നിലവാരമില്ല; ഇന്ത്യന്‍ മരുന്നുകളില്‍ യുഎസ് ഡോക്ടര്‍മാര്‍ക്ക്

ഇന്ത്യന്‍ നിര്‍മ്മിത ജനറിക് മരുന്നുകളില്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ആശങ്ക വളരുന്നു. ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ക്ക് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തുകയും തിരിച്ചുവിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയില്‍ ആശങ്ക വളരുന്നത്. അമേരിക്കയില്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ 40 ശതമാനം ജനറിക് മരുന്നുകളും ഡോക്ടര്‍മാരുടെ ഔഷധക്കുറിപ്പ് ആവശ്യമില്ലാത്ത ഒടിസി മരുന്നുകളും ഇന്ത്യയില്‍ നിന്നും വിതരണം ചെയ്യുന്നതാണ്. കാനഡയ്ക്ക് ശേഷം അമേരിക്കയിലെ ഏറ്റവും വലിയ മരുന്ന് വിതരണക്കാര്‍ ഇന്ത്യയാണ്. അടുത്തിടെ നിലവാരക്കുറവ് ചൂണ്ടിക്കാട്ടി റാന്‍ബാക്‌സി ലബോറട്ടറീസ്, സണ്‍ ഫാര്‍മസ്യൂട്ടീക്കല്‍ തുടങ്ങിയ നിര്‍മ്മാണക്കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് എഫ്ഡിഐ നിരോധിച്ചിരുന്നു.പ്രശ്‌നത്തിന്റെ ആഴം ഇപ്പോഴാണ് തിരിച്ചറിയുന്നതെന്ന് ക്ലെവര്‍ലാന്റ് ക്ലിനിക്കിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സ്റ്റീവന്‍ നീസ്സെന്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ തള്ളി. ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ മേഖലയെ തകര്‍ക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അലിന്‍സ് സെക്രട്ടറി ജനറല്‍ ഡി ജി ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha