ഫോണ്‍ ചികില്‍സ

വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം ദിവസം മുഴുവന്‍ ഫോണിലൂടെ ലഭ്യമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ഡയല്‍ എഡോക്‌ടര്‍ പദ്ധതി ഹിറ്റ്. പദ്ധതി ആരംഭിച്ച മാര്‍ച്ച് മൂന്നു മുതല്‍ ഇതുവരെ 7196 പേര്‍ ഡയല്‍ എ ഡോക്‌ടര്‍പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തി. വകുപ്പിന്റെ ദിശ എന്നകോള്‍, സെന്റര്‍ വഴിയാണു ഡോക്‌ടര്‍ ഫോണിലെത്തുന്നത്. 1056 എന്ന ടോള്‍ ഫ്രീ നമ്പരാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്കു പുറമേ പ്രഥമ ശുശ്രൂഷ ചികിത്സ, രോഗ പ്രതിരോധം മുതലായ വിവരങ്ങളും ഡോക്‌ടര്‍മാരോടു ചോദിക്കാം. വിവിധസ്‌പെഷ്യല്‍റ്റി വിഭാഗത്തില്‍പ്പെട്ട 74 ഡോക്‌ടര്‍മാരുടെ സേവനമാണു കോള്‍ സെന്റര്‍ വഴിലഭിക്കുക. 2013ല്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യകാലത്ത്‌കൗണ്‍സിലിങ് മാത്രമാണുനല്‍കിയിരുന്നത്. ഈ വര്‍ഷംമാര്‍ച്ചിലാണ് വിപുലീകരിച്ചത്. 2013 മുതല്‍ ആകെ 77947 പേര്‍ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി.
https://www.facebook.com/Malayalivartha