ലാബുകളില്‍ പരിശോധനയ്‌ക്ക് ചെല്ലുന്ന രോഗികള്‍ അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ് ലാബിനു ലഭിച്ചിട്ടുണ്ടോ എന്നു ചോദിക്കാം. വേണമെങ്കില്‍ ഇത് ആവശ്യപ്പെട്ടു പരിശോധിക്കാം.
ലബോറട്ടറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഡിഎംഎല്‍ടി, ബിഎസ്സി, എംഎല്‍ടി തുടങ്ങി അടിസ്ഥാന യോഗ്യതകള്‍ വേണം. ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ രോഗിക്കു പരിശോധിക്കാം.
ഉപയോഗിക്കുന്ന റീ ഏജന്റ്, ടെസ്റ്റ് കിറ്റ്, സ്റ്റെയിന്‍ എന്നിവ പഴകിയതോ എന്നു പരിശോധിക്കാം. ആണെങ്കില്‍ മാറ്റാന്‍ ആവശ്യപ്പെടാം
സീല്‍ പൊട്ടിച്ച സിറിഞ്ചുകള്‍ ഉപയോഗിക്കരുതെന്ന് കര്‍ശനമായി വിലക്കാം. നിങ്ങളുടെ മുന്‍പില്‍വച്ച് സീല്‍ പൊട്ടിക്കാന്‍ ആവശ്യപ്പെടാം.
ഉപകരണങ്ങള്‍ അണുവിമുക്തി വരുത്തിയോ എന്നു പരിശോധിക്കാം.
വിദഗ്‌ധരായ ഡോക്‌ടര്‍മാര്‍ പോലും ഏറെ ആശ്രയിക്കുന്നത് ലാബ് റിപ്പോര്‍ട്ടുകളെയാണ്. ആ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കണം.
ലാബിന്റെ പരിസരം ശുചിത്വമുളളതും വൃത്തിയായി സൂക്ഷിച്ചിട്ടുളളതുമാണെന്ന് ഉറപ്പുവരുത്തുക.
https://www.facebook.com/Malayalivartha