സന്ധിവേദനയ്ക്ക് ആശ്വാസം നല്‍കും എണ്ണകള്‍

പ്രായമായവരിലും ചെറുപ്പക്കാരിലും സന്ധിവേദന ഒരുപോലെ കണ്ടുവരുന്നുണ്ട്. വേദന വരുമ്പോള്‍ എണ്ണയിട്ട് തിരുമുകയാണ് പലരും ചെയ്യുന്നത്. സന്ധിവേദന ഇല്ലാതാക്കുകയും ആശ്വാസം തരുകയും ചെയ്യുന്ന എണ്ണകള്‍ ഉണ്ട്. അതേ കുറിച്ച് ആര്‍ക്കും അറിയില്ല എന്നുളളതാണ് സത്യം.
* വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് വരുന്ന എണ്ണകളില്‍ ഒന്നാണ് യ്‌ലാങ് ഓയില്‍. ഇതിന്റെ സൗരഭ്യം ഒന്ന് വേദനയുള്ള ഭാഗത്ത് തൊട്ടാല്‍ മതി അത് എല്ലാ വേദനയേയും ഇല്ലാതാക്കുന്നു. പേശീവേദനയെ നല്ല രീതിയില്‍ കുറക്കുന്നതിനും ഈ എണ്ണ സഹായിക്കുന്നു.
* കര്‍പ്പൂര തുളസിയെണ്ണയാണ് പേശീവേദനയെ ഇല്ലാതാക്കുന്ന മറ്റൊരു
ഔഷധം. ഇത് ദഹനപ്രശ്‌നങ്ങളേയും ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. വേദനയുള്ള ഭാഗത്ത് അല്‍പം കര്‍പ്പൂരതുളസിയെണ്ണ തേച്ചാല്‍ വേദന വളരെയധികം കുറയും.
* ലാവന്‍ഡര്‍ ഓയിലാണ് പേശീവേദന കുറക്കുന്ന മറ്റൊരു എണ്ണ. ഇത് വേദനയുള്ള ഭാഗത്ത് തണുപ്പും, ആശ്വാസവും വളരെയധികം നല്‍കുന്നു. ഇത് പേശീവേദന കുറക്കുന്നതോടൊപ്പം നല്ലൊരു വേദനസംഹാരിയും കൂടിയാണ് എന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.
* ഗെരാനിയം എണ്ണ മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന്‍ എന്നീ മാനസികമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും മികച്ചതാണ്. മാത്രമല്ല ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ പേശീവേദന. മുട്ടുവേദന, സന്ധിവേദന എന്നീ ഗുരുതരാവസ്ഥകളെയെല്ലാം പ്രതിരോധിക്കാനും കഴിയും.
* റോസ്‌മേരി ഓയില്‍ മുടി വളരാന്‍ പലരും ആശ്രയിക്കുന്നത് റോസ്‌മേരി ഓയിലിനെയാണ്. ഒരു സംശയവുമില്ലാതെ നമുക്ക് പറയാം പേശീവേദനക്കും സന്ധിവേദനക്കും റോസ്‌മേരി ഓയില്‍ ഉപയോഗിക്കാമെന്ന്. ആര്‍െ്രെതറ്റിസ് വേദന വരെ ഇല്ലാതാക്കാന്‍ റോസ്‌മേരി ഓയിലിന് കഴിയും
https://www.facebook.com/Malayalivartha