റെറ്റിനല്‍ ഡിറ്റാച്ചുമെന്റ്

മനുഷ്യശരീരത്തിലെ അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാവുന്നതാണ് കണ്ണുകള്‍. ഘടനയിലും ധര്‍മ്മത്തിലും സങ്കീര്‍ണതകള്‍ നിറഞ്ഞ ഈ അവയവത്തെ ബാധിക്കുന്ന അസുഖങ്ങളും അതുപോലെ തന്നെ സങ്കീര്‍ണമാകാറുണ്ട്.
റെറ്റിന അതിന്റെ സ്ഥാനത്തുനിന്നു വിട്ടു നില്‍ക്കുന്ന രോഗമാണു റെറ്റിനല്‍ ഡിറ്റാച്ചുമെന്റ്. നാലു കാരണങ്ങള്‍ മൂലമാണു സാധാരണയായി ഈ അസുഖം ഉണ്ടാകുന്നത്.
1. ഞരമ്പില്‍ ദ്വാരങ്ങള്‍ ഉണ്ടാകുന്നത് 2. ഞരമ്പില്‍ വലിവ് ഉണ്ടാകുന്നത് 3. ഞരമ്പില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നത് 4. കൂടിച്ചേരലുകള്‍(കമ്പയിന്റ്)മൂലം.
ഇതില്‍ ഒന്നാമത്തെ കാരണം മൂലമുള്ള റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ് ഏതു പ്രായത്തിലും സംഭവിക്കാം. പ്രത്യേകിച്ചും ഹ്രസ്വദൃഷ്‌ടിയുള്ളവര്‍ക്കും നിയന്ത്രണാതീതമായ പ്രമേഹം ഉള്ളവര്‍ക്കും. പ്രായക്കൂടുതല്‍ കാരണവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലവും ഈ അസുഖം ഉണ്ടാവാം.
പെട്ടെന്ന് ഉണ്ടാകുന്ന കറുത്ത പുള്ളികള്‍, മിന്നിമറയുന്ന പോലെയുള്ള വെളിച്ചം, കാഴ്‌ചയുടെ ഒരു വശം കാണാതിരിക്കുന്നത് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഇല്ലാതെയും രോഗത്തിനു സാധ്യതയുണ്ട്.
ഓരോ രീതിയിലുള്ള റെറ്റിനല്‍ ഡിറ്റാച്ചുമെന്റിനും വ്യത്യസ്‌തതരം ചികിത്സയാണുള്ളത്. ഞരമ്പില്‍ ദ്വാരങ്ങള്‍ മൂലമുള്ള റെഗ്മറ്റോ ജീനസ് റെറ്റിനല്‍ ഡിറ്റാച്ചുമെന്റ് കൂടുതല്‍ അപകടകാരിയാണ്. കൃത്യസമയത്തു ചികിത്സ ലഭിച്ചില്ലെങ്കില്‍ കാഴ്‌ച നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്.
നേരത്തെ സൂചിപ്പിച്ച ഏതെങ്കിലും അസ്വസ്ഥത കണ്ണിന് അനുഭവപ്പെടുകയാണെങ്കില്‍ ഒരു നേത്രരോഗ വിദഗ്‌ദ്ധന്റെ സേവനം തേടണം.
https://www.facebook.com/Malayalivartha