോ.സിറാബുദ്ദീന്‍ പറഞ്ഞു.
ശുചിത്വമില്ലായ്മയാണ് രോഗം പടരുന്നതിന് പ്രധാന കാരണം. പുറത്ത് നിന്നുള്ള ഭക്ഷണത്തിന്റേയും ജലത്തിന്റേയും ഉപയോഗം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha