രക്‌തസമര്‍ദം കുറയ്‌ക്കാന്‍ ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ ചേര്‍ത്ത സാലഡിന് രക്‌തസമര്‍ദം കുറയ്‌ക്കാന്‍ കഴിയുമത്രേ. പച്ചക്കറികളില്‍ ഒലിവ് ഓയില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. മറ്റ് ആഹാരപദാര്‍ത്ഥങ്ങളില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ ഈ ഗുണങ്ങള്‍ കിട്ടുകയില്ല. ലണ്ടന്‍ കിങ്‌സ് കോവജിലെ ഗവേഷകരാണ് പുതിയ ഗവേഷണത്തിനു പിന്നില്‍.
മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്നവരില്‍ രക്‌തസമര്‍ദം കുറയുന്നതായി കാണപ്പെട്ടിരുന്നു. ഈ ഡയറ്റ് അപൂരിത കൊഴുപ്പ് നിറഞ്ഞവയാല്‍ സമ്പുഷ്‌ടമാണ്. ഇവയിലാകട്ടെ ഉയര്‍ന്ന തോതില്‍ നൈട്രേറ്റുകളും നൈട്രൈറ്റുകളും അടങ്ങിയിട്ടുമുണ്ട്. അപൂരിത കൊഴുപ്പ് പച്ചക്കറികളിലെ നൈട്രജന്‍ മിശ്രിതങ്ങളുമായി ചേരുമ്പോള്‍ നൈട്രോഫാറ്റി ആസിഡ് രൂപപ്പെടുന്നു. ഈ നൈട്രോഫാറ്റി ആസിഡുകളാണ് രക്‌തസമര്‍ദം കുറയ്‌ക്കാന്‍ സഹായിക്കുന്നത്.
https://www.facebook.com/Malayalivartha